Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tamilnadu Election 2026

വിജയിക്ക് ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ റീൽ ബ്ലോക്ക് ചെയ്ത് ഇൻസറ്റഗ്രാം

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിജയിക്കൊപ്പമുള്ള തന്റെ റീൽ തടയാൻ കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം എന്തിന് ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്ന് ചോദിച്ച രാഹുൽ, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ […]
Read more

അങ്ങനെ സംഭവിച്ചാൽ 107 എംഎൽഎമാരും രാജിവെക്കും: ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ കടുപ്പമാകുന്നു. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ എല്ലാ എംഎൽഎമാരും രാജിവെക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച ടിവികെയെ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ നിർണായക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് ടിവികെയുടെ ശക്തമായ പ്രതികരണം. 234 അംഗ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരുടെ പിന്തുണയുണ്ട്. നടൻ വിജയ് […]
Read more

വിജയ്‍യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ടിവികെ നിയമസഭ കക്ഷി നേതാവായി വിജയെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ഗവർണർ ക്ഷണിച്ചാൽ വിജയ്‌ക്ക് 130 മുതൽ 135 വരെ എംഎൽഎമാരുടെ പിന്തുണ ലഭിക്കാമെന്ന പ്രതീക്ഷയുണ്ട്. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും, ഈ ആഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്നും നിയുക്ത എംഎൽഎ ജഗന്നാഥ് മിശ്ര പറഞ്ഞു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിവികെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ […]
Read more

കുളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥി വി.എസ്. ബാബുയാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ തോറ്റത്. മുഖ്യമന്ത്രിയുടെ തോൽവി തമിഴ്‌നാട് രാഷ്ട്രീയത്തെയും ഡിഎംകെ പ്രവർത്തകരെയും അമ്പരപ്പിച്ചു. സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാലാമത്തെ തോൽവിയാണിത്. ഒരിക്കൽ സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ബാബു, ഡി.എം.കെ വിട്ട് പിന്നീട് […]
Read more

തമിഴ്‌നാട്ടില്‍ വിജയ് വിജയം; ടിവികെക്ക് ഭരിക്കാന്‍ മുന്നില്‍ ഈ വഴികള്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100-ൽ അധികം സീറ്റുകളിൽ ടിവികെ ലീഡ് നിലയിലാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ ഭൂരിപക്ഷം നേടാനാകുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് ഡിഎംകെ, എഐഎഡിഎംകെ, എൻഡിഎ എന്നിവയുമായി സഖ്യമില്ലെന്ന് വിജയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയ്ക്ക് സാധാരണ […]
Read more

തമിഴ്നാട് രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലം, ചലനങ്ങൾ സൃഷ്ടിക്കും: കോൺഗ്രസ് എംപി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാകുമെന്ന് താൻ മുൻപ് പറഞ്ഞതാണെന്നും ഇപ്പോഴത്തെ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന വിജയുടെ ആദ്യ രാഷ്ട്രീയ റാലിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായത് ശ്രദ്ധേയമാണെന്നും ഇത് വിജയിന്റെ ജനപിന്തുണ കാണിക്കുന്നതാണെന്നും ടാഗോർ പറഞ്ഞു. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് ജനവിശ്വാസം കുറഞ്ഞതും, പാർട്ടിയുടെ തകർച്ചയും […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പ്; ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കുപ്രകാരം 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 5.73 കോടി വോട്ടർമാരുണ്ട്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും രംഗത്തുണ്ട്. കൂടാതെ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ദുർഗയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “ഈ […]
Read more

തമിഴ്നാട് നാളെ പോളിങ് ബൂത്തിലേക്ക്; പണമൊഴുക്കുന്നതിനെ ചൊല്ലി പരാതി രൂക്ഷം

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻദിനം വോട്ടിന് പണം വിതരണം ചെയ്തതായി ആരോപിച്ച് വ്യാപക പരാതികൾ. വിവിധ ഇടങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചു. മൈലാപ്പൂരിൽ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് 2 കോടി രൂപ പിടിച്ചെടുത്തു. ഇതിനെ തുടർന്ന് വേലുവിനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, കോയമ്പത്തൂർ സൗത്തിൽ മത്സരിക്കുന്ന വി. സെന്തിൽ ബാലാജിയുടെ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. […]
Read more

മോദിയുടെ ഫാന്‍സി ഡ്രസ്, വീഴാതിരിക്കാന്‍ സ്റ്റാലിന്‍; വിജയ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് പണി കൊടുക്കും?

കേരളത്തിലെ പ്രചാരണ ബഹളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് ഇപ്പുറം അയല്‍പ്പക്കത്ത് തുടങ്ങിയത്. പ്രചാരണവും കലാശക്കൊട്ടുമെല്ലാം പൊതുവെ നമ്മുടെയത്ര ബഹളമയം അല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ അത്യന്തം നിര്‍ണായകമാണ് തമിഴ്‌നാട്. സൂപ്പര്‍സ്റ്റാര്‍ വിജയ് കൂടി ചേര്‍ന്നതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സെലിബ്രിറ്റി സ്റ്റാറ്റസും ഇത്തവണത്തെ തമിഴ്‌നാട് ഇലക്ഷന് കൈവന്നിട്ടുണ്ട്. ഒപ്പം മത്സരങ്ങളും അത്രയേറെ കടുപ്പമുള്ളതായി മാറി. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിറംമാറിയെത്തിയ മോദി മുതല്‍ വിജയ് ഫാന്‍സിന്റെ കാടന്‍ ആഘോഷങ്ങള്‍ വരെ നിറഞ്ഞാടിയ തമിഴ്‌നാട്ടിലെ പ്രചരണകാലം സംഭവബഹുലമായി അവസാനിച്ചിരിക്കുകയാണ്. ഡിഎംകെ, അണ്ണാ […]
Read more
Advertisement
WhiteswanTV Footer