തറക്കല്ലിട്ടിട്ട് 142 ദിവസം; വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺഗ്രസ്
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസങ്ങൾക്ക് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണം ആരംഭിച്ചത്. ഫെബ്രുവരി 26ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. എന്നാൽ, ഏറെ വിമർശനങ്ങൾക്കിടയിലും യാതൊരു ആഘോഷപരിപാടികളുമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദുരന്തബാധിതർക്കായി നൂറ് വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമാണമാണ് ആരംഭിക്കുന്നത്. […]
Read more