Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Suvendu Adhikari

മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

കൊൽക്കത്ത: അധികാരം ഏറ്റെടുത്തതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായ ദുവാരെ […]
Read more

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടും; സുവേന്ദു മന്ത്രിസഭയുടെ ആദ്യ തീരുമാനം

കൊല്‍ക്കത്ത: അധികാരമേറ്റതിന് പിന്നാലെ നിര്‍ണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബംഗാള്‍ മന്ത്രിസഭ. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുന്നതിനും സംസ്ഥാനത്ത് സെന്‍സസ് നടപടിള്‍ ആരംഭിക്കുന്നതിനും ആദ്യ കാബിനറ്റ് യോഗം അംഗീകാരം നല്‍കി. ഭരണഘടനാ ലംഘനം നടത്തിക്കൊണ്ട് മുന്‍ സര്‍ക്കാര്‍ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച സുവേന്ദു അധികാരി, പുതിയ ക്രിമിനല്‍ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. യോഗത്തില്‍ ആറ് പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ […]
Read more

പശ്ചിമ ബംഗാളിലെ എസ്‌ഐആര്‍ നിരീക്ഷകനെ ഉപദേശകനായി നിയമിച്ച് സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍ ഐഎഎസ് നിരീക്ഷകൻ സുബ്രത ഗുപ്തയെ ഉപദേശകനായി നിയമിച്ചിരിക്കുകയാണ് സുവേന്ദു അധികാരി. ബംഗാള്‍ എസ്‌ഐആറില്‍ പ്രത്യേക നിരീക്ഷകനായിരുന്നു സുബ്രത ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുബ്രതയെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. 1990 ബാച്ച് ഉദ്യോഗസ്ഥനാണ് സുബ്രത ഗുപ്ത. നയരൂപീകരണത്തിലും ഭരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ഗുപ്തയുടെ ദീര്‍ഘകാല പരിചയം സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ മാത്രം അമ്പതിനായിരം പേരുടെ […]
Read more

ബം​ഗാളിൽ പുതു ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സുവേന്ദു അധികാരി ഈശ്വര നാമത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലക്ഷക്കണക്കിന് ആളുകളാണ് ബ്രി​ഗേഡ് ​ഗ്രൗണ്ടിൽ അണിനിരന്നത്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. ബം​ഗാളിൽ തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും തകർത്തുകൊണ്ടാണ് ബിജെപി അധികാരത്തിലേറിയത്. വലിയ ആരവത്തോടെയാണ് ബം​ഗാൾ ജനത സുവേന്ദുവിനെ വരവേറ്റത്.
Read more

ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകാൻ സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്. സുവേന്ദു അധികാരി ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരുകാലത്ത് കോൺഗ്രസ്, ഇടതുപക്ഷം, പിന്നീട് തൃണമൂൽ കോൺഗ്രസ് എന്നിവയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയത് പാർട്ടി നേതൃത്വത്തിന് വലിയ നേട്ടമാണ്. 56-കാരനായ സുവേന്ദു അധികാരി രാഷ്ട്രീയത്തിൽ വളർന്നത് കുടുംബ പശ്ചാത്തലത്തിലൂടെയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ മകനാണ് അദ്ദേഹം. 1990-കളിൽ കോൺഗ്രസിലൂടെയാണ് സുവേന്ദു രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. 1995-ൽ കാന്തി നഗരസഭാംഗമായി. […]
Read more

ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ നാളെ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പാർട്ടി യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു പാർലമെന്ററി പാർട്ടി നേതാവായി സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടം അമിത് ഷായ്ക്ക് ആയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Read more

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ ചന്ദ്രനാഥിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read more

മമതയെ വീഴ്ത്തിയ അധികാരി മുഖ്യമന്ത്രി കസേരയിലേക്ക്

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ അവരുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മുട്ടുകുത്തിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തന്നെയാകും ബിജെപിയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ സാധ്യതകളധികവും. മമതയെ അവരുടെ മണ്ഡലത്തിൽ തോൽപ്പിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നത്. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix