സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും

തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടുവെന്നും ഇതുവരെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ പോറ്റിക്ക് ജയിൽമോചനം ലഭിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. മുൻപ് അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ഇരുകേസുകളിലും ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹർജികൾ നാളെ കോടതി പരിഗണിക്കും. കേസിലെ മറ്റൊരു […]
Read more

കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ല

കോട്ടയം: ചങ്ങനാശേരിയിൽ മനുഷ്യന്റെ ജീവന്‌ ഭീഷണിയായി റോഡിലെ കട്ടിങ്ങുകൾ. കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ കെണിയാണ് ഇവ. സ്വകാര്യ ടെലികോം ഇന്റർനെറ്റ് കമ്പനികളുടെയും ജല അതോറിറ്റിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കുശേഷം പൂർണമായും പുനർനിർമാണവും കോൺക്രീറ്റിങ്ങും ചെയ്യാത്തതാണ് കട്ടിങ്ങിന് കാരണം. പൊതുമരാമത്ത് വകുപ്പിന് തുക അടച്ച് റോഡ് കുഴിക്കുന്ന സ്വകാര്യ കമ്പനികൾ റോഡിൽ കുഴിയെടുത്ത് സ്ലാബ് ഇടും. കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ലെന്ന് നാട്ടുകാർ. ചുറ്റുമുള്ള ഭാഗം കൃത്യമായി മൂടുകയോ, കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാറില്ല. ഇതുമൂലം റോഡ് നിരപ്പിൽനിന്ന്‌ […]
Read more

രാജ്യത്ത് ആദ്യമായി ‘ഇൻക്ലൂസീവ് ടൂറിസം പോളിസി’ പ്രഖ്യാപിക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ‘ഇൻക്ലൂസീവ് ടൂറിസം പോളിസി’ പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി കേരള ടൂറിസവും ദ ഹിന്ദു മീഡിയ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ അന്താരാഷ്ട്ര കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാരം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇൻക്ലൂസീവ് ടൂറിസം’ എന്ന ആശയം മുൻനിർത്തി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ […]
Read more

സന്തോഷ് ട്രോഫി; കേരളം-സർവീസസ് മത്സരം മാറ്റിവെച്ചു

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കേണ്ടിയിരുന്ന കേരളം-സർവീസസ് മത്സരമാണ് മാറ്റിവെച്ചത്. ഞായറാഴ്ചത്തേക്കാണ് മാറ്റിയത്. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢിൽ നിന്ന് പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.
Read more

എയർ ഇന്ത്യയുടെ പുതിയ വിമാന ഓർഡറുകളിൽ 15 എണ്ണം; എയർബസ് എ321 എക്‌സ്എൽആർ ആക്കി മാറ്റി

കൊച്ചി: എയർ ഇന്ത്യയുടെ എയർബസ് എ321 നീയോ വിമാനങ്ങൾക്കായുള്ള നിലവിലെ ഓർഡറുകളിൽ നിന്ന് 15 വിമാനങ്ങൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എൽആർ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദിൽ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയർ ഇന്ത്യയുടെ ഈ പ്രഖ്യാപനം. 2023, 2024 വർഷങ്ങളിലാണ് എയർ ഇന്ത്യ ഈ വിമാനങ്ങൾക്കുള്ള ഓർഡർ കൊടുത്തത്. 50 ട്വിൻ ഐൽ എ350 വിമാനങ്ങളും 300 സിംഗിൾ ഐൽ എ320 വിമാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ഓർഡർ. ഇതിൽ നിന്നുള്ള […]
Read more

മുന്‍ നക്സലൈറ്റ് പ്രവർത്തകൻ വെള്ളത്തൂവൽ സ്റ്റീഫന്‍ അന്തരിച്ചു

കൊച്ചി: മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു. ജയില്‍വാസത്തിന് ശേഷം സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറിയിരുന്നു. ‘ കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് മാറി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ […]
Read more

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ […]
Read more

ഇ ശ്രീധരനും സംസ്ഥാന സർക്കാരും രണ്ട് തട്ടിൽ

കേരളത്തിൽ മെട്രോറെയിൽ എന്ന സ്വപ്നപദ്ധതിയെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചയാളാണ് മേട്രോമാൻ ഇ ശ്രീധരൻ. സർക്കാരിനൊപ്പം നിന്ന് മെട്രോറെയിലിനെ കുറിച്ച് പഠിച്ചുംകാര്യങ്ങൾ കൃത്യതയോടെ ചെയ്തും ഒരുപാട് നാളായി പേപ്പറിൽ ഒതുങ്ങി നിന്ന മെട്രോ റെയിൽ കേരളത്തിൽ യാഥാർത്ഥ്യമായി. കുറച്ചു നാളായി ഇ ശ്രീധരനും സംസ്ഥാന സർക്കാരും അത്ര സുഖത്തിലല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മെട്രോ മാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം മുതൽ […]
Read more

ഇ ശ്രീധരനെ പിന്‍തുണച്ച് വി ഡി സതീശന്‍: നല്ല പദ്ധതിയാണെങ്കില്‍ പിന്തുണക്കും

തിരുവനന്തപുരം: സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനോട് താല്‍പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിവേഗ റെയില്‍ പദ്ധതിനല്ലതാണെങ്കില്‍ പിന്തുണക്കും. അതല്ല മറിച്ച പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരന്‍ മുന്നോട്ട വെച്ച് അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാന്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രശ്നമുള്ളോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സ്പ്രിംഗ്ലര്‍ കേസില്‍ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോണ്‍ കോടികള്‍ നഷ്ടമുണ്ടാക്കിയ പദ്ധതി. […]
Read more

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പഠനഭാരം കുറക്കാനൊരുങ്ങുന്നു: 10ാം ക്ലാസിലെ സിലബസ് 25% കുറയ്ക്കുക അടുത്ത വര്‍ഷം

കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന് കുട്ടികളുടെ പരാതിയുണ്ടെന്നും അടുത്ത വര്‍ഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൊല്ലം തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്‌സ് & ഗൈഡ്‌സ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.