Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണം; കെസിക്കെതിരെ ഡൽഹിയിലും ഫ്ളക്സ്

ന്യൂഡൽഹി: കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ ഡൽഹിയിലും പ്രതിഷേധ ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. “ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. പിന്മാറണം” എന്നാണ് ഫ്ലക്സിൽ എഴുതിയിരുന്നത്. “ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സംഭവം. വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് ഫ്ലക്സിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നിൽ ജനങ്ങളുടെ വികാരമാണെന്നാണ് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ […]
Read more

സതീശന്റെ നിലപാടും തന്ത്രങ്ങളും വിനിയോഗിക്കണം;സാറാ ജോസഫ്

കൊച്ചി:മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി. വി.ഡി സതീശൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ നിലപാടുകളും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിജയത്തിളക്കത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ലജ്ജാകരമായ ഈ വടംവലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുണ്ടെന്നും ഹൈക്കമാൻഡ് ഇക്കാര്യം അടിയന്തരമായി തിരിച്ചറിയണമെന്നും അവർ ആവശ്യപ്പെട്ടു. കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ […]
Read more

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കം […]
Read more

കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന വാർത്ത നിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെ താൻ പിന്തുണച്ചതായി സൂചിപ്പിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ താൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ നേതാക്കളെയും വിളിച്ച് സമവായമുണ്ടാക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നും പുറത്തുവന്ന രേഖകളിൽ എന്താണ് ഉള്ളതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും സംസാരിക്കുമെന്നും ആവശ്യമെങ്കിൽ […]
Read more

മുഖ്യമന്ത്രിപ്പോര് തെരുവിൽ: നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഉടൻ ഇടപെട്ട് ഫ്രാൻസിസിനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്കും ഫ്ലക്സ് യുദ്ധങ്ങൾക്കും കാരണമായി. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി. വേണുഗോപാൽനെ അനുകൂലിച്ച ഫ്ലക്സ് […]
Read more

‘ജനാധിപത്യത്തിന്റെ സൗന്ദര്യം’; പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് […]
Read more

മുഖ്യമന്ത്രി ചർച്ച; പൊതുവികാരം മാനിക്കണമെന്ന് ഘടകക്ഷികൾ

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവികാരം പരിഗണിക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായി ഘടകകക്ഷി നേതാക്കൾ പ്രത്യേകം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ആരെയെങ്കിലും തീരുമാനിച്ചാൽ അത് അംഗീകരിക്കുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞെങ്കിലും, കക്ഷികൾക്കിടയിൽ നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നുവെന്നാണ് സൂചന. മുസ്ലിം ലീഗ് വീണ്ടും വി.ഡി. സതീശന് പിന്തുണ അറിയിച്ചതായി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി […]
Read more

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിന് മുൻപ് ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും ഇതിൽ നിലവിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ഇതുവരെ ഒരു പ്രത്യേക ആവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും മുന്നണിക്കുള്ളിൽ ഐക്യത്തോടെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന രാഷ്ട്രീയ ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ടുപോയ ടി.കെ. ഗോവിന്ദനെയും കുഞ്ഞുകൃഷ്ണനെയും […]
Read more

അഴിമതി കേസിൽ ചൈനയിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ

ബീജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയും ലി ഷാങ്ഫുയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി റിപ്പോർട്ട്. ഈ തീരുമാനം പ്രസിഡന്റ് ഷി ജിൻപിങ്ൻറെ നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ചതാണെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ അറിയിച്ചു. സൈനിക-രാഷ്ട്രീയ മേഖലയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നാണ് വിലയിരുത്തൽ. ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വലിയ തുക കൈക്കൂലിയായി സ്വീകരിച്ചതും സൈനിക നിയമനങ്ങളിൽ ഇടപെട്ടതുമാണ് ആരോപണം. പിന്നീട് […]
Read more

45, 24, 34,…എംഎൽഎമാരുടെ പിന്തുണയിൽ അവകാശവാദവുമായി മൂന്ന് പക്ഷവും

തിരുവനന്തപുരം:കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായകമായ ചർച്ചകൾ പുരോഗമിക്കവെ, എം.എൽ.എമാരുടെ പിന്തുണയുടെ കാര്യത്തിൽ കോൺഗ്രസിലെ മൂന്ന് പ്രമുഖ ഗ്രൂപ്പുകളും തങ്ങളുടെ അവകാശവാദങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. എം.എൽ.എമാരുടെ എണ്ണത്തെ ചൊല്ലി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾ വ്യത്യസ്തമായ കണക്കുകളാണ് മുന്നോട്ടുവെക്കുന്നത്. 45 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, വി.ഡി. സതീശനെ 34 എം.എൽ.എമാർ പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ വ്യക്തമാക്കുന്നത്. എന്നാൽ 24 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer