സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘കണ്ണൂര്‍ എന്റെ ഹൃദയ രക്തം’…. വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസവുമാന്നെും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ്. കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. […]
Read more

മൊജ്തബ ഖമേനി കോമയിൽ എന്ന റിപ്പോർട്ട്; കാൽ മുറിച്ചുമാറ്റിയെന്ന വാർത്തയും തള്ളി ഇറാൻ

ടെഹ്റാൻ/ലണ്ടൻ: ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. 56 വയസുകാരനായ മൊജ്തബ നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ […]
Read more

കെ സുധാകരൻ കടുത്ത അതൃപ്‌തിയിൽ; പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദില്ലിയിലെത്തിയ കെ. സുധാകരൻ കടുത്ത അസന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അദ്ദേഹം മടങ്ങിയത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരന്റെ നീക്കം. എംപിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. അതേസമയം, കെ. സുധാകരന് പ്രതിഷേധമൊന്നുമില്ലെന്നും നാട്ടിൽ പരിപാടി ഉണ്ടായതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സുധാകരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. […]
Read more

നേമത്ത് വൈഷ്‌ണ സുരേഷിന് പകരം ശബരീനാഥൻ; കോൺഗ്രസ് സാധ്യതാ പട്ടിക പുറത്ത്

തിരുവനന്തപുരം: നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ. വരുന്ന നിയമസഭാ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു. അതേസമയം, കോൺഗ്രസ് […]
Read more

സ്ഥാനാര്‍ത്ഥി നിര്‍ണയം; അടൂരില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിലെ എതിര്‍പ്പാണ് ബാബു ദിവാകരന്റെ രാജിക്ക് പിന്നില്‍. അടൂരില്‍ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില്‍ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരന്റെ ആവശ്യം. നേരത്തെ അടൂര്‍ മണ്ഡലത്തില്‍ ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. രമ്യാ […]
Read more

സംസാരത്തിനിടെ ആക്രമണം; യുവതിയെ മർദിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം […]
Read more

സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ഫ്‌ളാറ്റിലെത്തി കണ്ടു

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്. കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. അനുകൂല നിലപാടില്ലാത്തതിനാല്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്ന് ഇരുവരേയും […]
Read more

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി

പത്തനംതിട്ട: റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന പരാതിയെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡ് ഉടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിൽ ചേർത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർത്തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാർഡ് ഉടമ […]
Read more

പൂക്കളാൽ നിറഞ്ഞു കാപ്പിത്തോട്ടങ്ങൾ; ഉത്പാദനം വർദ്ധിച്ചേക്കും

ഉപ്പുതറ: വിളവെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെയ്ത വേനൽമഴ കാപ്പി കർഷകർക്ക് ആശ്വാസമായി. ഈ വർഷം കാപ്പിച്ചെടികൾ നന്നായി പൂത്തു കായ്ക്കാൻ ആരംഭിച്ചതോടെ ഉത്പാദനം കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കഴിഞ്ഞ വർഷം വിളവെടുപ്പിനിടെ പെയ്ത മഴ കാരണം കുരു പറിക്കാനാകാതെ വലിയ നഷ്ടമുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിളവെടുപ്പ് കഴിഞ്ഞ ശേഷമാണ് മഴ ലഭിച്ചതിനാൽ ചെടികൾ മികച്ച രീതിയിൽ പൂത്തിട്ടുണ്ട്. ഇനിയും ഒരു രണ്ടുമഴ കൂടി കിട്ടിയാൽ നല്ല വിളവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ കാപ്പിക്കുരുവിന് കിലോയ്ക്ക് 200 രൂപയ്ക്കു […]
Read more

വയോധികനെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവം; അയൽവാസി അറസ്റ്റിൽ

തൃശൂർ: വയോധികന്റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ അയൽവാസിയായ രാജൻ അറസ്റ്റിൽ. കഴിഞ്ഞ വർഷം തിരുവോണ ദിവസം 62-കാരനായ ശശിയെ പൊള്ളലേറ്റ നിലയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാൽ സംശയാസ്പദരായവരെ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംഭവസാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനിടെ രാജൻ നൽകിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.