സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മാർച്ച് 1 മുതൽ മാറ്റങ്ങൾ

ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ ‘RailOne’ എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പ് ഉപയോ​ഗിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല, ആപ്പ് തുറക്കുമ്പോൾ ഒരു പോപ്പ് അപ്പ് സന്ദേശം കാണാം. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് […]
Read more

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചതും ഉപയോഗിച്ചതും സ്വകാര്യതാവകാശ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിവരങ്ങൾ വിനിയോഗിച്ചുവെന്നാരോപിച്ചും ഹർജിയിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ദുരുപയോഗം […]
Read more

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു. ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും […]
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഫെബ്രുവരി 17-ന് വാട്ട്സ്ആപ്പ് കോളിലൂടെ അതിജീവിതയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനിടെ, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 28-ന് രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ […]
Read more

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാ​ഗ്രത പുലർത്തണമെന്നും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പാസ്പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ കൈവശം വെക്കണമെന്നും രാജ്യം വിടാൻ തയ്യാറെടുക്കുന്നവരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കായി പ്രത്യേക ഹെൽപ് […]
Read more

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുക്കത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 2022-ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതി വിവരമറിഞ്ഞ് ഒളിവിൽ പോയി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു. ഒ.എൽ.എക്‌സ്. വഴി മൊബൈൽ വിൽപ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തിലെ മറ്റുരണ്ടുപേരെ […]
Read more

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന് ഷഹനാസ് പരാതിയിൽ വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. താൻ ഭർത്താവിനും മക്കളുമൊപ്പം കഴിയുന്ന വ്യക്തിയാണെന്നും, തുടർച്ചയായ സൈബർ ആക്രമണം മൂലം താനും കുടുംബവും കടുത്ത […]
Read more

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ് ആദ്യഘട്ട സമ്മാനദാനം നിർവഹിക്കവെ മന്ത്രി അറിയിച്ചു. വായനയുടെ വസന്തം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാ​ഗമായി 12 കോടി രൂപയുടെ പുസ്തകങ്ങൾ കേരളത്തിലെ പതിനാലായിരത്തോളം സ്കൂളുകളിലെ ലൈബ്രറികളിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾ‌ അത് വായിക്കുന്നുമില്ല, അധികാരപ്പെട്ടവർ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് കുറ്റപ്പെടുത്തിയ […]
Read more

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ലസ്നയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ഷഹല, സഹോദരി മിൻസ എന്നിവർക്കും മറ്റു മൂന്ന് കുടുംബാംഗങ്ങൾക്കും ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവർ നിലവിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്. “ഞങ്ങളാണ് കത്രിക വിഴുങ്ങിയതെന്ന പോലെ കാര്യങ്ങൾ മാറിയിരിക്കുകയാണ്. റിപ്പോർട്ടിൽ ഡോക്ടർക്കോ നഴ്സിനോ തെറ്റില്ലെന്നാണ് പറയുന്നത്. ഇത്രയും ദുരിതം അനുഭവിച്ച ഞങ്ങൾക്ക് നീതി വേണം,” എന്ന് ഷിബിൻ ജോസഫ് പറഞ്ഞു. ആശുപത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.