Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊച്ചി മെട്രോ മൂന്നാംഘട്ടം: 17.5 കിലോമീറ്റർ, 15 സ്റ്റേഷനുകൾ

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ 17.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെ രണ്ട് സ്റ്റേഷനുകൾ ഭൂഗർഭമായിരിക്കും. അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതിച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയതെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിശദീകരിക്കുന്നത്. എറണാകുളം നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) കെഎംആർഎൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന […]
Read more

നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സമ്മാനത്തുകയും ബോണസും നൽകിയില്ല

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിജയികളായ ക്ലബ്ബുകൾക്ക് സമ്മാനത്തുകയും ബോണസും കൈമാറിയില്ല. കടം വാങ്ങിയും മറ്റും പണം കണ്ടെത്തി മത്സരത്തിനെത്തിയ ക്ലബ്ബുകളാണ് സമ്മാനത്തുക വൈകുന്നതിൽ ആശങ്കയിലായത്. സാധാരണയായി മത്സരം പൂർത്തിയാകുമ്പോൾ തന്നെ ചെക്ക് കൈമാറാറുണ്ട്. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനകം തുക നൽകുന്നതായിരുന്നു പതിവ്. ഓഗസ്റ്റ് 22-നാണ് നെഹ്‌റുട്രോഫി വള്ളംകളി നടന്നത്. ഇത്തവണ സമ്മാനത്തുകയിൽ വലിയ വർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ചുണ്ടൻവള്ളങ്ങളുടെ ജേതാവിന് നേരത്തെ ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം […]
Read more

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിലാണ് കുടിൽ കെട്ടി കഴിയുന്നത്. ഇതുവരെയും കുടികിടപ്പവകാശം പോലും ലഭിച്ചിട്ടില്ല. സി. പി.ഐ കുരയ്ക്കുകയല്ലാതെ കടിക്കുകയില്ലെന്ന് സി.പി.എം ന് അറിയാം. എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് അർഹമായ പ്രതിപക്ഷ ഉപനേതൃപദവി തട്ടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എം നേതാക്കൾ പലവട്ടം പരിഹസിച്ചിട്ടും യജമാനന്മാർക്കു മുമ്പിൽ സി.പി.ഐ നേതാക്കൾ ഓച്ഛാനിച്ചു നിൽക്കുകയാണ്. സെമിനാർ നടത്തി പഴയ കാലം സി.പി.എം – നെ ഓർമ്മിപ്പിക്കാനാണ് സി.പി.ഐയുടെ പുതിയ ശ്രമം. ഒന്നാം കക്ഷിയായ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടായിരുന്നിട്ടും […]
Read more

കേരള സർവകലാശാലയിലെ ലാത്തിച്ചാർജ്; ‘പൊലീസ് നടപടി പ്രതിഷേധാർഹം’ പിണറായി വിജയൻ

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുകയെന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്നും പിണറായി ആരോപിച്ചു. വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാർഥിനികൾക്കുനേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തിയതെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ സംഘപരിവാർ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ പൊലീസ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു. ഓണാഘോഷത്തിന് പിന്നാലെ സർവകലാശാലയിലെ പരിപാടിയിലും ‘വന്ദേമാതരം’ […]
Read more

ശിവസൂര്യയെ തേടി 100ലേറെ സിസിടിവികൾ പരിശോധിച്ചു; കണ്ടെത്താനായില്ല

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി വാരണാസിയിലെത്തിയ പൊലീസ് സംഘം ഒരാഴ്ചത്തെ പരിശോധനയ്ക്ക് ശേഷം മടങ്ങി. യുപി പൊലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. വാരണാസിയിൽ വിവിധ സ്ഥലങ്ങളിലായി നൂറിലേറെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മലയാളി അസോസിയേഷൻ പ്രവർത്തകരും അന്വേഷണ സംഘത്തിന് ആവശ്യമായ സഹായം നൽകി. എന്നാൽ ശിവസൂര്യ വാരണാസിയിൽ എത്തിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് […]
Read more

കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ; ‘മതശാസനകളെക്കുറിച്ചാണ് സംസാരിച്ചത്’

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ മുൻ മന്ത്രി കെ.ടി. ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസനകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനും പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും കെ.ടി. ജലീൽ പ്രതികരിച്ചു. കാന്തപുരം പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യമായതും അസ്വീകാര്യമായതുമായ നിലപാടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാകില്ലെന്നും പുരോഗമനവാദികൾ അതിനെ എതിർക്കുന്നത് അവരുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ […]
Read more

കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ഫ്രോസൺ മാംസം ഉരുക്കി […]
Read more

തങ്കി മൊരത്തിയെ കാണാതായിട്ട് ഒരു മാസം; അന്വേഷണം വഴിമുട്ടി

സുല്‍ത്താന്‍ ബത്തേരി: വയനാട് വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. വയോധികയെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ ഇവരുടെ കൊച്ചുമകൻ സുധീഷിനെ കാണാതാകുകയും പിന്നീട് സമീപത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. ജൂലൈ 30നാണ് തങ്കി മൊരത്തിയെ ഊരിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും […]
Read more

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന; ഡെലിവറി ബോയി പിടിയിൽ

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയെന്ന കേസിൽ ഡെലിവറി ബോയി പിടിയിൽ. പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പൊലീസ് പിടികൂടി. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലിബിൻ മദ്യവിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും. മദ്യം എവിടെനിന്നാണ് […]
Read more

മമത ബാനർജിയുടെ അനന്തരവൾ ബ്രിസ്റ്റി മുഖർജി മരിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജിയെയാണ് ബിർഭും ജില്ലയിലെ രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി. ചൊവ്വാഴ്ച രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലെ വീടിന്റെ രണ്ടാം നിലയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix