Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sexual assult

ഭോപ്പാലിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; 75കാരനായ അഭിഭാഷകൻ അറസ്റ്റിൽ

ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുകാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മെയ് 3-നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി, കുട്ടിയെ സ്വന്തം പേരക്കുട്ടിയോടൊപ്പം കളിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. പ്രതിയെ കുട്ടി സ്നേഹത്തോടെ “നാന” എന്ന് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അതിക്രമം നടത്തിയതായാണ് പരാതി. പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് കുടുംബത്തോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചു. […]
Read more

പൂജയുടെ പേരിൽ വീട്ടിലെത്തി; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചന്നമനക്കരെയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹൻകുമാർ (38) ആണ് പിടിയിലായത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സാമ്പത്തിക പുരോഗതിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയുമായി പരിചയം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തി. പൂജയ്ക്കിടെ യുവതിയുടെ ഭർത്താവിനെയും മകനെയും പുറത്തേക്ക് അയച്ച ശേഷം യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി എതിർത്തതോടെ ദുർമന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൂജയുടെ ഭാഗമായാണ് ഒരു […]
Read more

പുണെയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതി പിടിയിൽ

മുംബൈ: പുണെയിലെ ഭോർ മേഖലയെ നടുക്കിയ ക്രൂരസംഭവത്തിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. സ്കൂൾ അവധിക്കാലമായതിനാൽ അമ്മവീട്ടിൽ താമസിക്കാനെത്തിയ കുട്ടിയെ പ്രതി ആഹാരം നൽകാമെന്ന് പ്രലോഭിപ്പിച്ച് സമീപത്തെ കന്നുകാലി ഷെഡ്ഡിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് അവിടെവെച്ച് കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. കുട്ടിയെ ഏറെനേരം കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി കുട്ടിയെ […]
Read more

വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് പരാതി; സിഐക്കെതിരെ കേസ്

അമരാവതി: പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവതി പീഡനപരാതി നൽകി. സർക്കിൾ ഇൻസ്പെക്ടർ ചിന്നമല്ലയ്ക്കെതിരെയാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴിപ്രകാരം, ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിൽ അടച്ച ശേഷം ബലമായി പീഡിപ്പിച്ചതാണെന്ന് ആരോപിക്കുന്നു. തനിക്ക് നീതി ലഭിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ചിന്നമല്ലയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി യുവതി പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. കേസിന്റെ ഭാഗമായി യുവതിയെ വൈദ്യപരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ഫോറൻസിക് സംഘം തെളിവുകൾ […]
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ആരോപണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; കണ്ടക്ടർക്ക് 62 വർഷം കഠിന തടവ്

ആലപ്പുഴ: വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്കു 62 വർഷം കഠിന തടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബു (31) യെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്ന പ്രതി, പ്രണയം നടിച്ച് പെൺകുട്ടിയെ കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത […]
Read more

കായംകുളം ലൈംഗികാതിക്രമ കേസ്; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകൾ പ്രകാരം ഇരയെ ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പുതുതായി ചേർത്തത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അധിക വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാരോപിച്ച യുവതി, ഉന്നത […]
Read more

വാഹനാപകടത്തിനിടെ ലൈംഗികാതിക്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി യുവതി

തിരുവനന്തപുരം: വാഹനാപകടത്തിനിടെ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ഡിജിപിക്ക് പരാതി നൽകി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും, പറഞ്ഞ പല നിർണായക കാര്യങ്ങളും പൊലീസ് ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പ്രതിക്ക് അനുകൂലമായ വകുപ്പുകളാണ് ചുമത്തിയതെന്നും പരാതിയിൽ പറയുന്നു. കായംകുളം പൊലീസ് കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തില്ലെന്ന ആശങ്കയും യുവതി പ്രകടിപ്പിച്ചു. ഒന്നാം പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് പൊലീസിന്റെ […]
Read more

ലൈംഗിക പീഡന പരാതി; കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളത്തേക്ക് മാറ്റി. ഇതിനിടെ, അതിജീവിത കോടതിയിൽ ഹാജരായി അടച്ചിട്ട മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി. ബലാത്സംഗം ഉൾപ്പെടെ എസ്‌സി-എസ്ടി പീഡന നിരോധന നിയമപ്രകാരം ഗുരുതര വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. പ്രശോഭ് ഉന്നത രാഷ്ട്രീയ […]
Read more

13 കാരികയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പരിചയം സ്ഥാപിച്ചതിന് പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ആരോപണം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാച്ചിഗുഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer