സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

സിപിഎമ്മിന്റെ കുപ്പായമായിച്ചാൽ വെൽഫെയർ പാർട്ടിയുടെ പതാക ഏന്തിയതിന്റെ തഴമ്പ് കാണാമെന്ന് എം കെ മുനീർ

കോഴിക്കോട്: സി.പി.എമ്മിന്റെ കുപ്പായമഴിച്ചാൽ വെൽഫെയർ പാർട്ടിയുടെ പതാക ഏന്തിയതിന്റെ തഴമ്പ് കാണാമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ. ആ തഴമ്പ് തപ്പിനോക്കിയിട്ട് മതി മറ്റുള്ളവരെ കുറ്റം പറയാൻ. വർഗ്ഗീയ കാർഡ് ഉപയോഗിച്ച് നേട്ടം കൊയ്യാമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. രാജ്യത്തുള്ള എല്ലാവർക്കും സ്മൃതിഭ്രംശം സംഭവിച്ചിട്ടില്ല. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ല. കേരളത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പ്രസ്ഥാനമാണ് വെൽഫെയർ എന്ന് അവർ പോലും വിശ്വസിക്കുന്നില്ല. അവരെ പറഞ്ഞ് വലുതാക്കുന്നത് സി.പി.എമ്മാണെന്നും എം.കെ മുനീർ പറഞ്ഞു. തലശ്ശേരി, […]
Read more

ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം

തൃശ്ശൂർ: ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം.മത്സരിച്ച നാല് സീറ്റിലും വന്‍ വിജയമാണ് നേടിയത്.രണ്ട് സീറ്റില്‍ എതിരില്ലാതെ എസ്എഫ്‌ഐ നേടിയിരുന്നു.ചെയര്‍മാന്‍ എം.മാളവിക,ജനറല്‍ സെക്രട്ടറി കെ.വി.ദേവിക,ജനറല്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ചെയര്‍മാന്‍ എം.എസ്.ശ്രീലക്ഷമി, ജനറല്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ കെ.ബി.ദേവികയുമാണ് വിജയം നേടിയത്. എസ്എഫ്‌ഐ ഫുള്‍ പാനല്‍ നേടിയ സീറ്റുകളില്‍ നിന്ന് നാല് സീറ്റ് എബിവിപി പിടിച്ചെടുക്കുകയായിരുന്നു.  വനിത ഐ ടി ഐയിൽ എബിവിപി വിജയം നേടുന്നത് ആദ്യമായിട്ടാണ് ‘ ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് എബിവിപി ദേശീയ നിര്‍വ്വാഹക […]
Read more

ചങ്ങനാശേരിയിൽ ഡോക്ടറെ മർദിച്ച കേസ് മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരി നേച്ചർ സൊസൈറ്റി പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനും കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറുമായ ശ്രീകുമാറിനെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചങ്ങനാശേരി നഗരസഭയിലെ ബിജെപി അംഗം എൻ.പി. കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ഈ കേസിലെ പ്രതിയും കൃഷ്ണകുമാറിന്റെ സഹോദരനുമായ നടൻ കൃഷ്ണപ്രസാദ് ഒളിവിലാണ്. കൃഷ്ണപ്രസാദാണ് ഒന്നാം പ്രതി. ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനു ജാമ്യം ലഭിച്ചു. കൃഷ്ണപ്രസാദ് ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പെരുന്നയിൽ ഡോ. ശ്രീകുമാറിന്റെ ഭാര്യയുടെ […]
Read more

മാർ ഏലിയാ കത്തീഡ്രൽ ഭവന പദ്ധതിയുടെ കൂദാശ നടന്നു

കോട്ടയം:  മാർ ഏലിയ കത്തീഡ്രലിൽ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഇടവകയിൽപ്പെട്ട അർഹരായവർക്ക് വീടുനൽകുന്ന പദ്ധതിയുടെ മൂന്നാംഘട്ട കൂദാശ പുതുപ്പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ നിർവഹിച്ചു. ഒന്നര കോടിയിലധികം രൂപ ചെലവിൽ 15 വീടുകളാണ് പൂർത്തീകരിച്ചത്. ഭവന പദ്ധതിക്ക് ചുക്കാൻ പിടിച്ച മുൻ വികാരി ഫാ. വർഗീസ് സഖറിയായെയും ഭവനനിർമാണത്തിന്റെ പണികൾ ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർ, കെട്ടിടം രൂപകൽപ്പന ചെയ്ത ആർക്കിടെക്ട്, നിർമാണത്തിന്മേൽ വഹിച്ച ഇടവകയുടെ ടെക്‌നിക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും […]
Read more

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് ‘ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്’. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. കൈത്തറി വസ്ത്രങ്ങള്‍ പതിവായി ധരിക്കാനും അതിന്റെ പരിചരണം എളുപ്പമാക്കാനും സാധിക്കുന്ന വിധത്തില്‍ എഐ ശക്തിയോടു കൂടിയ അത്യാധുനിക ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് […]
Read more

മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു: ഒരു വര്‍ഷം 5 ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. വര്‍ഷത്തില്‍ 5 ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പിഴയടക്കാന്‍ 45 ദിവസത്തെ സാവകാശം അതിനുശേഷം കര്‍ശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക്ലിസ്റ്റിലുള്ള വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് തുടങ്ങിയ സേവനങ്ങള്‍ തടയും. എല്ലാ നിയമനടപടികളും വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കെതിരെയായിരിക്കും. […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം; നവീകരണം, മികച്ച യാത്രാനുഭവം, സമയനിഷ്ഠ എന്നിവയില്‍ മുന്നില്‍

കൊച്ചി: വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ല്‍ പുരസ്‌കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ജനുവരി 28നാണ് പുരസ്‌കാര വിതരണം. കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് […]
Read more

നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണം; കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ ആവിശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ പൂർണ്ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവൾ അറിയാതെ ഇത് സംഭവിക്കില്ലായെന്നും ഷിജിൻ്റെ മാതാപിതാക്ക‌ളായ വിജയും ഷീലയും പറയുന്നു. കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി എന്നും അതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അടിവയറ്റിൽ ക്ഷതമേൽപിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ഛനെ കൊലക്കുറ്റം […]
Read more

ബിഎസ്സി നഴ്‌സിംഗ് 2025 ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങ് നടന്നു

തൃശ്ശൂർ: നഴ്‌സിംഗ് സേവനമേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്ന സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്‌സിംഗിലെ ബി.എസ്.സി. നഴ്‌സിംഗ് 2025 ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിക്കൽ ചടങ്ങ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജിജിമോൾ മാത്യു സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറലും സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ പ്രസിഡന്റുമായ റവ.ഫാ. ജോസ് മാളിയേക്കൽ, അധ്യക്ഷപ്രസംഗം നടത്തി. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷനും ട്രസ്റ്റ് രക്ഷാധികാരിയുമായ മാർ. പോളി കണ്ണൂക്കാടൻ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന സന്ദേശം നൽകി. സെന്റ് ജെയിംസ് […]
Read more

നഗരസഭ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണം  വേഗത്തിലാക്കും

തൃശ്ശൂർ: ചാലക്കുടി:കേന്ദ്ര സർക്കാരിൻ്റെ ധനസഹായത്തോടെ നഗരസഭയിൽ നടപ്പിലാക്കി വരുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണ നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചു. 13 കോടി രൂപയുടെ പദ്ധതിയാണ് നടന്നു വരുന്നത്.പ്രധാന റോഡുകളിലെ പഴയ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കൽ, ഹൈലെവൽ പദ്ധതിയുടെ വാട്ടർ ടാങ്കുകളുടെ നവീകരണം, കൂടപ്പുഴ പമ്പ് ഹൗസിൻ്റേയും ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റേയും നവീകരണം, 2500 വീടുകളിലേക്ക് സൗജന്യ കുടിവെള്ള കണക്ഷൻ എന്നീ പ്രവർത്തികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നവീകരണവും, 36 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള താണി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.