സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hospital

ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭേതമാക്കുകയും ചെയ്യണം. പണമില്ലാത്തതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ […]
Read more

മലപ്പുറം തിരൂരങ്ങാടിയിൽ ലോക പ്രമേഹദിനം ആചരിച്ചു

മലപ്പുറം: ആരോഗ്യകരമായ ജീവിതരീതി പ്രമേഹ സാധ്യത ചെറുക്കുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. ലോക പ്രമേഹദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. […]
Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്ന് പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളുള്ളത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി […]
Read more

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടക്ക് നിർത്തി വയ്ക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാനാണ് നിർദ്ദേശം. അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. മരുന്നുകളോട് […]
Read more

വി എസിന്റെ നില അതീവ ഗുരുതരം; മെഡിക്കൽ ബോർഡ് യോഗം ഇന്ന് രാവിലെ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസ് ചികിത്സയിൽ കഴിയുന്ന പട്ടം എസ്‍യുടി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്. രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ […]
Read more

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരി അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കോഴിക്കോട് സ്വദേശിയാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്രയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2021-22ലാണ് സമാനമായ സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും രേഖകളും സമർപ്പിച്ചാണ് ഇയാൾ […]
Read more

അനസ്തേഷ്യക്ക് പിന്നാലെ ഹൃദയാഘാതം; ചാലക്കുടിയില്‍ യുവാവ് മരിച്ചു

തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര സിനീഷ് (34)ആണ് മരിച്ചത്. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയെത്തുടർന്ന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരണപ്പെടുകയായിരുന്നു. ഇന്നലെയായിരുന്നു സിനേഷ് താലൂക് ആശുപത്രിയിൽ പ്രവേശിച്ചത്. താലൂക്ക് ആശുപത്രിയിൽ ഐസിയു ആംബുലന്‍സ് ഇല്ലാത്തതിനെ തുടർന്ന് […]
Read more

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര

പാലക്കാട്: ഒറ്റപ്പാലം താലൂക് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയയിൽ കണ്ടെടുത്തത് ഡയറോഫിലേറിയ വിര. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വച്ചാണ് മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ നീക്കിയതെന്ന് എംഎൽഎ അഡ്വ. പ്രേംകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കൺജക്ടീവ (Conjunctiva) എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് […]
Read more

കാട്ടുപന്നി ശല്യം രൂക്ഷം; വാഹനമടക്കം കുത്തിമറിച്ചു, യുവാവിന് പരുക്ക്

തിരുവനന്തപുരം: വന്യ മൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ […]
Read more

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.