സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

റോഡിലൂടെ നടന്നുപോവകുയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിവീഴ്ത്തി

കോഴിക്കോട്: റോഡിലൂടെ നടന്ന് പോകുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടി പ്രദേശത്താണ് സംഭവം നടന്നത്. കോനൂര്‍കണ്ടിയില്‍ താമസിക്കുന്ന ഇരുമ്പുകുഴിയില്‍ ഷീബ മോഹനന് ആണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഷീബയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വർധിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു.
Read more

വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കണ്ടെത്തി

ആലപ്പുഴ: 5 വർഷങ്ങൾക്ക് മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിയുടെ വയറ്റിൽ നിന്നുമാണ് കത്രിക കണ്ടെത്തിയത്. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് […]
Read more

പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.കെ. ശശി മത്സരിക്കാനിടയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഡിഎഫിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനായി മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾ മധ്യസ്ഥത വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം മുൻപ് ലീഗ് നേതാക്കൾ ശശിയുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്ന് അനുകൂലമായ നിലപാട് ലഭിച്ചില്ലെന്ന പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. […]
Read more

ശബരിമല യുവതി പ്രവേശനം; 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ എപി അനിൽകുമാർ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലൂടെയാണ് വിവരം പുറത്തുവന്നത്. ആകെ 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 1047 കേസുകളിൽ തുടർനടപടികൾ ഒഴിവാക്കിയതോ, പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 692 കേസുകൾ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു. […]
Read more

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ. കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ ഹസീനയാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ശാസ്താംകോട്ട പോലീസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് നടപടി. മൈനാഗപ്പള്ളി അൻവർശേരി പ്രദേശത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 21 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കടത്തിയതാണെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. അറസ്റ്റിലായ ഹസീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം […]
Read more

കേരള സ്റ്റോറി 2 നെ എതിർക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി എന്ന സിനിമ ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണുന്നവർ കണ്ടോട്ടേയെന്നും രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ താൻ വർഗീയവാദിയാവുമെന്നും ഈ ഇരട്ടത്താപ്പിന് കൂട്ട് നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. കൂടുതൽ സംസാരിക്കണമെങ്കിൽ ഡിബേറ്റ് വെക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം 26 ന്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദം ഈ മാസം 26-ലേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്ന ആറ് പ്രധാന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ഹർജിക്കാരുടെ ഭാഗം കോടതിയിൽ ആരോപിച്ചു. എന്നാല്‍ കുറ്റപത്രത്തിൽ ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദം 26-ന് തലശ്ശേരി സെഷൻസ് കോടതി കേൾക്കും. എസ്‌ഐടി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും വിവിധ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ […]
Read more

നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിച്ച ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഹണി എം വർഗീസിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം.
Read more

മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരൻ നേതൃത്വം നൽകിയ സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി മൊഴിയെടുത്തത്. കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പിയായിരുന്ന എസ്. ശശിധരൻ തന്നെ അന്വേഷണം തുടരണം എന്നും കോടതി ഉത്തരവിട്ടിരുന്നു. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. 2016-ൽ മുൻ […]
Read more

പെരുമ്പാവൂരിൽ 51 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പെരുമ്പാവൂർ: 51 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടിഎംജെ നഗറിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല (25)യെ ആണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.