അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ; സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്
തിരുവനന്തപുരം: ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണെന്നും സാമ്രാജ്യത്വത്തിന്‍റെ യുദ്ധക്കൊതി മാനവികതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ പുറത്തുവരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണവും നിരവധി കുഞ്ഞുങ്ങളുടെ ദാരുണമായ മരണവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ യുദ്ധങ്ങളും ആദ്യം ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ആത്യന്തികമായി […]
Read more

