കേരളത്തില്‍ നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാധ്യത; ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക മുന്നറിയിപ്പ്. നാല് ജില്ലകളിലെ നാല് സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), മൂന്നാര്‍ (ഇടുക്കി) എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യം. സൂചിക പ്രകാരം, എട്ടിനും പത്തിനുമിടയില്‍ രേഖപ്പെടുത്തിയാല്‍, പൊതുജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ […]
Read more

