Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്; കണ്ണൂരിൽ പ്രതിഷേധ ബോർഡുകൾ ഉയർന്നു

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പരാമർശം നടത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് കുഴൽനാടനെതിരെ പരിഹാസവും വിമർശനവും ഉന്നയിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന ശക്തമായ വാചകങ്ങളാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഗോദയിൽ പടനയിച്ചവർ തന്നെ ഭരിക്കട്ടെ എന്ന നിലപാടും ബോർഡിലൂടെ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുള്ള ലീഗിന്റെ ഇടപെടലുകളെ ചോദ്യം […]
Read more

മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട: വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശൻറെ കടുത്ത നിലപാട്. തന്നെ പരിഗണിക്കാത്ത പക്ഷം മറ്റ് സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ അഭിപ്രായം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഭരണപരിചയം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേതാവിന് പ്രധാനമായത് കാഴ്ചപ്പാടും ടീമിനെ നയിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിന്റെയും മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. പാർട്ടികളിൽ സംഘടനാ ദൗർബല്യം വലിയ തിരിച്ചടിയാകുന്നുണ്ടെന്നും […]
Read more

വി.ടി. ബൽറാം മാസങ്ങൾക്ക് മുൻപ് പങ്കുവെച്ച ‘ഫോൺ നമ്പർ’ എൽഡിഎഫിന്റെ സീറ്റ് നില

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം മാസങ്ങൾക്ക് മുൻപിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു. ജനുവരി ഏഴിന് ബൽറാം പങ്കുവെച്ച ’98 68 91 99 35′ എന്ന പത്തക്ക നമ്പർ എൽഡിഎഫിന്റെ തകർച്ചയെ കൃത്യമായി പ്രവചിക്കുന്നതായിരുന്നു എന്നതാണ് ഇപ്പോൾ അണികളെ അമ്പരപ്പിക്കുന്നത്. ‘തത്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും’ എന്ന കുറിപ്പോടെയായിരുന്നു ബൽറാം അന്ന് ഈ […]
Read more

വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശം തിരിച്ചടിയായെന്ന് തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കും വലിയ പങ്കുണ്ടെന്ന് കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. ഇത്തരം വിവാദ പ്രസ്താവനകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്നും, വരും ദിവസമെങ്കിലും ഇതിനെതിരെ കൃത്യമായ നീക്കമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ഉന്നയിച്ച ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകുമെന്നും തോട്ടത്തിൽ രവീന്ദ്രൻ വിലയിരുത്തി. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപി […]
Read more

മഞ്ചേശ്വരത്ത് ചുവടുപിഴച്ച് എൽഡിഎഫ്;കെട്ടിവെച്ച കാശ് നഷ്ടമായി

കാസർഗോഡ്: കേരളത്തിലെ ഒന്നാമത്തെ നിയോജക മണ്ഡലമായ മഞ്ചേശ്വരത്ത് ഇടതുമുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച തുക നഷ്ടമായി. സംസ്ഥാനത്തുടനീളം ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ടായിട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്ക് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത് മഞ്ചേശ്വരത്ത് മാത്രമാണ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സാധുവായ വോട്ടിന്റെ ആറിലൊന്ന് അതായത് 16.7 ശതമാനം വോട്ടുകൾ ലഭിച്ചാൽ മാത്രമേ സ്ഥാനാർത്ഥി കെട്ടിവെക്കുന്ന 10,000 രൂപ തിരികെ ലഭിക്കുകയുള്ളൂ. മഞ്ചേശ്വരത്ത് ഇത്തവണ പോൾ ചെയ്ത […]
Read more

ഇന്ത്യയിലെ അതികായനായ നേതാവ്’; കെസിയെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ

പത്തനംതിട്ട: കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് നിരവധി എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് […]
Read more

തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിനവും മിണ്ടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതെ തുടരുന്നു. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫിന്റെ തോൽവിക്കു ശേഷം മാധ്യമങ്ങളെ കാണാനിരുന്ന പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കണ്ണൂരിൽ നിന്ന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് വിമാനത്തിൽ എത്തിയപ്പോഴും മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലായിരുന്നു. 99 സീറ്റുകളുമായി എൽഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രചാരണം നടന്നിരുന്നു. എന്നാൽ […]
Read more

വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു; അതൃപ്‌തി പരസ്യമാക്കി യു പ്രതിഭ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അസന്തോഷം പ്രകടിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ ചിലർ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ്രതിഭ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് പ്രതിഭയുടെ ആരോപണം. ഇതു കാരണം എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും അവർ പറഞ്ഞു. പാർട്ടിക്ക് ശക്തമായ കേന്ദ്രങ്ങളിലുപോലും വോട്ട് കുറഞ്ഞതായി പ്രതിഭ ചൂണ്ടിക്കാട്ടി. പത്തിയൂർ, ചെട്ടികുളങ്ങര പ്രദേശങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേതുപോലെ പ്രവർത്തനം ശക്തമായിരുന്നില്ലെന്നും പ്രതിഭ […]
Read more

തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല: കെ സുരേന്ദ്രൻ

കാസർകോട്: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിനൊപ്പം കനഡയിലും കൂടിയാണ് ഫെയ്സ്ബുക്ക് […]
Read more

ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടി: രാഹുൽ മാങ്കുട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അധികാരത്തിലേറുന്ന യുഡിഎഫിന്റെ വിജയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വിജയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തെ വിമർശിച്ചവർക്ക് കാലം നൽകിയ മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “സാറേ, നമ്മുടെ പാർട്ടി ജയിച്ചു” എന്ന വാചകത്തോടെ അദ്ദേഹം വികാരാധീനമായി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രാഹുൽ പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer