Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിഫാമിൽ അനധികൃതമായി വൈദ്യുതി ലൈൻ സ്ഥാപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 26-ാം തീയതി രാവിലെ 11 മണിയോടെയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ അപകടമുണ്ടായത്. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് […]
Read more

മൗവ്വലിൽ ലോറിയിൽ തീപിടിച്ചു; മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

കാസർകോട്: മൗവ്വലിൽ വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്‌നർ ലോറിയിൽ തീപിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് സമീപമായിരുന്നു സംഭവം. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നറിലാണ് ആദ്യം തീപടർന്നത്. പിന്നീട് തീ ലോറിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ബേക്കൽ പൊലീസിന്റെയും […]
Read more

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ […]
Read more

ബോട്ട് സ്രാങ്ക് റാങ്ക് പട്ടിക വെള്ളത്തിൽ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗസ്ഥർ

ആലപ്പുഴ: ജലഗതാഗത വകുപ്പിലെ ബോട്ട് സ്രാങ്ക് തസ്തികയിലെ ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പരാതി. വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർഥികളുടെ നിയമനസാധ്യത നഷ്ടപ്പെട്ടെന്നാണ് ആരോപണം. എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിരാശ എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബോട്ട് സ്രാങ്ക് തസ്തികയിലേക്ക് 2017-ൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018-ൽ പരീക്ഷയും 2019-ൽ പ്രായോഗിക പരീക്ഷയും പൂർത്തിയാക്കിയതിന് പിന്നാലെ 2021-ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് വർഷത്തെ […]
Read more

327 പേരിൽനിന്ന് 23.93 ലക്ഷം രൂപ സമാഹരിച്ചു; ഭൂമി വാങ്ങാൻ 25 ലക്ഷം മുൻകൂർ നൽകി

കണ്ണൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327 പേരിൽനിന്നായി 23.93 ലക്ഷം രൂപയാണ് സമാഹരിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ. കോളേജ് നിർമാണത്തിനായി ഇരിട്ടി നേരംപോക്ക് റോഡിൽ 38 സെന്റ് ഭൂമി വാങ്ങുന്നതിനായി 25 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും സൊസൈറ്റി സെക്രട്ടറിമാരിൽ ഒരാളുടെ പേരിൽ വില്പനക്കരാർ തയ്യാറാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൂടുതൽ തുക സമാഹരിച്ച ശേഷം ഭൂമി സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യും. സൊസൈറ്റി സമാഹരിച്ച തുകയേക്കാൾ ഉയർന്ന മൂല്യമുള്ള ഭൂമിയാണ് നിലവിൽ കൈവശമുള്ളതെന്നും […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര കാർഗോ ഇടപാടുകൾക്ക് 41% വളർച്ച

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ആഭ്യന്തര കാർഗോ ഇടപാടുകളിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിമാസം ശരാശരി 350 മെട്രിക് ടൺ ചരക്കാണ് വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൊറിയർ ചരക്കുകൾ, റബ്ബർ തൈകൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയാണ് പ്രധാനമായും ആഭ്യന്തര കാർഗോ വഴി കൈമാറ്റം ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള റബ്ബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് […]
Read more

വിദ്യാർഥി പ്രക്ഷോഭ കേസുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കേസുകൾ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വിഷയം അടിയന്തരമായി ഉന്നയിച്ചത്. കോടതി നടപടികൾ അവസാനിപ്പിച്ച് പിരിയാനിരിക്കെയാണ് സോളിസിറ്റർ ജനറൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ഹർജി നാളെ പരിഗണിക്കാമെന്ന് […]
Read more

‘മുഖ്യമന്ത്രി ശിരസ്സിൽ സൂക്ഷിക്കുന്നത് വിചാരധാര’; വി.ഡി. സതീശനെതിരെ ചിന്ത ജെറോം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. കേരളത്തിന്റെ മുഖ്യമന്ത്രി ശിരസ്സിനകത്ത് സൂക്ഷിക്കുന്നത് ‘വിചാരധാര’യാണെന്ന് ചിന്ത ജെറോം ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മലയാളികളുടെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകമായ ഓണം ആഘോഷിക്കുന്നതിനിടെയാണ് മതേതര കേരളത്തിന് വെല്ലുവിളിയുയർത്തുന്ന തരത്തിൽ സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചതെന്ന് ചിന്ത പറഞ്ഞു. ‘വിചാരധാര’ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഉൾക്കൊണ്ട് അതിനനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ പ്രസിഡന്റുമായി മോദിയുടെ നിർണായക കൂടിക്കാഴ്ച

ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ്‌സിഒ)യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സമാധാനം […]
Read more

പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശ്: പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 23-കാരൻ അറസ്റ്റിൽ. ഗുഡ്ഗാവിലെ ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 22-കാരിയായ ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഫിറോസാബാദിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 26ന് തന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. രക്ഷാബന്ധൻ പ്രമാണിച്ച് നാട്ടിലേക്ക് വരികയായിരുന്ന യുവതിയെ പ്രതി നിർബന്ധിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയതായും പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix