കൊച്ചിയിൽ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവുവിൽപ്പന നടത്തിയിരുന്ന യുവാവ് 21 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് മധുര സ്വദേശിയായ സെൽവകുമാർ (35) ആണ് അറസ്റ്റിലായത്. ഇയാൾ കണയന്നൂർ പൂണിത്ര പൊന്നുരുന്നി കൊല്ലത്തുപറമ്പിൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ആലുവ മുട്ടംഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി സെൽവകുമാറിനെ ആദ്യം പിടികൂടി. തുടർന്ന് പൊന്നുരുന്നിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 19 കിലോ കഞ്ചാവ് കൂടി കണ്ടെത്തിയത്. കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ കോളേജ് […]
Read more
