Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

എല്ലാ ഇന്ത്യക്കാരും പങ്കിടുന്നത് മഹാദേവന്റെ ഡിഎൻഎ: ജാമിയ മിലിയ വൈസ് ചാൻസലർ

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ  ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ വൈസ് ചാൻസലർ പ്രൊഫസർ മസ്ഹർ ആസിഫ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റെ ഡിഎൻഎയാണ് എന്നതാണ് നടത്തിയ പ്രസ്താവന. ചൊവ്വാഴ്ച ഡൽഹിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ ആർഎസ്എസ് സംഘടിപ്പിച്ച യുവ കുംഭ് പരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം നടത്തിയത്. അതേസമയം ആർഎസ്എസ് പരിപാടിക്ക് സർവകലാശാലയിൽ അനുമതി നൽകിയതിനെതിരേ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.
Read more

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ല; കേന്ദ്രസർക്കാർ

ന്യൂഡൽഹി: നിലവിൽ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് വാഗ്ദാനവുമായി കേന്ദ്രസർക്കാർ. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് വിവരം അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്നും മുൻഗണനയ്ക്ക് അനുസരിച്ച് സ്റ്റോക്ക് എത്തിക്കുമെന്നും സുജാത ശർമ കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പ്രതികരവുമായി എത്തിയത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും […]
Read more

പൊലീസുകാരന്‍റെ വെടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥൻ ഒളിവിൽ

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസുകാരന്‍റെ വെടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശത്തെ ലേബർ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടെ ബഹളം വെച്ചതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സമീപത്ത് താമസിക്കുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ബഹളത്തെക്കുറിച്ച് പരാതിപ്പെടുകയും തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥൻ കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് വെടിയുതിർത്തത്. നിലവിൽ ഉദ്യോഗസ്ഥൻ ഒളിവിലാണ്.
Read more

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ആവർത്തിച്ച് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ആരംഭിച്ചിരുന്നു. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നുള്ളത് തീരുമാനിക്കാൻ കഴിയാതെ വലയുകയാണ് കോൺഗ്രസ്. വി ഡി സതീശനായും ചെന്നിത്തലക്കയും കെ സി വേണുഗോപാലിനായും അണികൾ തമ്മിൽ നേരിട്ട് ചർച്ചകൾ ഇല്ലെങ്കിലും ചേരിതിരിഞ്ഞുള്ള അഭിപ്രായങ്ങൾ പലതാണ്. പലരും അവരവരുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു ഇതിനോടകം വെട്ടിലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും […]
Read more

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി നടത്തിയ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഖര്‍ഗെ നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് പരാമർശിച്ചത്. പരാമര്‍ശം വിവാദമായതോടെ ഖര്‍ഗെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഭീകരവാദി എന്ന് വിളിച്ചിട്ടില്ലന്നും നങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നയാളാണ് എന്നാണ് പറഞ്ഞെത്തുന്നുമാണ് വിശദീകരണം. കേന്ദ്രമന്ത്രിമാര്‍ നല്‍കിയ പരാതിയിലാണ് ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
Read more

മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ നടത്തിയതിനെചൊല്ലിയാണ് സുപ്രീംകോടതിയുടെ വിമർശനം. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാക്കി മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാൾ മുഴുവൻ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം.
Read more

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ന്യൂഡല്‍ഹി: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഹൃദയഭേദകമായ സംഭവമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ ലഭിച്ചു. 13 […]
Read more

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പങ്കെടുത്തിരുന്നു. ഇതുകൊണ്ടാണ് അരവിന്ദ് കേജരിവാൾ ഹർജി നൽകിയത്. എന്നാൽ, വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിന്മാറില്ല. ഹർജി പരിഗണിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വർണ്ണ കാന്ത ശർമ്മ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രവിന്ദ് കെജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് […]
Read more

രാഹുലിന്റെ ഇരട്ട പൗരത്വം; അന്വേഷിണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിരാണ് ഹർജി നൽകിയത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ശിശിർ […]
Read more

ഡേറ്റിംഗ് ആപ്പുകളിലൂടെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

ന്യൂഡൽഹി: ഏഴ് വർഷമായി സോഷ്യൽ മീഡിയകളിലൂടെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിലായി. ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി 500-ൽ അധികം സ്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. 35-കാരനായ ആനന്ദ് കുമാറെന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തട്ടിപ്പിനായി 30-ൽ അധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ ഉണ്ടാക്കിയത്. ഓരോന്നിലും പല ഐഡന്റിറ്റികളിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇരകളായ ഒരു സ്ത്രീയെപ്പോലും നേരിൽ കാണാതെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix