സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തി പെൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാമെന്ന് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കേസിൽ പ്രതിയായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Read more

മുണ്ടക്കൈ-ചൂരല്‍മല: ആദ്യഘട്ടത്തില്‍ നറുക്കെടുപ്പിലൂടെ 178 വീടുകള്‍ കൈമാറും

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ പരിഗണന. കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നറുക്കെടുപ്പ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനങ്ങള്‍ ഉണ്ടാകും. മന്ത്രി ഒ.ആര്‍.കേളുവും ടി.സിദ്ധിഖ് എംഎല്‍എയും ഉള്‍പ്പെടുന്ന സംഘം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു.
Read more

പാമ്പാടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ തകർന്ന നിലയിൽ

കോട്ടയം: പാമ്പാടി വട്ടമലപടി, ആലാംപള്ളി, താലൂക്ക് ആശുപത്രി എന്നിവടങ്ങളിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ അവസ്ഥ പരിതാപകരം. നൂറുകണക്കിന് രോഗികൾ ദിവസേന വന്നുപോകുന്ന ആശുപത്രിക്ക് മുൻപിൽ ടിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ചെറിയ ഒരു കാത്തിരിപ്പുകേന്ദ്രം മാത്രമാണുള്ളത്. ഇവിടെ മൂന്നോ നാലോ ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യമേ ഉള്ളൂ. മഴപെയ്താൽ മുഴുവൻ നനയുന്ന സാഹചര്യം. ഇവിടുള്ള സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടേത് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും ഇതിനുമുൻപിൽ പാർക്കുചെയ്യുന്നു. ദീർഘദൂര ബസുകൾ ഇവിടെ നിർത്താറുമില്ല. ആലാംപള്ളി കവലയിലിറങ്ങി അര കിലോമീറ്ററോളം നടന്നുവേണം ജനങ്ങൾക്ക് ആശുപത്രിയിലെത്താൻ. കൂടുതൽ […]
Read more

ഫെഡറലിസം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും സ്മരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. അതിര്‍ത്തി കാക്കുന്ന സൈനികരെയും വീരമൃത്യു വരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കുന്നതിനുള്ള അവസരമായി റിപ്പബ്ലിക് ദിനം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളമെന്ന് മന്ത്രി വ്യക്തമാക്കി. സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തനങ്ങളും സര്‍വേകളും നടത്തിയാണ് […]
Read more

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ നവഗ്രഹ എന്ന ഹോട്ടലിലാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളി ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആണിത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതോടെ അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങളും […]
Read more

ശ്രീ ഗോകുലം മൂവീസ് – മോഹന്‍ലാല്‍ ചിത്രം L367 ; സംവിധാനം വിഷ്ണു മോഹന്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. ഘ367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ‘മേപ്പടിയാന്‍’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് വിഷ്ണു മോഹന്‍. വിദേശത്ത് നിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും […]
Read more

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കോട്ടയം: പാമ്പാടി അങ്ങാടി വയലില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശിനി ബിന്ദുവിനെയാണ് ഭര്‍ത്താവ്സുധാകരന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. സമീപവാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read more

വിളപ്പില്‍ശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി മരിച്ച ബിസ്മിറിന്റെ കുടുംബം. ആശുപത്രി ജീവനക്കാര്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കൃത്യവിലോപത്തിനെതിരെ നടപടി ഉണ്ടാകണമെന്നാണ് ഭാര്യ ജാസ്മിന്‍ നല്‍കിയ പരാതിയിലെ ആവശ്യം. ബിസ്മീര്‍ ഗുരുതരാവസ്ഥയില്‍ എത്തിയിട്ടും ഗ്രില്‍ തുറക്കാന്‍ മിനിറ്റുകള്‍ താമസിച്ചു, മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സി പി ആര്‍ നല്‍കാത്തതെന്തേ എന്നാണ് ഡോക്ടര്‍മാര്‍ ചോദിച്ചത് എത്തിച്ച ആംബുലന്‍സില്‍ ഓക്‌സിജന്‍ സംവിധാനം ഉണ്ടായിരുന്നില്ല ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ […]
Read more

എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ്

തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍ എസ് എസ് പിന്മാറി. ഇന്ന് ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡാണ് എസ് എന്‍ ഡി പിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എന്‍ എസ് എസ് വിലയിരുത്തല്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. എന്‍ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും […]
Read more

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറും ബൈക്കും കത്തിനശിച്ച നിലയിൽ

പാലക്കാട്: പാലക്കാട് കാരാകുറുശ്ശിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ കാറും ബൈക്കുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചത് . വീടിനും നാശനഷ്ടങ്ങളുണ്ടായി. അതേസമയം അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.