Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്കൂൾ വിദ്യാർഥികളെ അണിനിരത്തി ലഹരിവിരുദ്ധ പ്രചാരണം; വേറിട്ട ബോധവത്കരണവുമായി കൊച്ചിൻ കസ്റ്റംസ്

കൊച്ചി: ലഹരിക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുമ്പോഴും , വേറിട്ട ലഹരി ബോധവത്കരണപരിപാടി സംഘടിപ്പിച്ച് കൊച്ചിൻ കസ്റ്റംസ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തിയും അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ)അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ലഹരി വിരുദ്ധപരിപാടി സംഘടിപ്പിച്ചത്. ”നാഷാമുക്ത് ഭാരത് അഭിയാൻ’എന്ന കേന്ദ്ര സർക്കാറിന്റെ പ്രത്യേക പരിപാടിയെ മുൻനിറുത്തിയാണ് ചടങ്ങ് നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് ലഹരി വിരുദ്ധ പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക അഭിരുചി ഏറെ അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ നിത്യവും തങ്ങൾക്ക് താൽപര്യമുള്ള കായിക വിനോദത്തിൽ ഏർപ്പെടണം. കായിക രംഗത്ത് വിദ്യാർത്ഥികൾ ശ്രദ്ധ പതിപ്പിച്ചാൽ അവരുടെ സ്വഭാവ രൂപികരണത്തിലും വ്യക്തി ജീവിതത്തിലും മികവ് പുലർത്താൻ കഴിയുമെന്നും ഉത്ഘാടനം നിർവ്വഹിച്ച് റോയി വർഗീസ് അഭിപ്രായപ്പെട്ടു. കോതമംഗലം പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളും ,കൊച്ചിൻ കസ്റ്റംസ് ടീം അംഗങ്ങളും , കായികപ്രേമികളും, തുടങ്ങി നിരവധി പേര് പരിപാടിയിൽ പങ്കാളിയായി. പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ലഹരി വിരുദ്ധ സന്ദേശം പകരുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
Read more

ജയ്പൂരിൽ തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5ന് പുനഃപരീക്ഷ

ജയ്പൂർ: ജയ്പൂരിൽ വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും മൂലം തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5ന് വീണ്ടും നടത്തും. മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിസിഎസിന്റെ രണ്ട് കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറിനും വൈദ്യുതി തടസ്സത്തിനുമാണ് പരീക്ഷ മുടങ്ങിയത്. 41,682, 41,683 എന്നീ ടെസ്റ്റ് സെന്ററുകളിലെ പരീക്ഷാർഥികൾക്കാണ് സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുക. പുതിയ […]
Read more

194 റൺസ് ജയം; പാകിസ്താനെതിരെ ഇംഗ്ലണ്ടിന് പരമ്പര

ലണ്ടൻ: ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താനെ 194 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരം ശേഷിക്കെയാണ് ഇംഗ്ലണ്ട് 2-0ന് പരമ്പര ഉറപ്പിച്ചത്. 2024 ഡിസംബറിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇംഗ്ലണ്ട് ഉയർത്തിയ 389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 194 റൺസിന് ഓൾഔട്ടായി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സൗദ് ഷക്കീലിന്റെ പോരാട്ടമാണ് പാകിസ്താന്റെ സ്കോർ 200ന് അടുത്തെത്തിച്ചത്. 122 […]
Read more

മറാഠി അറിയാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധം; കേന്ദ്രമന്ത്രി

മുംബൈ: മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധവും അനീതിയുമാണെന്ന് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അഠാവ്ളെ. മറാഠിഭാഷ പഠിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ഭാഷാ പ്രാവീണ്യമില്ലെന്ന കാരണത്താൽ സാധാരണക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെന്നും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും നഗരത്തിലെത്തി ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും അഠാവ്ളെ ചൂണ്ടിക്കാട്ടി. മുംബൈയിലെ മറാഠി ഇതര ജനവിഭാഗങ്ങളിൽ ഏകദേശം 60 ശതമാനം പേരും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്തവരാണെന്നും […]
Read more

നാല് മാസത്തിനിടെ കടമെടുപ്പ് പരിധിയുടെ പകുതിയോളം പിന്നിട്ട് കേരളം; 1,800 കോടി കൂടി കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോഴേക്കും കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം പിന്നിട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഓണച്ചെലവുകൾക്ക് പിന്നാലെ 1,800 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനം. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയിൽ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സർക്കാർ കടമെടുത്തു. ഇതുവരെ […]
Read more

കൂട്ടുകാർ തമ്മിലുള്ള തർക്കത്തിനിടെ കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട: ഇരവിപേരൂരിൽ കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ കിണറ്റിൽ നിന്ന് രക്ഷപ്പെട്ട ജോജോ ജോണിനെയും സംഭവസ്ഥലത്തുണ്ടായിരുന്ന വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവൽ (34) ആണ് മരിച്ചത്. ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജൂവലും സുഹൃത്തുക്കളായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് പിടിച്ചുതള്ളൽ ഉണ്ടാകുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനിടെ ജൂവലും […]
Read more

എമിലിയാനോ മാർട്ടിനെസിനെ സ്വന്തമാക്കി ചെൽസി; മൂന്ന് വർഷത്തെ കരാർ

ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. ആസ്റ്റൺ വില്ലയിൽ നിന്നാണ് 33കാരനായ താരത്തെ മൂന്ന് വർഷത്തെ കരാറിൽ ചെൽസി സ്വന്തമാക്കിയത്. ട്രാൻസ്ഫർ തുക ക്ലബ്ബുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 7.5 മില്യൺ പൗണ്ടിനാണ് (ഏകദേശം 10.15 മില്യൺ യുഎസ് ഡോളർ) കരാർ ഉറപ്പിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2020ൽ ആഴ്സണലിൽനിന്ന് ആസ്റ്റൺ വില്ലയിലെത്തിയ മാർട്ടിനെസ് ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് ക്ലബ് വിടുന്നത്. ഇറ്റാലിയൻ […]
Read more

‘എന്റെ മകൾക്ക് കൊലയാളിയുടെ സമ്മാനം വേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ്

കോഴിക്കോട്: നീന്തൽ മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ പിതാവിനെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു. ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട, എന്റെ […]
Read more

വർണാഭമായ ഘോഷയാത്ര; തലസ്ഥാനത്ത് ഓണാഘോഷത്തിന് കൊടിയിറക്കം

തിരുവനന്തപുരം: ഓണത്തിന്റെ വർണപ്പകിട്ടും ആഘോഷങ്ങളും നിറച്ച ഉത്സവലഹരിക്ക് തലസ്ഥാന നഗരിയിൽ ഇന്ന് കൊടിയിറക്കം. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23ന് ആരംഭിച്ച ഓണാഘോഷങ്ങൾ വർണാഭമായ ഘോഷയാത്രയോടെയാണ് സമാപിച്ചത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി.പി. ജോൺ, പട്ടികജാതി-ക്ഷേമ മന്ത്രി കെ.എ. തുളസി, […]
Read more

കുവൈത്തിൽ വനിതാ ഡോക്ടറുടെ വീട്ടിൽ മോഷണം; 20,000 ദിനാർ വിലവരുന്ന സ്വർണം കവർന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി ഡോക്ടർ കണ്ടെത്തിയത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി സമ്പാദ്യമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ചു. മോഷ്ടാക്കളുടെ വിരലടയാളങ്ങളും മറ്റ് തെളിവുകളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix