സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വിദ്യാർഥിയ്ക്ക് നേരെ ക്രൂര മർദ്ദനം;ചൈൽഡ് ലൈന് റിപ്പോർട്ട് നൽകും

എറണാകുളം: എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. സഹവിദ്യാർഥികളാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാല് പേര്‍ ചേർന്നാണ് മറ്റൊരു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയതെന്നാണ് വിവരം.ക‍ഴിഞ്ഞ 14ന് ആണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടക്കം മൊഴി എടുത്തിരുന്ന പോലീസ്.സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Read more

മനുഷ്യ- വന്യജീവി സംഘർഷം തടയാൻ നടപടി; ഫെൻസിങ് സംരക്ഷണത്തിന് വാച്ചർമാരെ നിയമിക്കും

പാലക്കാട്: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യം തടയുന്നതിനായി ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായത്. കാട്ടുപ്പന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിർമാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും. വനാതിർത്തികളോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് അടിയന്തര നിർദ്ദേശം നൽകും. കൂടാതെ, വന്യജീവികളെ തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗുകളുടെ കൃത്യമായ പരിചരണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ […]
Read more

പുലിഭീതി; വലയിൽ കുരുങ്ങിയ പുലി രക്ഷപ്പെട്ടതായി നാട്ടുകാർ

പാലക്കാട്: മംഗലംഡാം ജനങ്ങളെ ഭീതിയിലാഴ്ത്തി മംഗലംഡാം ഓടംതോട് മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ് വലയിൽ കുരുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. എന്നാൽ, നാട്ടുകാർ നോക്കിനിൽക്കെ പുലി വലയിൽ നിന്നും രക്ഷപ്പെട്ട് വനത്തിലേക്ക് ഓടിമറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഓടംതോട് സ്വദേശിയായ വിജേഷും സുഹൃത്തും മംഗലംഡാമിൽ നിന്നും ഓടംതോട് ഭാഗത്തേക്ക് ബൈക്കിൽ വരുന്ന വഴിയാണ് പുലിയെ കണ്ടത്. റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വേലിയിൽ വലിച്ചുകെട്ടിയ വലയിൽ […]
Read more

സമസ്ത ശതാബ്ദി- മനുഷ്യജാലിക സന്ദേശയാത്ര കിഴക്കൻ മേഖല സന്ദേശയാത്ര സമാപിച്ചു

പാലക്കാട്: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ മനുഷ്യജാലിക എന്നിവയുടെ പ്രചാരണാർത്ഥം ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ തങ്ങൾ നയിച്ച സന്ദേശയാത്ര പാലക്കാട്, ആലത്തൂർ, നെന്മാറ, ചിറ്റൂർ മണ്ഡലം പരിധിയിൽ നടന്നു. രാവിലെ 9.30ന് തെരുവത്ത് പള്ളി മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര വൈകീട്ട് 5.30ന് ആലത്തൂരിൽ സമാപിച്ചു. കുഴൽമന്ദം സെൻ്റർ, ഒലവക്കോട്, പുതുനഗരം, നെന്മാറ, ഇരട്ടക്കുളം എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി.ചെയർമാൻ ശിഹാബുദ്ദീൻ അൻവരി, കൺവീനർ അലി പുളിനെല്ലി, റഹീം ആലംപള്ളം, ഷാഹുൽ […]
Read more

ക്ഷേത്ര പരിസരത്ത് വളർത്ത് നായയുമായി ഗുണ്ടാ നേതാവിന്റെ പരാക്രമം; ഉദ്യോഗസ്ഥന് പരിക്ക്

കൊല്ലം: ക്ഷേത്ര പരിപാടിക്കിടെ വളർത്തു നായയുമായി എത്തിയ ഗുണ്ടാ നേതാവിന്റെ അതിക്രമം. പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനെന്നറിയപ്പെടുന്ന പത്തനാപുരം സ്വദേശി സജീവ് അക്രമം നടത്തിയത്. അൽസേഷ്യൻ നായയുമായി ക്ഷേത്രപരിസരത്ത് എത്തിയ ഇയാൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ ക്ഷേത്ര ഭരണസമിതി പൊലീസിൽ വിവരം അറിയിച്ചു. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാൽ പൊലീസ് മടങ്ങിയതിന് പിന്നാലെ സജീവ് വീണ്ടും വാഹനവുമായി ക്ഷേത്രത്തിലേക്ക് എത്തി വീണ്ടും സംഘർഷം സൃഷ്ടിച്ചു. […]
Read more

സ്വർണവില കുതിച്ചുയരുന്നു:കേരളത്തിൽ റെക്കോർഡ് നിരക്ക്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.രാവിലെ ഒരു നിരക്കായാൽ ഉച്ചയ്ക്ക് മറ്റൊന്നും, വൈകുന്നേരം വീണ്ടും വേറൊരു വിലയും എന്നതാണ് നിലവിലെ സ്ഥിതി. വില മാറുന്നുവെന്നതിൽ മാത്രം കാര്യമല്ല, മറിച്ച് ആ വില എത്തിനിൽക്കുന്ന ഉയരമാണ് ആശങ്ക വർധിപ്പിക്കുന്നത്.ചരിത്രത്തിലെ ഉയർന്ന നിരക്കുകളിൽ എത്തിയ ശേഷം ചെറുതായി താഴ്ന്നാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നെങ്കിൽ, ഉച്ചയോടെ അത് 1,08,800 രൂപയായി. ഉച്ചയ്ക്ക് […]
Read more

‘മന ശങ്കര വര പ്രസാദ് ഗാരു’ നേടിയ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തില്‍ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി

ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടര്‍ന്ന്, തെലുങ്ക് പ്രേക്ഷകര്‍ക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വര്‍ഷങ്ങളായി തകര്‍ക്കാനാവാത്ത ബന്ധം താന്‍ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും ‘മന ശങ്കര വര പ്രസാദ് ഗാരു’ […]
Read more

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഉത്തരവ് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള

മലപ്പുറം: 2025 സെപ്റ്റംബർ 1-ന് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ ഭാഷാപരവും മതപരവുമായ മുസ്ലിം– ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കി കേരള സർക്കാർ വ്യക്തമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നൽകി. ടീച്ചേഴ്സ് ഫോറം കേരളയുടെ ഭാരവാഹികളായ ടി. അബ്ദുൽ ഷുക്കൂർ , ബിജി മാത്യു, എ.പി അനീസ് ഫവാസ് എന്നിവരാണ് മന്ത്രിയെ […]
Read more

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഇന്നത്തെ വാദത്തിനിടെ, മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരം ഉൾപ്പെടെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സത്യവാങ്മൂലവും അന്വേഷണ […]
Read more

കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വതമായ പരിഹാരം കാണണം- നെറ്റ് വ റസിഡൻ്റ്സ് അസോസിയേഷൻ

മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്നപൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.