സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tourism

ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മദീന. എല്ലാ വർഷവും സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര യൂറോമോണിറ്റർ ഇൻ്റർനാഷനൽ റാങ്കിങ് പ്രകാരമാണിത്. സൗദിയിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തും ഗൾഫിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ആറാം സ്ഥാനത്തും മദീന നഗരം സ്ഥാനം പിടിച്ചു. ആത്മീയത, ചരിത്രം, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഗോള സ്ഥാനം സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി […]
Read more

വാൽപ്പാറയിൽ ഇ-പാസ് വരുന്നു; വാഹനങ്ങൾക്ക് പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

കോയമ്പത്തൂർ: വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ പ്രവേശനകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാഭരണകൂടമാണ് നടപടിയെടുക്കേണ്ടത്.
Read more

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആയി വയനാട്

വയനാടിനെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് പുതിയ പ്രഖ്യാപനം. ദേശീയ തലത്തിൽ ‘Aspirational Districts Programm’e (ADP) ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ല വായനാടാണ്. ഇതേത്തുടർന്നാണ് മലയോര ജില്ലയെ ‘കൈപിടിച്ചുയർത്താൻ’ തീരുമാനമുണ്ടായത്. വയനാട്ടിലെ ടയർ II/III പ്രദേശങ്ങളിൽ ഇൻക്യുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കടേഷ് അറിയിച്ചു. കേരള സർക്കാരുമായും, ആത്മനിർമർ ഭാരത് പോലെയുള്ള കേന്ദ്ര പദ്ധതികളുമായും […]
Read more

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ?

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് അനുസരിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 77ാം സ്ഥാനത്തേക്ക് ഉയർന്നു. കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. മലേഷ്യ, മാലദ്വീപ്, തായ്‌ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം മ്യാന്‍മര്‍, ശ്രീലങ്ക, ഖത്തന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. […]
Read more

രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ

പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ആണ് ഏറ്റവും പിന്നിൽ. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലോക്സഭയില്‍ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) […]
Read more

മലരിക്കല്‍ ടൂറിസം: വരുമാനം ഇനി കൃഷിക്കാര്‍ക്കും

കോട്ടയം: മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകുന്നു. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കര്‍ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കര്‍ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളില്‍ വളര്‍ന്ന ആമ്പലുകള്‍ക്കിടയില്‍ സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസണ്‍ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താല്‍ കേടുപാടുകൾ വന്ന വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും ഈ തുക കര്‍ഷകര്‍ക്ക് ഇപയോഗിക്കാൻ കഴിയും. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങള്‍ അതത് പാടശേഖരസമിതികളുമായി ചേര്‍ന്ന് സഞ്ചാരികള്‍ക്ക് കടവുകള്‍ […]
Read more

പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളുടെ സേവനം

തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി അടുത്തിടെ സാധ്യതാ പരിശോധന നടത്തിയിരുന്നു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സ്ഥലത്ത് നേരിട്ടെത്തിയാണ് പരിശോധന നടത്തിയിരുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്ക് തുറന്നുനൽകുമ്പോൾ കൂടുതൽ യാത്രാ സൗകര്യങ്ങൾ പാർക്കിനകത്ത് ഒരുക്കുന്നതിനായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനാ യോഗം […]
Read more

ഓറഞ്ച് അലർട്ട് : ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് രണ്ട് ദിവസം നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം. ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. രണ്ട് ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലർട്ട് തുടർന്നാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള […]
Read more

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

പട്ന: കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ […]
Read more

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാധ്യത മുൻനിർത്തിയാണ് വിലക്ക്. സഞ്ചാരികൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചിരിക്കുകയാണ്. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ വ്യൂപോയിന്റിന്റെ പ്രത്യേകത. വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം ഈ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.