സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞു

ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി. 12 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അപകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ച ഖനിയില്‍ അപകടമുണ്ടായത്. ഖനനത്തിനുപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഖനിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണ […]
Read more

അട്ടപ്പാടിയിലെ കർഷകന്‍റെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കാവുണ്ടിക്കലെ കർഷകനായ കൃഷ്ണസ്വാമിക്ക് ഭൂമിയുടെ തണ്ടപ്പേര് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആത്മഹത്യയുണ്ടായതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ഒക്ടോബറിലാണ് സംഭവം നടന്നത്. അന്വേഷണത്തിൽ കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്നതാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ഭൂമിയുടെ കൈമാറ്റം നടന്നതായി രേഖകളിൽ കാണപ്പെടുന്നതായും, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് നീക്കം […]
Read more

ചെറുവള്ളിക്കടവ് പാലം നിർമാണം; സംയുക്ത യോഗം നടന്നു

തൃശ്ശൂർ: പെങ്ങാമുക്കിനെയും വടുതലയെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിൽ ചെറുവള്ളിപ്പുഴയ്ക്ക് കുറുകെ നിലവിലുള്ള പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കുന്നതിന്റെ മുന്നോടിയായി സംയുക്ത യോഗം നടന്നു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ടി. സോമശേഖരൻ, വാർഡ് കൗൺസിലർ എൻ.എ. ഷനോഫ്, കാട്ടകാമ്പാൽ പഞ്ചായത്ത് അംഗം സദാനന്ദൻ മാസ്റ്റർ, പാടശേഖര സമിതി പ്രതിനിധികൾ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു, അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത, […]
Read more

കുന്നംകുളം താലൂക്ക് ആശുപത്രി നിർമാണം മാർച്ച് 31നകം പൂർത്തിയാക്കും

തൃശ്ശൂർ: കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് അറിയിച്ചു. കെട്ടിടത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളോടൊപ്പം ആശുപത്രി സമുച്ചയം സന്ദർശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ നിർമാണ പുരോഗതി അവലോകനം ചെയ്തിരുന്നു .സന്ദർശനത്തിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ. […]
Read more

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

കൊച്ചി: കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം കളമശ്ശേരി ശ്മശാനത്തിൽ മതാചാരങ്ങൾ പാലിച്ച് സംസ്കരിക്കുമെന്നാണ് വിവരം. മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കുവൈത്ത് മദ്യദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലാണ് ലാമ കേരളത്തിലെത്തിയത്. തുടർന്ന് കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നത്. കേസിൽ പൊലീസ് കടുത്ത ഹൈക്കോടതി വിമർശനം നേരിട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടും ലാമയെ കണ്ടെത്താൻ […]
Read more

ഗപ്പിയുടെ അവസ്ഥ ആശാന് വരുമോ എന്ന ആശങ്ക പങ്ക് വെച്ച് ഇന്ദ്രന്‍സ്

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍, പ്രേക്ഷകരോട് അപേക്ഷയുമായി ചിത്രത്തിലെ നായകനായ ഇന്ദ്രന്‍സ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ ഏറെ സന്തോഷം ഉണ്ടെന്നും, താന്‍ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തില്‍ നായകനായി എത്തിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, ചിത്രത്തിന് പ്രതീക്ഷിച്ച അത്രയും ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം ആണെന്നും , അത് […]
Read more

23 വര്‍ഷത്തെ കാത്തിരിപ്പിനിപ്പുറം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അച്ഛനും മകനും; ആശകള്‍ ആയിരത്തിന് മികച്ച പ്രതികരണം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ ദിനം തന്നെ കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ചന്‍ മകന്‍ കോമ്പോയില്‍ വന്ന ആശകള്‍ […]
Read more

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്; തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനെയും കൂട്ടുപ്രതി ബർലിൻ ദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾ ഒളിവിലാണ്. സ്പായിലെ സഹപ്രവർത്തകയും ക്രൂരപീഡനത്തിന് ഒത്താശ ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.അതീജിവിതയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. തിരുവല്ലയിൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ചില പൊലീസുകാർ മാസപ്പടി കൈപ്പറ്റുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് […]
Read more

നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം; പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ അലംഭാവം സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ച ഉടൻ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനായിരുന്നു ആദ്യം ശ്രദ്ധ നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാത്രി രണ്ട് തവണ രാജുവിന്റെ വീട്ടിലെത്തിയ പൊലീസിന്റെ ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും, രാജു തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന വാദം വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി […]
Read more

ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം

ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗിക സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വിപുലമായ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. രാജേന്ദ്രനോടൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം രാജേന്ദ്രൻ പങ്കെടുക്കുന്ന ആദ്യ പാർട്ടി പരിപാടിയാണിത്. ഇതിനിടെ, ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ശാഖ കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.