സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

ആശാസമരത്തില്‍ പ്രതിഷേധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ സി.പി.എം. തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് പാളയത്തിലേക്ക്. കുറവിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പള്ളിയമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. സി.ഐ.ടി.യു.വിന് കീഴിലുള്ള ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു സിന്ധു. തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന വിലക്ക് ലംഘിച്ച് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സമരത്തില്‍ പങ്കെടുത്തിരുന്നു.കുറവിലങ്ങാടുനിന്നുള്ള ആശാപ്രവര്‍ത്തകരെ ഒമ്പത് തവണയാണ് സിന്ധു […]
Read more

കാഴ്ചക്കാർക്ക് വിരുന്നൊരുക്കി ചിത്രപ്രദർശനം സമാപിച്ചു

കോട്ടയം: എറണാകുളം യെൽദോ മാർ ബസേലിയോസ് കോളേജിലെ ഇന്റീരിയർ ഡിസൈൻ വിദ്യാർത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത കാൻവാസ് ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി . ‘പതങ്ങ് – 2025’ കോട്ടയം ഡി.സി. ബുക്‌സ് ലളിതകലാ അക്കാദമി ആർട്ടു ഗാലറി ആണ് നടന്നത് പ്രശസ്ത നാടക രംഗപട ആർട്ടിസ്റ്റും സംവിധായകനുമായ . സുജാതൻ കോട്ടയമാണ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. .നിലവാരം പുലർത്തുന്ന ഈ ചിത്രങ്ങൾ ഫാബ്രിക് കളർ, വാട്ടർ കളർ തുടങ്ങിയവ ഉപയോഗിച്ച്, മനോഹരവും വ്യത്യസ്തവുമായ വിഷയങ്ങൾ ഉൾപ്പെടുത്തി, കൂടുതൽ […]
Read more

ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യം; കെ.പി.സി.സി. നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ദേവസ്വം വകുപ്പില്‍ നടക്കുന്ന അഴിമതി ആരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ‘അഴിമതി വിഴുങ്ങുന്ന മാപ്പിള ദേവസ്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും, നിയമനങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ചും, വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. ഈ ശക്തമായ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

ജനകീയതയിൽ കുമരകത്തിന് ഹരിത മാതൃക

കുമരകം: കുമരകത്തെ റോഡുകള്‍ക്ക് ഇനി ഹരിതശോഭ. കുമരകം നേച്ചര്‍ ക്ലബ്ബ്, ‘എന്റെ പ്രോജക്ട് നമ്മുടേതും’ എന്ന ആശയത്തിന്റെ ഭാഗമായി സാവിത്രി കവല – നസ്രത്ത് പള്ളി റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടു. റോഡിന്റെ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തമാണ് പദ്ധതിയുടെ വിജയത്തിന് ഏറ്റവും പ്രധാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുമരകത്തെ മുഴുവനായും സൗന്ദര്യവല്‍ക്കരിച്ച് സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. . കോട്ടയം ഡിവിഷന്‍ സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ് പദ്ധതിയുടെ ഔദ്യോഗിക […]
Read more

കോട്ടയം ടൂറിസം വിരൽത്തുമ്പിൽ

കോട്ടയം: ജില്ല സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി എൻഐസി (നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ) വികസിപ്പിച്ച ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്പ് പുറത്തിറക്കി. മന്ത്രി വി.എൻ. വാസവനാണ് ആപ്പിന്റെ പ്രകാശനം നിർവ്വഹിച്ചത്.കോട്ടയത്തിന്റെ ടൂറിസം സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ ആപ്പ്, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ സഞ്ചാരികൾക്ക് നൽകുന്നു. കൂടാതെ, താമസിക്കാൻ സൗകര്യപ്രദമായ മികച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ജില്ലാ ടൂറിസം രംഗത്തെ ഒരു നിർണ്ണായക കാൽവെപ്പാണ് ഈ മൊബൈൽ ആപ്പ്. […]
Read more

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ട്രോമ കെയർ ഐസിയുവിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഐസിയുവിലുള്ള ബന്ധുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. അമ്മഞ്ചേരി സ്വദേശി അനൂപാണ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ പിടിച്ചത്. ഭർത്താവും മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് എയ്ഡ് പോസ്റ്റിലെ പൊലീസിനെ ഏൽപ്പിച്ചു. കൂട്ടുകാരന്റെ അമ്മയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു. പിന്നീട് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് […]
Read more

കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവം നവംബർ 26-ന് കൊടിയേറും

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം നവംബര്‍ 26 ന്് വൈകീട്ട് 4 മണിക്ക് തന്ത്രി കടിയക്കോല്‍ ഇല്ലം കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. തൃക്കാര്‍ത്തിക ദര്‍ശനം ഡിസംബര്‍ 4-ന് പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കും ആറാട്ട് ഡിസംബര്‍ 5ന് നടക്കും. 26-ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല കലാപരിപാടികള്‍ക്ക് തിരിതെളിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന […]
Read more

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛനും കൂട്ടാളികളും പിടിയില്‍

കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. കുട്ടിയെ വാങ്ങാന്‍ എത്തിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ അടക്കം 3 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശിയുമാണ് കസ്റ്റഡിയില്‍. അസം സ്വദേശികളായ […]
Read more

രാഷ്‌ട്രപതി ഇന്ന് കോട്ടയത്ത്; പാലായിലും, കുമരകത്തും ഇന്ന് കനത്ത സുരക്ഷ

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായിൽ എത്തും. വൈകിട്ട് നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിലാണ് സമ്മേളനം. രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത […]
Read more

രോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം കോട്ടയത്ത്

കോട്ടയം: കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.