സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തിരുവനന്തപുരത്ത് ഹോട്ടലിലെ ​​ഗ്യാസ് സിലിണ്ടർ മോഷണംപോയി

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാല മാർക്കറ്റിലെ വി.എസ്. ഹോട്ടലിലാണ് സംഭവം നടന്നത്. വെള്ളി പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് നിറഞ്ഞ ഒരു സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. ഹോട്ടലിലേക്ക് ഒരാൾ കയറിവന്ന് സിലിണ്ടർ എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹോട്ടലിൽ പകുതി ഉപയോഗിച്ച നിലയിൽ രണ്ട് സിലിണ്ടറുകൾ കൂടി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അവ എടുത്തില്ല. ഹോട്ടലിന്റെ പിന്നാമ്പുറ വഴിയിലൂടെ കയറിയാണ് ഇയാൾ അകത്തേക്ക് പ്രവേശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഹോട്ടൽ […]
Read more

മൊജ്തബ ഖമേനി കോമയിൽ എന്ന റിപ്പോർട്ട്; കാൽ മുറിച്ചുമാറ്റിയെന്ന വാർത്തയും തള്ളി ഇറാൻ

ടെഹ്റാൻ/ലണ്ടൻ: ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. 56 വയസുകാരനായ മൊജ്തബ നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ […]
Read more

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് നിലത്ത് പായയിൽ കിടക്കുകയായിരുന്നു. ഈ സമയം അശ്വതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ട് ഇവർ കുട്ടിയെ പെട്ടെന്ന് […]
Read more

ഇറാന്റെ മുതിർന്ന ആണവശാസ്ത്രജ്ഞരെ വധിച്ചെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാനിലെ ചില മുതിർന്ന ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രയേലിനെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് ആണവ ബോംബ് വികസിപ്പിച്ച സംഘത്തിൽപ്പെട്ട ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിലും കൂടുതൽ ആളുകളെ വധിച്ചതായും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടു. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്താബ ഖാംനയിയെ നെതന്യാഹു കടുത്ത ഭാഷയിൽ വിമർശിച്ചു. മുജ്താബ റവല്യൂഷണറി ഗാർഡിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിയില്ലെന്നും നെതന്യാഹു […]
Read more

നേമത്ത് വൈഷ്‌ണ സുരേഷിന് പകരം ശബരീനാഥൻ; കോൺഗ്രസ് സാധ്യതാ പട്ടിക പുറത്ത്

തിരുവനന്തപുരം: നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ. വരുന്ന നിയമസഭാ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു. അതേസമയം, കോൺഗ്രസ് […]
Read more

അഫ്ഗാനിസ്താനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്താൻ. വ്യാഴാഴ്ച രാത്രി കാബൂളിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ പൊലീസ് വക്താവ് ഖലീൽ സദ്രാൻ അറിയിച്ചു. ഇതിന് മുമ്പും ഫെബ്രുവരിയിൽ അഫ്ഗാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവിന്റെ ആസ്ഥാനമായ കാണ്ഡഹാറിലും പാകിസ്താൻ അതിർത്തിയോട് ചേർന്ന കിഴക്കൻ പക്തിയയിലും പാകിസ്താൻ ആക്രമണം നടത്തിയതായി താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിലൂടെ അറിയിച്ചിരുന്നു. 2025 ഒക്ടോബറിൽ ആരംഭിച്ച അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ഉണ്ടായിരുന്ന […]
Read more

സ്ഥാനാര്‍ത്ഥി നിര്‍ണയം; അടൂരില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിലെ എതിര്‍പ്പാണ് ബാബു ദിവാകരന്റെ രാജിക്ക് പിന്നില്‍. അടൂരില്‍ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില്‍ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരന്റെ ആവശ്യം. നേരത്തെ അടൂര്‍ മണ്ഡലത്തില്‍ ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. രമ്യാ […]
Read more

ഇന്ത്യൻ കോഫി ഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും

തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ […]
Read more

സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ഫ്‌ളാറ്റിലെത്തി കണ്ടു

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്. കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. അനുകൂല നിലപാടില്ലാത്തതിനാല്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്ന് ഇരുവരേയും […]
Read more

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി

പത്തനംതിട്ട: റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന പരാതിയെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡ് ഉടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിൽ ചേർത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർത്തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാർഡ് ഉടമ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.