സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ‘ഓറഞ്ച് ദി വേൾഡ്’ മാരത്തൺ
കോട്ടയം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ഓറഞ്ച് ദി വേൾഡ്’ കാമ്പയിന്റെ ഭാഗമായുള്ള മാരത്തൺ കോട്ടയത്ത് നടന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ കളക്ടറേറ്റ് വളപ്പിൽ വെച്ച് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. പരിപാടിയോടനുബന്ധിച്ച് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ജെ. തോമസ് സന്ദേശം നൽകുകയും സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് […]
Read more

