Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

സിപിഐഎം-ജി സുധാകരൻ തർക്കം നിയമപോരിലേക്ക്; എച്ച് സലാം കോടതിയെ സമീപിക്കും

ആലപ്പുഴ: സിപിഐഎമ്മും മുൻ മന്ത്രി ജി. സുധാകരനും തമ്മിലുള്ള തർക്കം നിയമനടപടികളിലേക്ക് നീങ്ങുന്നു. ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ എംഎൽഎ എച്ച്. സലാം വ്യക്തമാക്കി. താൻ നടത്തിയ പ്രയോഗത്തിലൂടെ ജി. സുധാകരൻ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് വ്യക്തമാക്കട്ടെയെന്ന് എച്ച്. സലാം പ്രതികരിച്ചു. വ്യക്തിവിരോധം തീർക്കുന്നതിനായി സുധാകരൻ വർഗീയ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചുമതല ഇല്ലാതിരുന്നിട്ടും ജി. സുധാകരൻ സ്വന്തം നിലയിൽ […]
Read more

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരിയായ കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനായി ബി.സി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ പ്രതിയായ ചേതൻ ആക്രമിക്കുകയായിരുന്നു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതൻ. യുവതിക്ക് താൽപര്യമില്ലായിരുന്നിട്ടും ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവദിവസം സ്ഥലത്തെത്തിയ ചേതൻ ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ […]
Read more

‘എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണം’: ബിനോയ് വിശ്വം

ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ് സിപിഐയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും, വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് വാശിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിൽ ഇടതുപക്ഷ […]
Read more

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ സിപിഐഎം; ആസൂത്രണത്തിലെ വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് തുടരുന്നതിനെതിരെ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് സിപിഐഎം രംഗത്ത്. ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ കേരളത്തെ ഇരുട്ടിലാഴ്ത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. പീക്ക് അവറിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കപ്പെടുന്നില്ലെന്നും, രാത്രി ഏഴ് മുതൽ 12 മണിവരെ പല സമയങ്ങളിലായി രണ്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുണ്ടെന്നും സിപിഐഎം ആരോപിച്ചു. മഴക്കുറവും വൈദ്യുതി ഉപയോഗ […]
Read more

മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറുകളായി കാത്തിരിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ച് മണിക്കൂറിലധികമായി കാത്തിരുന്നിട്ടും യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നാണ് പരാതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറാണ് സർവീസ് വൈകാൻ കാരണമെന്നാണ് സലാം എയർ അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിച്ച് എത്രയും വേഗം യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ […]
Read more

അംഗങ്ങള്‍ക്ക് കത്തുമായി ശ്വേതാ മേനോന്‍; ‘അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി’

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭരണപരമായ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മറ്റി രംഗത്ത്. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അംഗങ്ങളുടെ ക്ഷേമം മുൻഗണനയായി തുടരുമെന്നും കമ്മിറ്റി അറിയിച്ചു. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള […]
Read more

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; ബിജെപി സംസ്ഥാനാധ്യക്ഷന് മുന്നില്‍ പരാതി പ്രളയം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കുള്ളിൽ പരാതികൾ ശക്തമാകുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വിവിധ ജില്ലകളിൽ നിന്ന് പരാതികൾ എത്തിയതായാണ് വിവരം. കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്. കോഴിക്കോട് ജില്ലയിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് ഉയരുന്നത്. ഈ തുക തിരിച്ചടയ്ക്കാൻ ബന്ധപ്പെട്ട സ്ഥാനാർഥിക്കും മണ്ഡലം ഭാരവാഹിക്കും നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. എറണാകുളത്ത് സ്ഥാനാർഥികളാക്കിയ താരങ്ങൾക്ക് വാഗ്ദാനം ചെയ്ത […]
Read more

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണവുമായി മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഞ്ഞിനെ ആശുപത്രിയിൽ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ മൊഴി പ്രകാരം, ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ ലഭിച്ചത്. വൈകുന്നേരത്തോടെയാണ് അനസ്തേഷ്യ നൽകിയതെന്നും അതുവരെ ആവശ്യമായ ചികിത്സ നൽകിയില്ലെന്നും അവർ വ്യക്തമാക്കി. കുഞ്ഞിന്റെ മരണശേഷം മാതാപിതാക്കളുടെ മാനസികാവസ്ഥ പരിഗണിച്ച് ആദ്യം […]
Read more

‘വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേട്; രൂക്ഷ വിവര്‍ശനവുമായി എം എം മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നിലവിലെ പ്രതിസന്ധിക്ക് കാരണം മഴക്കുറവല്ലെന്നും, വൈദ്യുതി വാങ്ങുന്നതിലെ സർക്കാർ വീഴ്ചയും കാഴ്ചപ്പാടിന്റെ അഭാവവുമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുന്ന സാഹചര്യങ്ങളിൽ മുൻകൂട്ടി കരാറുകൾ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതായിരുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ […]
Read more

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിലാണ് സംഭവം. വെട്ടംപറമ്പിൽ കൃഷ്ണകുമാർ–സുമിഷ ദമ്പതികളുടെ മകൻ യുവാനാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix