സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പി എസ് എം ഒ അലുംനി 50 പേർ ജനപ്രതിനിധികൾ;ജനപ്രതിനിധി സംഗമം 17 ന്

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി 17 ന് നടക്കും. ജനപ്രതിനിധികളായി അലുംനി അംഗങ്ങളിൽ നിന്നും 50 അധികം പേരാണ് ത്രിതല പഞ്ചായത്തുകളിലെക്കും നഗരസഭകളിലെക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 17 ന് ഉച്ചക്ക് 2 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽ അലുംനി അംഗങ്ങളും എം എൽ എ മാരുമായ ഡോ:കെ ടി ജലീൽ അസ്വ:എൻ ശംസുദ്ധിൻ മാണി സി കാപ്പൻടി വി ഇബ്രാഹിം എന്നിവർ […]
Read more

കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡരികിലുള്ള ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്കും മുറി പൂർണമായും കത്തിനശിച്ചിരുന്നു. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് തീയണക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന ഒരാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ […]
Read more

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE 5 ഇൽ

നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മന്‍സില്‍’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ നൗഫല്‍ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് ‘നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ്’. മിത്തും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ചേരുന്ന ‘നെല്ലിക്കാംപൊയിൽ’ എന്ന സാങ്കൽപ്പിക ഭൂമികയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ […]
Read more

എൻഎസ്എസുമായി ചർച്ച തുടരും: തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യം പൂര്‍ണമായി അവസാനിച്ച അധ്യായമല്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്നും, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചതായും, അദ്ദേഹത്തെ പിതാവിനെ പോലെ ബഹുമാനിക്കുന്നയാളാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് സമുദായ സംഘടനകളുമായുള്ള ചർച്ചകളും സഹകരണ ശ്രമങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിന്റെ സീറ്റ് നിർണയം പൂർത്തിയായതായും, സ്ഥാനാർഥികളെ ഉടൻ […]
Read more

ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി […]
Read more

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ പൊലീസ് കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഷിംജിത സ്വകാര്യ ബസിൽ വെച്ച് വീഡിയോ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപക്കിന്റെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീപക്ക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങളോടുകൂടി ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു […]
Read more

സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവം; പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്

കൊല്ലം: നെടുവത്തൂരിലെ സ്കൂൾ ഗേറ്റിന് മുന്നിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും, സെക്യൂരിറ്റി ജീവനക്കാരൻ ഒരു പ്രധാന അധ്യാപികയെ തടയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ ആരോപിച്ചു. കുട്ടികളുടെ മുന്നിൽ നേരിട്ട സംഭവം മാനസികമായി തളർത്തിയതായും സിന്ധു പറഞ്ഞു. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് ഇന്നലെ സംഭവം നടന്നത്. രാവിലെ സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ […]
Read more

ഗവ. എൽ.പി സ്കൂളിൽ 49-ാം വാർഷികാഘോഷം ആഘോഷിച്ചു.

പാലക്കാട്: വെങ്ങന്നൂർ ഗവ. എൽ.പി സ്കൂളിന്റെ 49-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്രവികസനത്തിന് സർക്കാർ സ്കൂളുകൾ നൽകുന്ന സംഭാവന ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരിത സുഭാഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബബിത കെ.സി സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സഹപാഠ്യ പ്രവർത്തനങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം […]
Read more

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി സംസ്ഥാന ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ് എം. മുരളി. 1969ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, […]
Read more

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പറശിനിക്കടവിലെ ഒരു ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്. ഇവർ ചെറുകുന്ന് സ്വദേശി കെ.പി. വിജയനൊപ്പം ലോഡ്ജിൽ എത്തിയതായാണ് വിവരം. സംഭവത്തിനു ശേഷം കെ.പി. വിജയനെ കാണാതായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.