Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിലമ്പൂർ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിലാണ് സംഘം യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. നാലുദിവസം മുമ്പ് ഇരുവരും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ താമസസ്ഥലം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യയാണ് തമിഴ്നാട്ടിൽ […]
Read more

കെ.എം. ബഷീർ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിയമനം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ബഷീറിനെ ഇടിച്ചത്. തിരുവനന്തപുരം സ്വദേശിയായ […]
Read more

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; സർക്കാരിനും പൊലീസിനുമെതിരെ ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹോസ്റ്റലിലേക്ക് പൊലീസ് ചാടി കയറി വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇതാണോ സർക്കാരിന്റെ പൊലീസ് നയമെന്നും അദ്ദേഹം ചോദിച്ചു. കേരളം ഈ സംഭവം പൊറുക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉൾപ്പെടെ മുഖ്യമന്ത്രിക്ക് പലതും മറച്ചുവയ്ക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം ബിജെപിക്കെതിരെയാണെന്ന് പറയുമ്പോഴും ആക്രമണത്തിന് […]
Read more

എറണാകുളത്തെ 24 ഹൈസ്കൂളുകൾ സ്മാർട്ടാകും; 1.24 കോടി രൂപയുമായി കൊച്ചിൻ ഷിപ്യാർഡ്

കൊച്ചി: എറണാകുളം ജില്ലയിലെ 24 ഹൈസ്കൂളുകൾ കൂടുതൽ സ്മാർട്ടാക്കാൻ 1.24 കോടി രൂപയുടെ ധനസഹായവുമായി കൊച്ചിൻ ഷിപ്യാർഡ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകൾക്കാണ് ധനസഹായം ലഭിക്കുക. സ്മാർട്ട് ക്ലാസ് മുറികൾ, ഐ.ടി. ലാബുകൾ, ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ, ഹൈടെക് ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കി പഠനനിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ […]
Read more

‘കൊല്ലാന്‍ നോക്കുന്നോ’; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ സ്വകാര്യ ബസ് അഴിഞ്ഞാട്ടം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുവാവ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവതി ബസ്സിനു മുന്നില്‍ കയറി നിന്നു ബസ് തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഇന്നലെ രാവിലെ 9.30ന് ഫോര്‍ട്ട്‌ കൊച്ചിയിലേക്കു വരികയായിരുന്ന മുഹമ്മദ് റിസ്വാന്‍ എന്ന യുവാവിനും സുഹൃത്തായ പെണ്‍കുട്ടിക്കുമാണു ദുരനുഭവമുണ്ടായത്. ‘വഹ്ബിയ’ എന്ന ബസാണ് അപകടം […]
Read more

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീഷണി ലഭിച്ചതെന്നാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച കൊല്ലം സന്ദർശനത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തായിരുന്നു പ്രതിഷേധം. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. […]
Read more

മംഗളൂരു ഇനി മൈസൂരു ഡിവിഷന് കീഴിൽ; പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെട്ടു

കണ്ണൂർ: മംഗളൂരു റെയിൽവേ മേഖല ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ കീഴിൽ. ബുധനാഴ്ച അർധരാത്രി മുതൽ മംഗളൂരു മേഖല ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെട്ടു. വ്യാഴാഴ്ച ഔദ്യോഗികമായി ഭരണച്ചുമതല കൈമാറി. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ ഓഗസ്റ്റ് 21നാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. ഒക്ടോബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയും ദക്ഷിണ റെയിൽവേയും […]
Read more

മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ഇടപെട്ട് നഗരസഭ

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയ സംഭവം വിവാദമായതിന് പിന്നാലെ ഇടപെട്ട് നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസർ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറുകളാണ് നിലവിൽ സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങൾ കൂടി സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു ഫ്രീസർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈൽ ഫ്രീസറും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു. പറവൂർ പരവാത്തുരുത്ത് […]
Read more

രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അമ്മ നിവേദിത

പാലക്കാട്: രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദിത കൂടുതൽ വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തി. അഞ്ചുവയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയതായി നിവേദിത മൊഴി നൽകി. മൂത്ത മകളെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോയ ശേഷം പകുതി വെള്ളം നിറച്ച തൊട്ടിയിൽ തല മുക്കിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. മൂത്ത മകളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയതെന്നും നിവേദിത പറഞ്ഞു. മോഡലിങ്ങിനും സ്വതന്ത്ര ജീവിതത്തിനും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കരുതിയാണ് […]
Read more

പാലക്കാട് കുട്ടികളുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ നിവേദ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ കാരണം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്നും കൂടുതൽ പഠിക്കാനും മോഡലിങ്ങിലേക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കുട്ടികൾ ഇതിന് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും നിവേദ്യ പറഞ്ഞതായി പൊലീസ് അറിയിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന സംശയം അയൽവാസികളും ബന്ധുക്കളും നേരത്തെ ഉന്നയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ വേണ്ടത്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix