സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കിയാല്‍ ഒരു മാസം കൊണ്ട് KSRTC പൂട്ടുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. വാഗ്ദാനം നടപ്പിലായാല്‍ ആദ്യമാസം തന്നെ കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ 50കോടി രൂപ കൂടി സര്‍ക്കാര്‍ അധികതുക നല്‍കേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ക്ക് പലതും […]
Read more

ദേവർഷോലയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

നിലമ്പൂര്‍: നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല.
Read more

സിപിഐയില്‍ വീണ്ടും പൊട്ടിത്തെറി; പാര്‍ട്ടി വിടുമെന്ന് സിസി മുകുന്ദന്‍

തൃശൂര്‍: സിപിഐയില്‍ വീണ്ടും പേയ്‌മെന്റ് സീറ്റ് വിവാദം. നാട്ടികയില്‍ പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കുമെന്ന് സിസി മുകുന്ദന്‍ എംഎല്‍എ. കഴിഞ്ഞ തവണ വന്‍ വിജയം നേടിയിട്ടും തന്നെ പരിഗണിക്കാത്തതിന്റെ അതൃപ്തി അദ്ദേഹം തുറന്നു പറയുകയാണ്. ഗീതയക്ക് പണം പിരിച്ചു നല്‍കാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താന്‍ ഒഴിവാക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതോടെ സിപിഐ വിട്ട് സി.സി. മുകുന്ദന്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് ദിവസത്തിനകം തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. […]
Read more

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണപ്പെട്ടത്.
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,560 രൂപയായി.ഇന്നലെയും മിനിഞ്ഞാന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,000 രൂപയായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില മാര്‍ച്ച് 6നായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില […]
Read more

കോഴിക്കോട് ഉത്സവ പറമ്പില്‍ മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പിലാശ്ശേരിയിലെ ഉത്സവപ്പറമ്പില്‍ നിന്ന് മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ്. കളരിക്കണ്ടി സ്വദേശി ബാബു ആണ് മരിച്ചത്. തലയില്‍ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്സവപ്പറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ ഉത്സവപ്പറമ്പില്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ […]
Read more

‘നിങ്ങളെയോര്‍ത്ത് അഭിമാനം ചേട്ടാ’; സഞ്ജുവിന് ആശംസയുമായി കൊഹ്ലി

അഹമ്മദാബാദ്: വെറും അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റിലെ താരമായ സഞ്ജുവിന് അഭിനന്ദനവുമായി വിരാട് കൊഹ്ലി. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ച കോലി നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ… എന്നാണ് കൊഹ്ലി കുറിച്ചത്. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 കിരീടം നേടിയത്. 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റണ്‍സാണ് സഞ്ജു നേടിയത്.
Read more

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകും. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. റോഡിന്റെ ടാറിംഗ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മീഡിയനുകളുടെ നിർമാണം, നടപ്പാതകൾ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ചില പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. അവ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പുകളും കേബിളുകളും സ്ഥാപിക്കാൻ പ്രത്യേക ഡക്ടുകൾ ഒരുക്കിയിരിക്കുന്നതിനാൽ ഭാവിയിൽ പൈപ്പിടൽ ആവശ്യങ്ങൾക്ക് റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ട […]
Read more

ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യ; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കിരീടം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ ഇന്നിംഗ്സ് 159 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2007ലും 2024ലും ഇന്ത്യ കിരീടം നേടിയിരുന്നു. വലിയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് മത്സരത്തില്‍ ഒരുഘട്ടത്തിലും പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഫിന്‍ അലന്‍ 9 റണ്‍സിനും രചിന്‍ രവീന്ദ്ര 1 റണ്‍സിനും ഗ്ലെന്‍ ഫിലിപ്സ് 5 റണ്‍സിനും മാര്‍ക് ചാപ്മാന്‍ 3 […]
Read more

കുളിക്കടവിൽ വീട്ടമ്മയെ പീഡിപ്പിച്ച് മുക്കിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ആലപ്പുഴ: കുളിക്കടവിൽ 56-കാരിയായ വീട്ടമ്മയെ ആക്രമിച്ച് പീഡനത്തിനിരയാക്കിയ ശേഷം പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പരുമല കോട്ടക്കമാലി സ്വദേശിയായ സബിർ ആണ് കേസിലെ പ്രധാന പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളിക്കടവിൽ തുണി നനയ്ക്കാൻ എത്തിയ വീട്ടമ്മയെ സബിർ ആക്രമിച്ച ശേഷം പീഡനത്തിനിരയാക്കുകയും പിന്നീട് പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.