Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം

ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന് പിന്നാലെ ടിവികെ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കും. ആ യോഗത്തിൽ വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത. സർക്കാർ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ നേടാൻ ടിവികെ ശ്രമിക്കും. ഗവർണർ രണ്ട് ദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് വിവരം. ഇതിനിടെ ടിവികെയെ പിന്തുണക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നതായി അറിയിച്ചു. ഇന്ന് ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ കൂടിയാലോചന നടത്തും. അതേസമയം, തമിഴ്നാട്ടിൽ […]
Read more

നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ മുന്നണിയുടെ കരുത്തായി മാറിയത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. ഇത്തവണ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 26 സീറ്റുകളിൽ 22 ഇടങ്ങളിൽ ലീഗ് വിജയം നേടി. കോൺഗ്രസിനും സിപിഎമ്മിനും ശേഷം ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ലീഗ് മാറി. യുഡിഎഫിൽ കോൺഗ്രസിനൊപ്പം നിർണായക ശക്തിയായി ലീഗ് ഉയർന്നതായി വിലയിരുത്തപ്പെടുന്നു. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി വലിയ തർക്കങ്ങൾ ഒഴിവാക്കി മുന്നണിയോടൊപ്പം […]
Read more

തമിഴ്‌നാട്ടില്‍ വിജയ് വിജയം; ടിവികെക്ക് ഭരിക്കാന്‍ മുന്നില്‍ ഈ വഴികള്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100-ൽ അധികം സീറ്റുകളിൽ ടിവികെ ലീഡ് നിലയിലാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ ഭൂരിപക്ഷം നേടാനാകുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് ഡിഎംകെ, എഐഎഡിഎംകെ, എൻഡിഎ എന്നിവയുമായി സഖ്യമില്ലെന്ന് വിജയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയ്ക്ക് സാധാരണ […]
Read more

ജനവിധി അംഗീകരിക്കുന്നു’, വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ

തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’. ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ […]
Read more

ഈ സർക്കാർ തുടരരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: അഡ്വ. എ. ജയശങ്കർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിയായ പിണറായി വിജയനുമെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇത്തവണത്തെ വിധി എൽഡിഎഫിന് എതിരായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും സർക്കാരിനെതിരായ ഈ വികാരം പ്രകടമായിരുന്നുവെന്നും, ജാതിമത വ്യത്യാസമില്ലാതെ സർക്കാർ മാറണമെന്ന നിലപാടാണ് ജനങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം മോശമല്ലെങ്കിലും ചില മന്ത്രിമാരുടെ പ്രവർത്തനം ജനങ്ങളിൽ പരിഹാസ്യമായി മാറിയതായി അദ്ദേഹം […]
Read more

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു: എംഎം മണി

ഇടുക്കി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൂറിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് എം എം മണി. ഇടുക്കിയിൽ എല്ലാ നാല് സീറ്റുകളും എൽഡിഎഫ് നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയിൽ എൽഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ജെ ജോസഫ് പക്ഷം മാറിയത് എൽഡിഎഫിന് ഗുണകരമാകുമെന്ന് എം എം മണി അഭിപ്രായപ്പെട്ടു. കൂടാതെ, ഒന്നും ചെയ്യാത്ത അച്ഛന്റെ സ്ഥാനത്ത് മകനെ മത്സരിപ്പിച്ചതാണ് യുഡിഎഫ് നേരിടുന്ന മറ്റൊരു പ്രശ്നമെന്നും വിമർശിച്ചു. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറയാമെങ്കിലും […]
Read more

മണിയാർ പദ്ധതി ഏറ്റെടുക്കൽ: മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തമ്മിൽ അഭിപ്രായഭിന്നത. മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. മന്ത്രി പി. രാജീവ് പദ്ധതി ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവെക്കണമെന്നും, സ്വകാര്യ കമ്പനിയുടെ കരാർ പുതുക്കാനുള്ള അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മുൻപ് മന്ത്രിസഭ എടുത്ത തീരുമാനം അനുസരിച്ച് പദ്ധതി സർക്കാർ ഏറ്റെടുക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. ഓൺലൈൻ വഴി ചേർന്ന യോഗത്തിലാണ് ഇരു മന്ത്രിമാരും തമ്മിൽ വാദപ്രതിവാദം നടന്നത്. പിന്നീട് […]
Read more

രാഷ്ട്രീയ നീക്കങ്ങൾ സജീവം; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തി

പയ്യന്നൂർ:സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിലെത്തിയായിരുന്നു അൻവറിന്റെ സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെക്കുകയും ചെയ്ത അൻവർ, തന്റെ പുതിയ രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും അതീവ ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് […]
Read more

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഏരിയാ സെക്രട്ടറിയെ അടക്കം 53 പ്രവർത്തകർ സിപിഐയിലേക്ക്

എറണാകുളം: എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിൽ അംഗത്വം എടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജു ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇതിനുമുമ്പ് തന്നെ പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് […]
Read more

എന്റെ അണ്ണൻ സഖാവ്, കാര്യമായിട്ടുള്ള ചങ്ങായി; വി. ശിവൻകുട്ടിയുമായുള്ള ആത്മബന്ധം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:​നിയമസഭയിലെ ഉറ്റ സൗഹൃദത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും കഥ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിൽ തനിക്ക് തൊട്ടടുത്തിരിക്കുന്ന ശിവൻകുട്ടി കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു മനസ്സും ശരീരവുമായി പ്രവർത്തിക്കുന്ന തന്റെ അടുത്ത ചങ്ങായിയാണെന്ന് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. സ്‌കൂൾ പഠനകാലത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഈ സൗഹൃദത്തെ വിശേഷിപ്പിച്ചത്. ക്ലാസ് മുറിയിലെ എല്ലാവരും സുഹൃത്തുക്കളാണെങ്കിലും ഒരേ ബെഞ്ചിലിരിക്കുന്നവർ തമ്മിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer