മദ്യപാനത്തിനിടെ വാക്കുതർക്കം; മരത്തടികൊണ്ട് മകന്‍റെ അടിയേറ്റ പിതാവ് മരിച്ചു
പാലക്കാട്: പാലക്കാട് കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയായിരുന്നു അക്രമം നടന്നത്. ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യിൽ കിട്ടിയ മരത്തടി കൊണ്ടാണ് പിതാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ […]
Read more

