Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

‘മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യം’; അലോഷ്യസിനെതിരെ വി ഡി പക്ഷം

കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് വിമർശനം ശക്തമാകുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയാണ് അലോഷ്യസിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ചിലർ സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുബാസ് ആരോപിച്ചു. കെഎസ്‌യുവിലെ വി.ഡി. വിഭാഗം നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നൽകിയതെന്നും, ആ പട്ടിക മാത്രമാണ് പാർട്ടിക്ക് പരിഗണിക്കാനാകുകയെന്നും മുബാസ് വ്യക്തമാക്കി. […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആഭ്യന്തരമന്ത്രിയെ കണ്ട് കുട്ടിയുടെ കുടുംബം

തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നൽകി. കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കുടുംബം ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നും, ഇനി […]
Read more

പ്ലീഡര്‍ നിയമനം; ‘ശുപാര്‍ശ ചെയ് തത് ഒരു യുവ എംപി’, വെളിപ്പെടുത്തലുമായി കെ ബാബു

കൊച്ചി: വിവാദമായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. ബാബു. ഒരു യുവ എംപിയുടെ ശുപാർശയെ തുടർന്നാണ് നിയമനം നടന്നതെന്ന് കെ. ബാബു വ്യക്തമാക്കി. യുവ എംപിയാണ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയതെന്നും, എന്നാൽ അത് ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ലെന്നും കെ. ബാബു പറഞ്ഞു. പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ പരിഗണന മാത്രം നോക്കാൻ കഴിയില്ലെന്നും നിയമനങ്ങളിൽ യോഗ്യതയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും കെ. ബാബു […]
Read more

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം; വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ വി.ഡി. സതീശന്റെ നിലപാടിനെ തള്ളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കരുതെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. എന്നാൽ പോഷക സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യ വേദികളിൽ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും നേതൃത്വം നിർദേശിച്ചു. വിഷയങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കെഎസ്‌യുവിന് അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെഎസ്‌യു നേരത്തെയും […]
Read more

തിരുനെല്ലി ക്ഷേത്രത്തിൽ ജീവനക്കാ‍‍‍ർ തമ്മിൽ അടിപിടി; ഒടുവിൽ സസ്പെൻഷൻ

വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിച്ചത്. തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹനും വിജയചന്ദ്രനുമാണ് കഴിഞ്ഞ ദിവസം റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിലാണ് സംഭവം നടന്നത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് വിജയചന്ദ്രൻ കൃഷ്ണമോഹനെ […]
Read more

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; ‘കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം’

കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്ത് നിന്ന് തന്നെ അസ്വസ്ഥതകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും സർക്കാർ തലത്തിലും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം […]
Read more

കൂടത്തായി റോയ് വധക്കേസ്; വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസന്റെ വിസ്താരത്തോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ നിർണായക ഘട്ടങ്ങൾ വിശദീകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിക്ക് ശേഷമാണ് വിചാരണ സമാപനത്തിലേക്ക് നീങ്ങുന്നത്. ജോളി പ്രതിയായ കൂടത്തായി കൊലപാതക പരമ്പരയിലെ കേസുകളിൽ ആദ്യം വിധി പറയുക റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ആദ്യ ഭർത്താവായ റോയ് തോമസിന് സയനൈഡ് […]
Read more

കുതിച്ചുയരാന്‍ വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് ഇന്ന് വിക്ഷേപിക്കും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30-നാണ് വിക്ഷേപണം. സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് വികസിപ്പിച്ച വിക്രം-1, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ്. ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള വിക്രം-1ന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയും. എന്നാൽ ആദ്യ ദൗത്യമായ ‘ഓപ്പറേഷൻ […]
Read more

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചത് സർക്കാരിന്റെ അനാസ്ഥ: വീണാ ജോർജ്

കൊച്ചി: സംസ്ഥാനത്ത് പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംഭവം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്നും, സർക്കാരിന്റെ അനാസ്ഥ മൂലം ജീവനുകൾ നഷ്ടപ്പെടുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യ പ്രവർത്തക ചിത്ര അഭയ് പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിൽ ഓക്സിജൻ ക്ഷാമം മൂലം ഒരാളും മരിക്കാത്ത സാഹചര്യം ഉറപ്പാക്കാൻ ആശുപത്രികളിലെ ഓക്സിജൻ സംവിധാനങ്ങൾ […]
Read more

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനം. ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശീലനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix