Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അയ്യപ്പനെതിരായ അധിക്ഷേപ പരാമർശം; സണ്ണി കപിക്കാടിനെതിരെ നിയമനടപടിക്ക് ദേവസ്വം ബോർഡ്

തിരുവനന്തപുരം: അയ്യപ്പനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. പരാമർശം വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് ബോർഡംഗം പി.ഡി. സന്തോഷ് കുമാർ പറഞ്ഞു. ലോകമെമ്പാടുമുള്ള ജാതിഭേദമന്യേയുള്ള വിശ്വാസികളുടെ ആരാധനാകേന്ദ്രമാണ് ശബരിമലയെന്ന് പി.ഡി. സന്തോഷ് കുമാർ വ്യക്തമാക്കി. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും […]
Read more

ജോസ് ജംഗ്ഷനിൽ രണ്ടുപേരെ കത്രിക കൊണ്ട് കുത്തി; പ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44)വിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ദർബാർ ഹാൾ ഗ്രൗണ്ട് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് ഷാജു കത്രിക ഉപയോഗിച്ച് ആക്രമിച്ചത്. ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും […]
Read more

ഡി ബിയേഴ്സിൻ്റെ ലവ് ഫ്രം ബെസ്റ്റി കാമ്പയിന് മികച്ച പ്രതികരണം

കൊച്ചി: സൗഹൃദ ദിന വാരാഘോഷത്തോടനുബന്ധിച്ച് ഡി ബിയേഴ്സ് നടത്തിയ ലവ് ഫ്രം ബെസ്റ്റി കാമ്പയിന് മികച്ച പ്രതികരണം ലഭിച്ചു. സുഹൃദ്‌ ബന്ധങ്ങളുടെ ആഴവും അപൂർവ്വതയും ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയിലുടനീളമുള്ള ഡയമണ്ട് റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് നടപ്പാക്കിയത്. ഒന്ന് നിങ്ങൾക്ക്, ഒന്ന് നിങ്ങളുടെ ഉറ്റസുഹൃത്തിനും എന്ന ആശയത്തിൽ തയ്യാറാക്കിയ ബെസ്റ്റി ബ്രേസ്‌ലെറ്റ് കളക്ഷനായിരുന്നു ഈ കാമ്പയിൻ്റെ പ്രധാന ആകർഷണം. സുഹൃത്തുക്കൾക്കായി പ്രൊഫഷണൽ ഫോട്ടോഷൂട്ട്, വ്യക്തിഗത നെയിൽ ആർട്ട്, കസ്റ്റം ബാഗ് ചാമുകൾ തുടങ്ങിയവയും സ്റ്റോറുകളിൽ ഒരുക്കിയിരുന്നു. സൗഹൃദദിന […]
Read more

‘കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദേശം’; പിന്തുണച്ച് ടി.കെ. ഹംസ

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ പിന്തുണച്ച് സിപിഐഎം നേതാവ് ടി.കെ. ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദേശമാണെന്നും അനാവശ്യമായാണ് പരാമർശത്തെ വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ടി.കെ. ഹംസ പ്രതികരിച്ചു. മുസ്‌ലിം സ്ത്രീകൾക്ക് ഒന്നും പാടില്ലെന്ന നിലപാടല്ല കാന്തപുരം സ്വീകരിച്ചതെന്ന് ടി.കെ. ഹംസ വ്യക്തമാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് തോന്നിയ അഭിപ്രായമാണ് പറഞ്ഞത്. ആരെയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയല്ല പരാമർശമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ […]
Read more

നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം; CPM പിന്തുണയിൽ കോൺഗ്രസ്

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരം പിടിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഎം പിന്തുണ നൽകിയതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗങ്ങളാണുള്ളത്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സിപിഎം അംഗം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ കോൺഗ്രസിന് ഭരണം ഉറപ്പായി. കോൺഗ്രസ് അംഗം വി.പി. മനോജ് കുമാർ പഞ്ചായത്ത് പ്രസിഡന്റാകും. നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളുമുണ്ട്. […]
Read more

പിഎം ശ്രീയിൽ അന്തിമ തീരുമാനമില്ല; മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നീളുന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഓണം കഴിഞ്ഞയുടൻ ഉപസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വ്യക്തമാക്കി. ഓണം കഴിഞ്ഞതേയുള്ളൂവെന്നും ഉപസമിതിയുടെ റിപ്പോർട്ട് ഇപ്പോൾ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ്, 2027 മാർച്ച് 31-നകം പിഎം ശ്രീ പദ്ധതിയുടെ നിലവിലെ […]
Read more

ക്രിപ്റ്റോ തട്ടിപ്പ് ആരോപണം; സുഭാഷ് ജോർജിനെ കമ്പനി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി

കൊച്ചി: ക്രിപ്റ്റോ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെതിരെ നടപടി. മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈൽ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് സുഭാഷ് ജോർജിനെ നീക്കി. അതേസമയം, സുഭാഷ് ജോർജിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള മാറ്റത്തിന് ക്രിപ്റ്റോ തട്ടിപ്പ് ആരോപണവുമായി ബന്ധമില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. സുഭാഷ് ജോർജ് മാനുവലിനെതിരെ കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 99 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണുള്ളത്. 100 […]
Read more

അട്ടപ്പാടി മധു കേസ്: ഒന്നാംപ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. സാക്ഷിമൊഴികൾക്കും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യം അതീവ ഗുരുതരവും ഹീനവുമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
Read more

CPI യ്ക്ക് യുഡിഎഫിലേക്ക് വരാം; ചന്ദ്രികയിൽ കെഎൻഎ ഖാദറിന്റെ തുറന്ന ക്ഷണം

കോഴിക്കോട്: സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. ‘രാഷ്ട്രീയം മാറാതെ മുന്നണി മാറാം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുതിർന്ന ലീഗ് നേതാവ് കെഎൻഎ ഖാദർ സിപിഐയുടെ മുന്നണിമാറ്റ സാധ്യത സംബന്ധിച്ച് നിലപാട് വ്യക്തമാക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില ചൂണ്ടിക്കാട്ടിയാണ് സിപിഐയുമായി സഹകരിച്ച് എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള സാധ്യത ലേഖനം മുന്നോട്ടുവയ്ക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് സിപിഐഎമ്മിന് നഷ്ടപ്പെടുത്താൻ സിപിഐ ശ്രമിച്ചേക്കാമെന്നാണ് ലേഖനത്തിലെ വിലയിരുത്തൽ. രണ്ട് സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയിപ്പിച്ച ശേഷവും […]
Read more

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ആദ്യഘട്ടം പൂർത്തിയായി

ഇടുക്കി: മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് അഞ്ചംഗ വിദഗ്ധ പാനൽ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി. അണക്കെട്ടിൽ രണ്ട് ദിവസവും സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix