കൊല്ലം:കൊല്ലം–മധുര ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് യാത്ര കയറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിനിടെ കണ്ടക്ടറുടെ മുഖത്ത് കടിച്ചും പരിക്കേൽപ്പിച്ചു.
മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെയാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വിനുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ബസ് സർവീസ് താൽക്കാലികമായി നിലച്ചിരുന്നു. പകരം കണ്ടക്ടർ വന്ന ശേഷമാണ് യാത്ര പുനരാരംഭിച്ചത്.




