Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മലപ്പുറം ജില്ലാ വിഭജനം: ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി സബ് കളക്ടർ

മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ഇനി പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമായി വീണ്ടും ഉയരുന്നത് ജില്ല വിഭജിക്കണമെന്ന ആവശ്യമാണ്. വിസ്തൃതിയും ഉയർന്ന ജനസംഖ്യയും കാരണം ജില്ലയിൽ ഭരണ-വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന അഭിപ്രായം ഏറെക്കാലമായി നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരമായി ജില്ല വിഭജിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്. പുതിയ സർക്കാരിനായി തയ്യാറാക്കിയ […]
Read more

തന്റെ പേരിൽ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെസി ജോസഫ്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എഐസിസിയ്ക്ക് പരാതി നൽകിയതായും കെ സി ജോസഫ് അറിയിച്ചു. മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരായാലും അത് അൽപ്പത്തരമാണെന്നും, കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന […]
Read more

പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പിണറായി വിജയൻ

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ “പിന്നെ കാണാം” എന്ന് പറഞ്ഞ് അദ്ദേഹം പ്രതികരണം ഒഴിവാക്കി. പിന്നീട് ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾക്കും പിണറായി മറുപടി നൽകിയില്ല. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആരെ ഏൽപ്പിക്കണമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്നും, വിജയിക്ക് എല്ലാ ആശംസകളും […]
Read more

മുഖ്യമന്ത്രിയായി വി.ഡി സതീശൻ സർ തന്നെ വരണം: ജൂഡ് ആന്റണി

കൊച്ചി: കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും പേരുകളാണ് പ്രധാനമായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിൽ വിവിധ മേഖലകളിൽ നിന്നുള്ളവരും വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വി.ഡി. സതീശന് പിന്തുണയുമായി രംഗത്തെത്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ […]
Read more

ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു എന്നെ പഠിപ്പിച്ചത് ഭഗവദ്ഗീത: സജി ചെറിയാൻ

ആലപ്പുഴ: ഒന്നും ആഗ്രഹിക്കാതെ കർമം ചെയ്യണമെന്ന പഠനം ഭഗവദ്ഗീതയിൽ നിന്നാണ് ലഭിച്ചതെന്ന് നിയുക്ത എംഎൽഎ സജി ചെറിയാൻ പറഞ്ഞു. നമ്മുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കർമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശനും ചേർന്ന് സംഘടിപ്പിച്ച ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read more

തിരഞ്ഞെടുപ്പ് തോൽവി; നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായി: സിപിഐ

തിരുവനന്തപുരം: കേരളത്തിൽ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിക്കുപിന്നാലെ സിപിഐ നേതൃത്വത്തിൽ ആത്മപരിശോധന. പാർട്ടിയുടെ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും നടന്ന ചർച്ചകളിൽ ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനമാണ് പരാജയത്തിന് പ്രധാന കാരണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പിഎം ശ്രീ പദ്ധതിയും ഇലപ്പുള്ളി ബ്രൂവറി വിഷയവും ജനങ്ങളിൽ വലിയ ചർച്ചയായതായും സിപിഐ വിലയിരുത്തി. പല വിഷയങ്ങളിലും പാർട്ടി ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ രണ്ട് വിഷയങ്ങളാണെന്ന് […]
Read more

പ്രതിസന്ധിയിൽ കൈവിടുന്നവരല്ല ഞങ്ങൾ;മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിലേഷ് യാദവ്

ഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയിയുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷ നിരയിൽ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യകക്ഷികളെ തഴയുന്ന കോൺഗ്രസ് നിലപാടിനെയാണ് അഖിലേഷ് […]
Read more

മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലും വി.ഡി.സതീശനും പ്രധാന പേരുകളായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യനല്ലേ എന്ന ചോദ്യമാണ് സന്തോഷ് പണ്ഡിറ്റ് ഉയർത്തിയത്. അതിനുള്ള ചില കാരണങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ […]
Read more

അപ്രിയ സത്യങ്ങൾ പറയേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല: സിആർ മഹേഷ്

കൊല്ലം: മുഖ്യമന്ത്രിസ്ഥാനം ചൊല്ലി കോൺഗ്രസിൽ തുടരുന്ന ചർച്ചകൾക്കിടെ വിമർശനവുമായി കരുനാഗപ്പള്ളി നിയുക്ത എംഎൽഎസി ആർ മഹേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ജനവികാരം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നവർക്ക് ഭാവിയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധർമ്മടത്ത് പിണറായി വിജയൻ പോലും സമ്മർദ്ദം നേരിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ മഹേഷ്, ശക്തമായ വിജയങ്ങൾ നേടിയ മണ്ഡലങ്ങളിലുപോലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാമെന്ന് പറഞ്ഞു. “ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർക്ക് എല്ലാം ഇവിടെ അവസാനിച്ചുവെന്ന് തോന്നാം. പക്ഷേ അങ്ങനെ അല്ല. ജനാധിപത്യത്തിൽ […]
Read more

വിജയത്തിളക്കത്തിൽ ജനവികാരം മറക്കരുത്; നേതാക്കൾക്ക് താക്കീതുമായി സി.ആർ. മഹേഷ്

കരുനാഗപ്പള്ളി: മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും മുറുകുന്നതിനിടെ, പാർട്ടി നേതാക്കൾക്ക് കർശനമായ ഓർമ്മപ്പെടുത്തലുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ നേടിയതെന്ന് കരുതുന്ന പദവികളും വിജയങ്ങളുമൊന്നും ആരും സ്വന്തമായി കൊണ്ടുവന്നതല്ലെന്നും എല്ലാം പാർട്ടി നൽകിയതാണെന്നുമുള്ള യാഥാർത്ഥ്യം നേതാക്കൾ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു. പല്ലു കുത്തി മണപ്പിക്കുന്നതിനെപ്പോലും സുഗന്ധമായി കാണുന്നവർ ജനവികാരം കാണുന്നില്ലെന്നും, അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ ധർമ്മടത്തും […]
Read more

Recent News

Advertisement
WhiteswanTV Footer