സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല; തീരുമാനവുമായി കോൺഗ്രസ്

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. നയരൂപീകരണ സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനാം കൈക്കൊണ്ടത്. ഭൂരിഭാഗം നേതാക്കളും എംപിമാർ മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചത്. തർക്കങ്ങളൊന്നും ഉണ്ടാകാതെ സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കണമെന്നും ജയസാദ്ധ്യത മാത്രം പരിഗണിച്ചാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ല അന്തിമ മാനദണ്ഡം ഇന്ന് നടന്ന നയരൂപീകരണ സമിതിയിൽ ചർച്ചയായില്ല. ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിത്വം ഒരു നേതാക്കളും സ്വയം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനമായി. മൂന്ന് സർവേ റിപ്പോർട്ടുകളാണ് പാർട്ടിക്ക് മുന്നിലുള്ലതെന്നും അത് ഉൾപ്പെടെയുല്ല […]
Read more

ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

പട്ടാമ്പി: ലോട്ടറി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് സൗമ്യ ലോട്ടറി ഏജൻസീസിൽ മോഷണം നടന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ചെറുപ്പം മുതൽ ലോട്ടറി വാങ്ങുന്നത് […]
Read more

73 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശികൾ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 73 ലക്ഷം രൂപയുമായി രണ്ട് പേർ പൊലീസ് പിടിയിൽ. കൊടുവള്ളി സ്വദേശികളായ അലി ഇർഷാദ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിന് അടിയിൽ ഒരുക്കിയ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read more

വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: വാഹനം പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് ആണ് പിടിയിലായത്. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിൽ താമസിച്ചു വരികയായിരുന്നു. ഒളവണ്ണ പഞ്ചായത്ത് റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് മാത്തറ സ്വദേശി മുരളിയെ പ്രതി തടഞ്ഞുവെച്ച് മരക്കമ്പ് കൊണ്ട് മർദിച്ചതായും, പേനാകത്തി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്തും […]
Read more

പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍; റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. കരുത്തുറ്റ സാഹസിക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുള്ള ഈ പുതിയ മോഡല്‍ ഡിസൈന്‍, പവര്‍ട്രെയിന്‍ ടെക്‌നോളജി, സുരക്ഷ, കംഫര്‍ട്ട്, കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് ഈ വാഹനം കൈവരിച്ചിരിക്കുന്നത്. കൂടാതെ റെനോയുടെ ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027 പ്രകാരം ഇന്ത്യയില്‍ […]
Read more

കൊച്ചിക്കാര്‍ അനുഭവിക്കുന്നത് ദേശീയ തലത്തിലുളളതിനേക്കാള്‍ കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സര്‍വ്വേ

കൊച്ചി: സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ജീവിതശൈലി വെല്ലുവിളികള്‍, കൂടാതെ വ്യാപകമായ സാമൂഹിക സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ മൂലം ഇന്ത്യയില്‍ അനിശ്ചിതത്വം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.ഈ വിവിധ മേഖലകളിലായി ജീവിതത്തില്‍ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോള്‍ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ദേശീയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചികയില്‍ കൊച്ചിയുടെ സൂചിക 65 ആണെങ്കില്‍ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും […]
Read more

കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ ആർഎസ്എസ്-ബിജെപി സംഘം അതിക്രമിച്ചുകയറി

കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി. പിന്നാലെ 16അംഗ ആർഎസ്എസ്–ബിജെപി പ്രവർത്തകർ അതിക്രമിച്ചു കയറിയതായി ആരോപണം. കൂത്തുപറമ്പിനടുത്തുള്ള ചിറ്റാരിപ്പറമ്പ് സിപിഎം ലോക്കൽ സെക്രട്ടറി പി. ജിനീഷിന്റെ വീട്ടിലാണ് സംഭവം നടന്നത്. പ്രതികൾ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നും ജിനീഷിനെ വധിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നും സിപിഎം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ മാസം ജിനീഷിനെ വധിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. വീട്ടിൽ കയറി നടത്തിയ കൊലവിളിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ […]
Read more

കീടനാശിനി മുഖത്ത് വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വളം ഡിപ്പോയിൽ ജോലി ചെയ്യുന്നതിനിടെ കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിനയാണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപത്തെ വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്തതിനിടെയാണ് അത് അബദ്ധത്തിൽ മുഖത്തേക്ക് വീണത്. കീടനാശിനി ശരീരത്തിനുള്ളിലേക്കും കടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട ഷിബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ നൽകിയെങ്കിലും ഇന്നലെ […]
Read more

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്‍റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്‍റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി […]
Read more

കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമമെന്ന് പരാതി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമം നടന്നതായി പരാതി. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളുമുണ്ടായിരുന്ന സമയത്ത് കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നാണ് ബോവിക്കാനം സ്വദേശി റിയാസ് ആരോപിക്കുന്നത്. കുമ്പള പൊലീസിനെതിരെയാണ് റിയാസ് പരാതി ഉന്നയിച്ചത്. ടോൾ ജീവനക്കാരുമായി റിയാസ് തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് പൊലീസിന്റെ ഇടപെടലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ടോൾ അടച്ചിട്ടുണ്ടായിരുന്നെങ്കിലും വാഹനത്തിന് മുകളിലേക്ക് ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണമെന്നാണ് വിശദീകരണം. കാറിൽ നിന്ന് റിയാസിനെ പൊലീസ് വലിച്ചിറക്കുന്നതും നാല് പൊലീസുകാർ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.