സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഗപ്പിയുടെ അവസ്ഥ ആശാന് വരുമോ എന്ന ആശങ്ക പങ്ക് വെച്ച് ഇന്ദ്രന്‍സ്

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍, പ്രേക്ഷകരോട് അപേക്ഷയുമായി ചിത്രത്തിലെ നായകനായ ഇന്ദ്രന്‍സ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ ഏറെ സന്തോഷം ഉണ്ടെന്നും, താന്‍ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തില്‍ നായകനായി എത്തിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, ചിത്രത്തിന് പ്രതീക്ഷിച്ച അത്രയും ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം ആണെന്നും , അത് […]
Read more

23 വര്‍ഷത്തെ കാത്തിരിപ്പിനിപ്പുറം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അച്ഛനും മകനും; ആശകള്‍ ആയിരത്തിന് മികച്ച പ്രതികരണം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ ദിനം തന്നെ കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ചന്‍ മകന്‍ കോമ്പോയില്‍ വന്ന ആശകള്‍ […]
Read more

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്; തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനെയും കൂട്ടുപ്രതി ബർലിൻ ദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾ ഒളിവിലാണ്. സ്പായിലെ സഹപ്രവർത്തകയും ക്രൂരപീഡനത്തിന് ഒത്താശ ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.അതീജിവിതയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. തിരുവല്ലയിൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ചില പൊലീസുകാർ മാസപ്പടി കൈപ്പറ്റുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് […]
Read more

നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം; പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ അലംഭാവം സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം ലഭിച്ച ഉടൻ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനായിരുന്നു ആദ്യം ശ്രദ്ധ നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാത്രി രണ്ട് തവണ രാജുവിന്റെ വീട്ടിലെത്തിയ പൊലീസിന്റെ ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും, രാജു തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന വാദം വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി […]
Read more

ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം

ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗിക സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വിപുലമായ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. രാജേന്ദ്രനോടൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം രാജേന്ദ്രൻ പങ്കെടുക്കുന്ന ആദ്യ പാർട്ടി പരിപാടിയാണിത്. ഇതിനിടെ, ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ശാഖ കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
Read more

കടുവത്തോലും നഖങ്ങളും വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ: കണ്ണൂർ കതിരൂരിൽ കടുവയുടെ തോലും നഖങ്ങളും പല്ലുകളും വിൽക്കാന്ഡ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകർ പിടികൂടി. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കതിരൂരിൽ നടത്തിയ പരിശോധനയിൽ എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി.എം, ബാലൻ സി. എന്നിവരെ ആദ്യം പിടികൂടി. ഇവരിൽ നിന്ന് കടുവയുടെ തോലും പല്ലുകളും നഖങ്ങളും, ഇവ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതികളെ ചോദ്യം […]
Read more

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാമനപുരം–കണിച്ചോട് സ്വദേശിയായ കെൽവിനാണ് പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. മൂക്ക്, വായ്, നെറ്റി എന്നിവിടങ്ങളിൽ നായ കടിച്ചതായി റിപ്പോർട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ വാമനപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച […]
Read more

16കാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി; സഹോദരന്മാർ പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നുള്ള സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാങ്കാമഠം ലെയിൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി , സഹോദരൻ റെൻഫിൻ ആന്റണി എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പണം […]
Read more

ബാലരാമപുരത്ത് വീടിന് പിന്നിൽ 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് വീടിനോടു ചേർന്ന പുരയിടത്തിൽ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. ഇവർക്കു രണ്ട് മക്കളുണ്ട്. സംഭവത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജീവനൊടുക്കാൻ കാരണമാകുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് […]
Read more

കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം; നിയമസഭയിൽ കിഫയും മത്സരിക്കും

വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കിഫ, കേരള ഇൻഡിപെൻഡൻഡ് ഫാർമേസ് അസോസിയേഷൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർത്ഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.