Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drugs

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട

ലക്നൗ: ഇന്ത്യ–നേപ്പാൾ അതിർത്തിക്ക് സമീപമുള്ള യുപിയിലെ മഹാരാജ്ഗഞ്ചിൽ വൻ മയക്കുമരുന്ന് വേട്ട. 327 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ സശസ്ത്ര സീമ ബൽ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുവിന് ഏകദേശം 20 കോടി രൂപ വില വരുമെന്നാണ് കണക്ക്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിഹാറിലെ ഗോപാൽപൂർ സ്വദേശിയായ രൺജീത് ഗിരിയെ പിടികൂടിയത്. എസ്എസ്ബി അസിസ്റ്റന്റ് കമാൻഡന്റ് ദിനേശ് ചന്ദ്ര ബിശ്വാസ് ഇതു സ്ഥിരീകരിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. […]
Read more

കളമശേരിയിൽ വൻ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ

കൊച്ചി: കളമശ്ശേരി വട്ടേക്കുന്നത്തെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. […]
Read more

മസ്കറ്റിൽ 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകളുമായി വിദേശി പിടിയിൽ

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ അൽ-സീബ് വിലായത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റും മസ്കറ്റ് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒരാൾ പിടിയിലായത്. പിടിയിലായ അറബ് പൗരന്റെ പക്കൽ നിന്ന് 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വിൽപ്പന ലക്ഷ്യമിട്ടാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പ്രാദേശിക കറൻസിയും വിവിധ ഗൾഫ് രാജ്യങ്ങളിലെ നാണയങ്ങളുമടക്കം വലിയ തുകയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ […]
Read more

തൃശ്ശൂരിൽ 2.5 കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി. രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കുന്നംകുളം കൊട്ടോൽ സ്വദേശിയായ ഹബീബിനെ കസ്റ്റഡിയിൽ എടുത്തത് തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു. പ്രതിയിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടികൂടിയത്. പാൽവണ്ടി ഉപയോഗിച്ചാണ് ഹാഷിഷ് ഓയിൽ കടത്തിയത്. തൃശൂർ പൂരം ലക്ഷ്യമിട്ട് […]
Read more

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതി പിടിയിൽ

എറണാകുളം: പാമ്പാക്കുടയിലെ കോളേജ് പരിസരത്ത് നിന്ന് എം.ഡി.എം.എ.യും കഞ്ചാവും കൈവശം വെച്ചിരുന്ന യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിനിയായ ദാഷ്മി നാഗ് (23) വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെട്ടിക്കണ്ടത്തെ വെയ്റ്റിംഗ് ഷെഡിൽ നിന്നാണ് പിടിയിലായത്. യുവതിയുടെ ഹാൻഡ് ബാഗിൽ നിന്ന് 9.1 ഗ്രാം എം.ഡി.എം.എ.യും അഞ്ച് ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെത്തി. പിറവം-മൂവാറ്റുപുഴ റോഡിൽ ഒറ്റയ്ക്ക് നിന്ന യുവതിയെ സംശയത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് ആളുകൾ എക്‌സൈസ് വാഹനം കണ്ടു രക്ഷപ്പെട്ടതാകാമെന്നാണ് സൂചന. […]
Read more

അതിമാരക രാസലഹരി പിടികൂടിയ കേസ്; ആറാം പ്രതിയും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും അറസ്റ്റിലായി. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ നിന്ന് കസബ പൊലീസ് പിടികൂടിയത്. 2025 നവംബർ 24-ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിനുള്ളിൽ രഹസ്യമായി ലഹരി കടത്തിയതായാണ് കണ്ടെത്തിയത്. സ്റ്റിക്കർ ഉപയോഗിച്ച് മറച്ച രീതിയിലായിരുന്നു കടത്ത്. കോഴിക്കോട് […]
Read more

ബഹ്റൈനിൽ മയക്കുമരുന്ന് ലായനി ചേർത്ത് കടലാസ് വിൽപ്പന

മനാമ: ബഹ്‌റൈനിൽ സാധാരണ കടലാസുകളിൽ മയക്കുമരുന്ന് കലർത്തി വിതരണം ചെയ്യുന്ന പുതിയ രീതിക്കെതിരെ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രിന്റർ പേപ്പറുകളിലും എഫോർ ഷീറ്റുകളിലും രാസലായനി ചേർത്ത് ഉണക്കിയ ശേഷം വിൽപ്പന നടത്തുന്ന രീതിയാണ് വ്യാപകമാകുന്നതെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ പരിപാടിയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. കാഴ്ചയിൽ സാധാരണ കടലാസായി തോന്നുന്ന ഇവയിൽ മാരക രാസവസ്തുക്കളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചെറിയ കഷ്ണങ്ങളാക്കി […]
Read more

കോഴിക്കോട് വൻ ലഹരിവേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ സംയുക്ത പരിശോധനയിൽ വൻ ലഹരി വേട്ട. 108.28 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ബേപ്പൂർ തമ്പി റോഡ് സ്വദേശി അമൽ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി സ്വദേശിനി കമ്യക റീജു (21) എന്നിവരാണ് പിടിയിലായത്. ഇരിങ്ങാടൻ പള്ളിക്ക് സമീപമുള്ള ‘ടോക്യോസ്’ എന്ന ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ […]
Read more

തൃശൂരിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പുതുക്കാട് പോലീസിന്റെ നിർണായക നീക്കത്തിൽ 90 ഗ്രാം എംഡിഎംഎ പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന ബസുകൾ വഴി ലഹരിക്കടത്ത് നടക്കുന്നതായുള്ള വിവരത്തെ അടിസ്ഥാനപ്പെടുത്തി പാലിയേക്കര ടോൾ പ്ലാസയിൽ […]
Read more

കൽപ്പറ്റയിൽ കാലിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

കൽപ്പറ്റ: ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂർ വേണാടി വീട്ടിൽ വി. റാസിഖ് (38) ആണ് അറസ്റ്റിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. റാസിഖിൽ നിന്ന് ഏകദേശം 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സിപ് ലോക്ക് കവറുകളിൽ മയക്കുമരുന്ന് നിറച്ച് ഇരുകാലുകളിലും ടേപ്പ് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്. സംശയം […]
Read more

Recent News

Advertisement
WhiteswanTV Footer