സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഗ്യാസ് കഴിഞ്ഞു, ജയില്‍ ഫുഡ് കൗണ്ടറുകളും ശൂന്യം

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചു തുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കം സംസ്ഥാനത്തെ ഒരുവിധം ജയിലുകളിലെ അടുക്കള കാലിയായി തുടങ്ങി. ഇതോടെ തടവുകാര്‍ ഉണ്ടാക്കി പുറത്തുവില്‍ക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജയില്‍ വകുപ്പിന്റെ ‘ഫുഡ് ഫോണ്‍ ഫ്രീഡം’ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ കുറവ് വന്നുതുടങ്ങും. ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനല്‍കുന്നത് കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ പുറത്തുവില്‍ക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി […]
Read more

വിമതനായി സുധാകരന്‍, ലഡു പൊട്ടി യുഡിഎഫ്; സിപിഎമ്മിന് ആശങ്ക വേണോ?

അങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയത്തെ ചൂടാക്കി നിര്‍ത്തിയ അഭ്യൂഹങ്ങള്‍ക്ക് ഇന്നൊരു തീരുമാനമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കും. ചെറുതായിട്ടൊന്ന് പിണങ്ങിയെന്ന് വെച്ച് താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെയെന്ന് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു. അതോടെ പ്രതീക്ഷകളെല്ലാം മങ്ങിയ കോണ്‍ഗ്രസിന് പക്ഷേ തൊട്ടടുത്ത നിമിഷം ലഡു പൊട്ടുകയായിരുന്നു- അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഒരുപക്ഷേ ഇടതുപക്ഷം ഇത് പ്രതീക്ഷിച്ച നീക്കം തന്നെയായിരിക്കും. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ […]
Read more

വാണിയമ്പലത്ത് നാലുവയസുകാരൻ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: നാല് വയസ്സുകാരനെ വീട്ടുവളപ്പിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശേരി സ്വദേശിയായ കുരിയോടൻ പ്രജിൽ കുമാറിന്റെ മകൻ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഏറെ സമയം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ 11 മണിയോടെ സംശയത്തെ തുടർന്ന് വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റിൽ പരിശോധിച്ചപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ […]
Read more

ഇറാഖിൽ എണ്ണക്കപ്പലിന് നേരേ ആക്രമണം; ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം

ടെഹ്‌റാൻ: ഇറാഖിലെ ബസ്രയ്ക്ക് സമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. കപ്പലിലെ മറ്റു 15 ജീവനക്കാരും സുരക്ഷിതരായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ബാഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് ഏഴ് അറിയിച്ച കാര്യമനുസരിച്ച്, ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ കപ്പലിലെ ജീവനക്കാരനായിരുന്നു. സംഭവത്തെക്കുറിച്ച് ഇറാഖ് അധികൃതരുമായി ഭാരതത്തിൻറെ എംബസി നിരന്തരം ബന്ധപ്പെടുകയാണെന്നും, എല്ലാ സഹായവും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു. അക്രമണം മറികടന്ന മറ്റൊരു കപ്പലിനും പേർഷ്യൻ ഗൾഫിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. […]
Read more

ഭർത്താവ് തിരികെ എത്തിയപ്പോൾ കണ്ടത് ഭാര്യയുടെ മൃതദേഹം; നെയ്യാർ ഡാമിൽ കുളിക്കാനെത്തിയ യുവതി മുങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ നെയ്യാർ […]
Read more

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ജി. സുധാകരൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. മത്സരത്തിന് ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ യു.ഡി.എഫ് ഉൾപ്പെടെയുള്ള മുന്നണികളുമായോ മത്സരവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും, പാർട്ടി നേതാക്കൾ ആരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളും പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും, പാർട്ടിയെ […]
Read more

‘ഇവിടെ ചികിത്സിച്ചാൽ ജീവഹാനി വന്നേക്കാം’; കോന്നി മെഡിക്കൽ കോളേജിൽ വകുപ്പ് മേധാവിയുടെനോട്ടീസ്

കോന്നി: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ് ബുധനാഴ്ച തന്റെ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് വിവാദമായിരിക്കുകയാണ്. “ഇവിടെ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല, ചികിത്സിച്ചാൽ ജീവഹാനിവരെ വന്നേക്കാം” എന്നാണ് നോട്ടീസിൽ പറയുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ നോട്ടീസ് കീറിക്കളഞ്ഞു. ഡോക്ടറോട് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഷാജി വിശദീകരണം ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും സമ്മതപത്ര മാതൃകയിൽ ഈ നോട്ടീസ് തയ്യാറാക്കിയതാണെന്നും ഡോ. ശിവപ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. […]
Read more

ദുബായ് ക്രീക്ക് ഹാർബറിന് സമീപം കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപിടിത്തം

ദുബായ്: ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിൽ ചെറിയതോതിൽ തീപിടിത്തമുണ്ടായി. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ വിശ്വസിക്കാവൂ […]
Read more

കോണ്‍ഗ്രസിനെ കണ്ടിട്ടില്ല, മത്സരിക്കാനില്ല; പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ താനില്ലെന്ന് സുധാകരന്‍

ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎ ബേബിയോട് ഒന്നും പറഞ്ഞിട്ടില്ല. ഹൈസ്‌കൂള്‍ കാലത്ത് പാര്‍ട്ടി അംഗമായി. ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിനി സമയത്ത് അംഗത്വം പുതുക്കിയില്ല. ആരോടും വിവരം […]
Read more

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദാരുണാപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ചെറിയ പരിക്കുകളേറ്റു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ ഇവർക്കാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലെ സ്വകാര്യ ബസിൽ നേരെ ഇടിച്ചു കയറി അപകടം ഉണ്ടായത്. ഡ്രൈവറുടെ ഉറക്കം അപകടകാരണമാകാമെന്നാണ് ആദ്യ നിഗമനം. അപകടമുണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.