സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മ​ഹത്യ എന്ന് സംശയം. രണ്ടുപേരെ ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു അമ്മയും മരിച്ചതായി കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. […]
Read more

ശ്രീലങ്കയിൽ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു

ശ്രീലങ്കയിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് കിഴക്കുള്ള ഹബരാനയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ശ്രീലങ്കയിൽ ആനകൾ ട്രെയിൻ ഇടിച്ച് ചരിയുന്നത് അപൂർവ സംഭവമല്ല. മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇരുവശത്തുമുള്ള മരണനിരക്ക് ഏറ്റവും ഉയർന്ന രാജ്യമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം […]
Read more

കോട്ടയം ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്: പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കോട്ടയം: ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അഞ്ച് പ്രതികളെയും നേരത്തെ റാഗിങ് നടന്ന കോളേജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നേരത്തെയും കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ […]
Read more

സംസ്ഥാനത്ത് രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൂടുതല്‍ ജാഗ്രതാ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Read more

അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് പീഡനം: വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്. വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്‌സിൻ (22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലത്തിനു സമീപമാണ് അറബിക് കോളേജ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്ന് […]
Read more

യുജിസി റെഗുലേഷൻ: ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിന്റെ സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെയാണ് ബിജെപി ഇതര സംസ്ഥനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ. പ്രതിപക്ഷവും ചടങ്ങിൽ പങ്കെടുക്കും. യുജിസി റെഗുലേഷനെതിരെയുള്ള ചർച്ചയാണ് കൺവെൻഷൻ്റെ മുഖ്യ അജണ്ടയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു […]
Read more

എഴുത്ത് പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം

കൊച്ചി: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ […]
Read more

മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

ബംഗാളൂരു: മൈസൂരു അ‍ർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. തെളിവുകളുടെ അഭാവത്തെ തുടർന്നാണ് സിദ്ധരാമയ്യയ്ക്കും പങ്കാളി പാർവതി ബി.എമ്മിനും ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയതെന്നാണ് റിപ്പോർട്ട്.കേസിൽ സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെ സമയം നൽകിയിരുന്നു. ബെംഗളൂരുവിലെ ആസ്ഥാനത്ത് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരങ്ങൾ പുറത്തുവരുന്നത്. സിദ്ധരാമയ്യയും പങ്കാളുയും ഉൾപ്പെട്ട ഭൂമി കുംഭകോണക്കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് ലോകായുക്ത […]
Read more

പിഎസ്‌സിയിൽ വാരിക്കോരി ശമ്പളം; വേതനം വർധിപ്പിച്ചു

തിരുവനന്തപുരം: പിഎസ്‌സി ചെയർമാന്റേയും അം​ഗങ്ങളുടേയും ശമ്പളം വർധിപ്പിക്കുവാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അം​ഗങ്ങളുടേയും ചെയർമാന്റേയും ശമ്പളം പരി​ഗണിച്ചാണ് വർധന എന്നാണ് വിശദീകരണം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമായി നിശ്ചയിച്ചു. പിഎസ്‌സി അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ​ഗ്രേ‍ഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമാക്കി. നിലവിൽ ചെയർമാന് 76,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവൻസുകൾ അടക്കം 2.26 ലക്ഷം രൂപ ലഭിക്കും. അം​ഗങ്ങൾക്ക് 2.23 […]
Read more

പൊലീസുകാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍; പത്ത് ദിവസത്തിനകം പിഴയടച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ അടച്ച് പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നോട്ടീസ് നല്‍കി.അതുപോലെ പോലീസ് വാഹനങ്ങള്‍ ഓടിച്ച് ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച പിഴ, അതത് ഉദ്യോഗസ്ഥരെക്കൊണ്ട് അടപ്പിച്ച ശേഷം റിപ്പോര്‍ട്ട് നൽകണമെന്നുമാണ് നിർദേശം. കൂടാതെ എന്തുകൊണ്ടാണ് പിഴയടയ്ക്കാന്‍ വൈകിയത് എന്നതിനുള്ള കാരണവും വ്യക്തമാക്കണമെന്നും പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം അവസാനം ഓരോ ജില്ലയിലും ലഭിച്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.