പൊലീസിന്റെ മൂക്കിൻ തുമ്പിൽ മോഷണം; പോയത് പണവും സ്വർണവും
തൃശ്ശൂർ: തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. 50,000 രൂപയും 4 പവൻ സ്വർണവും മോഷണം പോയി. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സാണ് കുത്തിത്തുറന്നത്. വീടിന്റെ വാതിൽ തകർത്തായിരുന്നു മോഷണം. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തങ്ങളുടെ മൂക്കിൻ തുമ്പിൽ നടന്ന മോഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിഐജി ഓഫീസിന് സമീപവും മോഷണം നടന്നിരുന്നു.
Read more

