സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

യുവതിയെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) ഒളിവിലാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട് . ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ […]
Read more

യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ […]
Read more

കോട്ടയം അയര്‍കുന്നത്ത് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി: കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി

കോട്ടയം: അയര്‍ക്കുന്നത്ത് ഭര്‍ത്താവ് കെന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാന്‍ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാന്‍ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് […]
Read more

യുവതിയെ രണ്ടാം ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി;സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടു. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ ആണ് രണ്ടാം ഭ‍ർത്താവായ പഴനി കൊലപ്പെടുത്തിയത്. പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂ‍‍‍ർ പൊലീസിൽ പരാതി നൽകി. തുട‍ർന്ന് പൊലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്ത് വന്നത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ […]
Read more

ഭാര്യയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകി കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

ബംഗളൂരു: ഡോക്ടറായ യുവതിയുടെ മരണത്തിൽ ഭർത്താവും സഹപ്രവർത്തകനും അറസ്റ്റിൽ. ജനറൽ സർജനായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലൽ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് വിവരം. അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് […]
Read more

വ്യവസായിയുടെ കൊലപാതകം: ഹിന്ദു മഹാസഭയുടെ വനിതാ നേതാവ് അറസ്റ്റില്‍

ലഖ്നൗ: വ്യവസായിയുടെ കൊലപാതകത്തില്‍ ഹിന്ദു മഹാസഭയുടെ വനിതാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബിസിനസുകാരന്‍ അഭിഷേക് ഗുപ്ത കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 26ന്ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത ഹാഥ്റസിലേക്കുള്ള ബസില്‍ കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. പൂജയുടെയും ഭര്‍ത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിര്‍ദേശപ്രകാരം […]
Read more

ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; കാരണം കുടുംബ വഴക്കെന്ന് പൊലീസ്

കോട്ടയം: കണക്കാരിയിൽ ഭാര്യ ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് മുൻകൂട്ടി പ്ലാൻ ചെയ്ത് കൊന്നതായും, മൃതദേഹം കരിമണ്ണൂരിലെ കൊക്കയിൽ പത്തു ദിവസം മുമ്പ് ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 26-നാണ് കൊലപാതകം നടന്നത്. വൈകിട്ട് ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽ സാം കെ. ജോർജ് എത്തുകയും, ജെസിയുമായുള്ള വാക്കുതർക്കത്തിനുശേഷം കുരുമുളക് സ്പ്രേ ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തു. പുലർച്ചെ ആണ് മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിദേശത്ത് […]
Read more

കാട്ടൂര്‍ കടവ് ലക്ഷ്മി വധകേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ കടവ് ലക്ഷ്മി വധക്കേസില്‍ നാല് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായ എന്‍. വിനോദ്കുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഒക്ടോബര്‍ 7-ന് പ്രഖ്യാപിക്കും. 2023 മാര്‍ച്ച് 14-നാണ് സംഭവമുണ്ടായത്. കാട്ടൂര്‍ വില്ലേജ്, കാട്ടൂര്‍ കടവ് ദേശത്ത് നന്തിലത്തു പറമ്പില്‍ ചന്ദ്രശേഖരന്റെ മകനായ ദര്‍ശന്‍കുമാര്‍, കരാഞ്ചിറ സ്വദേശിയായ നിഖില്‍ ദാസ്, ഒളരി സ്വദേശിയായ ശരത്ത്, പാറക്കോവില്‍ സ്വദേശിയായ രാകേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം […]
Read more

ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

ബാലരാമപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന കേസിൽ മാതാവ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശിനിയായ ശ്രീതുവിനെ പാലക്കാട്ട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതാണ്. അതേ കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 ജനുവരി 30ന് കോട്ടുകാൽകോണം വാറുവിളയിൽ വാടകവീട്ടിലാണ് ശ്രീതുവിന്റെ മകൾ ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് രാവിലെ 5 മണിയോടെ ഹരികുമാർ ദേവേന്ദുവിനെ മുറിയിൽ നിന്ന് എടുത്ത് കിണറ്റിലിട്ടതായാണ് […]
Read more

ബിന്ദു കൊലക്കേസ്: ഇടപാടുകാരൻ സെബാസ്റ്റ്യൻ അറസ്റ്റ്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവിൽ ജയ്‌നമ്മ കൊലക്കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന അവകാശവാദമുള്ള ശബ്ദരേഖയാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പുതിയ വഴിതുറക്കിയത്. ‘സോഡാ’ പൊന്നപ്പൻ എന്ന ദല്ലാളൻ അയൽവാസിയായ ശശികലയോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നാല് വർഷം മുൻപുള്ള ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചതിനെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.