സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

KSRTC ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി; ചെലവിട്ടത് ഒന്നര കോടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസിയുടെ ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി. മൂവായിരത്തിലധികം ബസുകളില്‍ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണി പറയുന്നതായിരുന്നു പരസ്യങ്ങള്‍. ബസുകളിലെ പരസ്യം നീക്കാത്തതു സംബന്ധിച്ച് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോര്‍ഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം […]
Read more

വീണ്ടും ആ പഴയ ‘വിന്റേജ് വൈബ്’; പുതിയ ബസിറക്കി KSRTC

തിരുവനന്തപുരം: പഴയകാല മോഡലിലുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഒരു കാലത്ത് തലസ്ഥാന നഗരിയുടെ മുഖമായിരുന്ന ബസിന്റെ മാതൃകയില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡല്‍ ബസിന്റെ ബോഡിയില്‍ മാറ്റം വരുത്തിയാണ് വന്റേജ് സ്‌പെഷ്യല്‍ തയ്യാറാക്കിയത്. ഉള്‍ ഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്‌പെഷ്യല്‍ എന്നു പേരിട്ട ബസ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിലത്തിലറക്കി. പേരൂര്‍ക്കട- കവടിയാര്‍- കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ഓടുക. പഴയ ബസ് യാത്ര ആസ്വദിക്കാന്‍ പുതു തലമുറയ്ക്ക് […]
Read more

എന്തുകൊണ്ട് KSRTC മാത്രം നഷ്ടത്തില്‍? ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് കെഎസ്ആര്‍ടിസി മാത്രം നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചോദ്യം. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയില്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച പ്രദീപ് ഡി നായര്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ ഇത് ലാഭം മാത്രം നോക്കി […]
Read more

സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസിന്റെ കണ്ണാടിതകർത്ത് പോലീസുകാരൻ

ചേർത്തല: സ്‌കൂട്ടറിന് കടന്നുപോകാൻ വഴിവിട്ടില്ലെന്ന തർക്കത്തെ തുടർന്ന് പോലീസുകാരൻ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ചതായി പരാതി. ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ രാത്രി ഏഴോടെയായിരുന്നു സംഭവം. പോലീസുകാരൻ ഭാര്യയും കുഞ്ഞും കൂടെയെത്തിയായിരുന്നു അക്രമം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പോലീസിൽ പരാതി നൽകി. മതിലകം മുതൽ സ്‌കൂട്ടർ ബസിന് മുന്നിൽ തടസ്സമുണ്ടാക്കുന്ന രീതിയിൽ ഓടിച്ചതായും ബസിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതിയോടൊപ്പം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെയാണ് ആക്രമിച്ചത്. […]
Read more

സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കിയാല്‍ ഒരു മാസം കൊണ്ട് KSRTC പൂട്ടുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. വാഗ്ദാനം നടപ്പിലായാല്‍ ആദ്യമാസം തന്നെ കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ 50കോടി രൂപ കൂടി സര്‍ക്കാര്‍ അധികതുക നല്‍കേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ക്ക് പലതും […]
Read more

മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക്; KSRTC പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. […]
Read more

ഇഷ്ടമുള്ളിടത്ത് നിന്ന് കയറാം, ഇറങ്ങാം; KSRTCയിൽ പുതിയ സംവിധാനം

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളിലാണ് ഈ ഫീച്ചർ. തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് തുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ […]
Read more

ചിന്നം വിളിച്ചെത്തിയ ആനവണ്ടി; മോഹൻലാലിന്റെ KSRTC പരസ്യം

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിയുമായുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് മോഹൻലാൽ പറയുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഓഡിഷനു വേണ്ടി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി യാത്രയെ കുറിച്ച് പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്. https://www.facebook.com/watch/?v=3836920013267532 അഭിനയ പരീക്ഷ കഴിഞ്ഞു മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ, തുടങ്ങി തന്റെ സിനിമാ ജീവിതത്തിൽ കെഎസ്ആർടിസിക്കുള്ള പങ്ക് ഓർത്തെടുക്കുകയാണ് താരം. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നുമുണ്ടാകട്ടെ […]
Read more

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച പ്രതി കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ചു യാത്രക്കാരൻ പിടിയിൽ. കെഎസ്ആര്‍ടിസി ബസിന്‍റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം. കണ്ടക്ടറെ മർദ്ദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനുനേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം- മധുര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടര്‍ന്ന് ബസിന്‍റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് […]
Read more

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടർക്കെതിരെ ആക്രമണം, പ്രതി കസ്റ്റഡിയിൽ

കൊല്ലം:കൊല്ലം–മധുര ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് യാത്ര കയറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിനിടെ കണ്ടക്ടറുടെ മുഖത്ത് കടിച്ചും പരിക്കേൽപ്പിച്ചു.മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെയാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വിനുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ബസ് സർവീസ് താൽക്കാലികമായി നിലച്ചിരുന്നു. പകരം കണ്ടക്ടർ വന്ന ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.