Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NaturalDisaster

മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; ചൈനയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് നേപ്പാൾ

കാഠ്മണ്ഡു:മിന്നൽ പ്രളയത്തിന് മുന്നോടിയായി കൃത്യമായ അപകട മുന്നറിയിപ്പ് നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി നേപ്പാൾ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ആവശ്യമായ വിവരങ്ങളൊന്നും ചൈനയിൽനിന്ന് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 27ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, ടിബറ്റ് മേഖലയിലുൾപ്പെടെ, ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗം നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. നദികളിലെ ജലനിരപ്പും […]
Read more

അരുണാചലിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും; 4 മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽപ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐടിബിപി, എസ്‌ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം […]
Read more

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്. രാവിലെ ആറ് മണിയോടെയായിരുന്നു ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Read more

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി; ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച ചെയ്ത് വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും പങ്കാളികളാണ്. 810 ഗ്രാമങ്ങൾ ഇപ്പോഴും […]
Read more

പ്രളയക്കെടുതിയില്‍ മുങ്ങി അസമും ഗുജറാത്തും

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും ഗുജറാത്തിലും പ്രളയ സാഹചര്യം ഗുരുതരമായി. അസമിൽ ഇതുവരെ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 7.21 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേരാണ് മരിച്ചത്. അസമിലെ 11 ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഒന്നര ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായാണ് കണക്ക്. 540-ഓളം മൃഗങ്ങളും 500-ലധികം പക്ഷികളും ചത്തതായി അധികൃതർ അറിയിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix