Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇനി പാട്ടു കേട്ട് യാത്ര ചെയ്യാം; സ്വന്തം റേഡിയോയുമായി KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പോകുമ്പോൾ ഇനി ഇയർഫോൺ എടുക്കാൻ മറന്നാലും നോ പ്രോബ്ലം. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയിൽ ഇനി സം​ഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേൾക്കാം. പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് […]
Read more

ഏറെക്കാലത്തെ അകൽച്ചയ്ക്ക് ശേഷം vd സതീശനും ചന്ദ്രശേഖരനും ഒരേ വേദിയിൽ

തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി. ഡി. സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരേ വേദിയിൽ. തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആർ. ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് വി. ഡി. സതീശനെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരെയും മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ […]
Read more

‘സേവനങ്ങൾക്ക് ബഹുമാനത്തോടെ പണം നൽകണം’; കൈക്കൂലിയെ ന്യായീകരിച്ച് കോൺഗ്രസ് മന്ത്രി

ബംഗളൂരു: കൈക്കൂലി നല്‍കുന്നതിനെ ന്യായീകരിച്ച് കര്‍ണാടകയിലെ എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവലിംഗേ ഗൗഡ. ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം എന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശം. വിവാദമായതോടെ ഖേദപ്രകടനവുമായി മന്ത്രി രഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം കൈക്കൂലിയ്ക്കും അഴിമതിക്കുമുള്ള പിന്തുണയാണെന്ന രൂക്ഷ വിമർശനം ബിജെപിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഹാസന്‍ ജില്ലയില്‍ നടന്ന ‘പ്രജാ സേവ ആന്ദോളന്‍’ പരിപാടിയിലാണ് തങ്ങളുടെ കാര്യങ്ങള്‍ നടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന് പൊതുജനങ്ങള്‍ മന്ത്രിയോട് പരാതിപ്പെട്ടത്. അതിന് മറുപടി […]
Read more

തൊലിയുടെ നിറവും ഉയരവും നോക്കി ജാതി നിശ്ചയിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൊലിയുടെ നിറം, ഉയരം, ശരീരഘടന, മുടിയുടെ സ്വഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഒരാളുടെ ജാതി നിർണയിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട സമുദായത്തിലെ അംഗങ്ങളുടെ സ്വീകാര്യതയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. തന്റെ ഹിന്ദു ആദി ദ്രാവിഡർ സമുദായ സർട്ടിഫിക്കറ്റ് ആധികാരികമല്ലെന്ന് തിരുവണ്ണാമല ജില്ലാ വിജിലൻസ് കമ്മിറ്റി വിധിച്ചതിനെതിരെ കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. രവികുമാറിന്റെ പിതാവ് ഹിന്ദു ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ടയാളായിരുന്നെങ്കിലും 1960-ൽ ക്രിസ്തുമതം സ്വീകരിച്ചു. രവികുമാറിന്റെ ജനനശേഷം […]
Read more

എഞ്ചിനും പ്രൊപ്പല്ലറും തകരാറിലായി കടലിൽ കുടുങ്ങിയ ബോട്ടിലെ 12 തൊഴിലാളികൾക്ക് രക്ഷ

തിരുവനന്തപുരം: എഞ്ചിനും പ്രൊപ്പല്ലറും തകരാറിലായി പുറംകടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിനെയും 12 തൊഴിലാളികളെയും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളുടെ ‘റിയ മോൾ’ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. തകരാർ സംഭവിച്ചതോടെ ബോട്ടിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ ‘സി ഹണ്ടർ’ എന്ന വാടക ബോട്ടിന്റെ സഹായത്തോടെ റിയ മോൾ ബോട്ടിനെ കെട്ടിവലിച്ച് വർക്കല തീരത്തെത്തിച്ചു. […]
Read more

ആറുവരി ദേശീയപാതയിലും അപകടമേഖലകൾ; റോഡ് സുരക്ഷയിൽ വീഴ്ചയെന്ന് നാറ്റ്പാക്

തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്ന മേഖലകളിലെ സർവീസ് റോഡുകളിലും നിരവധി അപകടമേഖലകളുണ്ടെന്ന് നാറ്റ്പാക്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ നാറ്റ്പാക്കിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് റോഡ് സുരക്ഷയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. അണ്ടർപാസുകളുടെ രൂപകൽപന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണെന്നാണ് കണ്ടെത്തൽ. അണ്ടർപാസിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ റോഡിലൂടെ വരുന്ന ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ വിസിബിലിറ്റി […]
Read more

ഗുജറാത്തിൽ കനത്ത മഴ; ക്ഷേത്രദർശനത്തിന് പോയ 40 പേർ അരുവിയിൽ കുടുങ്ങി

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടെ ക്ഷേത്രദർശനത്തിന് പോയ സംഘം അരുവിയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് കുടുങ്ങി. കുട്ടികളടക്കം 40 പേരടങ്ങുന്ന സംഘമാണ് ജുനഗഡിലെ ഗിർനാർ വനമേഖലയിലെ ഇന്ദ്രേശ്വർ–ആത്മേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോയത്. സംഘത്തിലെ 35 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അഞ്ച് പേർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ നീരൊഴുക്ക് കാരണം അരുവി മുറിച്ചുകടന്ന് പുറത്തേക്ക് എത്താൻ ഭക്തർക്ക് സാധിക്കാത്ത സാഹചര്യമായിരുന്നു. ഗിർനാർ വനമേഖലയിൽ പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്നാണ് മലയോര പാതയിലൂടെ ശക്തമായ […]
Read more

ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിന്; കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കായി ഈവ മരിയ

ന്യൂഡൽഹി: ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിനായി മാറ്റിവെച്ച് യുവനർത്തകി ഈവ മരിയ കുര്യാക്കോസ്. കോട്ടയം മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിനായി ഫണ്ട് സമാഹരിക്കുകയാണ് ഈവയുടെ ലക്ഷ്യം. കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളായ ഡോ. ജോജി കുര്യാക്കോസിന്റെയും ഡോ. ദീപ ജേക്കബ്ബിന്റെയും മകളാണ് ഈവ. ലണ്ടനിൽ നടക്കുന്ന അരങ്ങേറ്റത്തിലൂടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി ഇതുവരെ അഞ്ചുലക്ഷത്തോളം രൂപ സമാഹരിച്ചു. ഫണ്ട് സമാഹരണം സെപ്റ്റംബർ 30ന് അവസാനിക്കും. തുടർന്ന് തുക നവജീവൻ ട്രസ്റ്റിന് […]
Read more

ഷൈൻ ടോം ചാക്കോ പിസ്റ്റളുമായി; ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തൊപ്പിയും ധരിച്ച് മുഖം കുനിച്ച്, പിസ്റ്റളുമായി നിൽക്കുന്ന ഷൈൻ ടോം ചാക്കോ. ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡാൻസാഫി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പുത്തൻ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രമേയവുമായാണ് ഹരിദാസ് ‘ഡാൻസാഫ്’ അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ച വിഭാഗമാണ് ഡാൻസാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനായാണ് ഷൈൻ […]
Read more

സസ്പെൻസും ദുരൂഹതയും നിറച്ച് ‘ആരം’; സെപ്റ്റംബർ 25ന് തിയേറ്ററുകളിലേക്ക്

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix