Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നേപ്പാൾ പ്രളയത്തിൽ പ്രതീക്ഷയുടെ കിരണം; മൂന്ന് ദിവസം മണ്ണിനടിയിൽ, ആറുവയസുകാരിക്ക് അതിജീവനം

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്ത നേപ്പാളിൽനിന്ന് ദിവസങ്ങളായി ഹൃദയഭേദകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദുരന്തമുഖത്ത് മോഷണം ഉൾപ്പെടെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ദുരന്തവാർത്തകൾക്കിടയിലും പ്രതീക്ഷ പകരുന്ന ചില അതിജീവനകഥകൾ നേപ്പാൾ സമ്മാനിക്കുന്നുണ്ട്. മണ്ണിനും അവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെട്ട ആറുവയസുകാരിയുടെയും പ്രളയത്തിൽ തകർന്ന കെട്ടിടത്തിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ 97കാരിയുടെയും അതിജീവനമാണ് ശ്രദ്ധേയമാകുന്നത്. റസുവാ ജില്ലയിലാണ് മൂന്ന് ദിവസത്തോളം മണ്ണിനും അവശിഷ്ടങ്ങൾക്കുമടിയിൽ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്നവരുണ്ടോയെന്ന് പരിശോധിക്കാനെത്തിയ പൊലീസ് സംഘമാണ് കുട്ടിയുടെ […]
Read more

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം; ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരികെ നൽകും

കൊൽക്കത്ത: ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനായി ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചുനൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ദേശീയ കായികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പണം തിരിച്ചുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 13നാണ് മെസ്സി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതൽ 6,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ചിലർ 10,000 രൂപ വരെ നൽകി […]
Read more

യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസ്; മൂന്ന് വർഷത്തിന് ശേഷം പ്രധാന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ് മുക്ക് സ്വദേശി സുരേഷിനെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വിനേഷ്, നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. […]
Read more

പ്രതിപക്ഷ ഉപനേതൃപദവി: സിപിഎം–സിപിഐ പോര് കനക്കുന്നു; ജനയുഗത്തിൽ മറുപടി

കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പരസ്യപ്രസ്താവനകൾക്കും സമൂഹമാധ്യമ പോസ്റ്റുകൾക്കും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ശനിയാഴ്ച ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ജനയുഗം രംഗത്തെത്തി. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിന്റെ നിലപാടുകൾക്ക് മറുപടി നൽകുന്നത്. ഭരണകാലത്തെ വീഴ്ചകൾ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താൻ ഇടതുപക്ഷം തയ്യാറാകണമെന്നാണ് ലേഖനത്തിലെ പ്രധാന ആവശ്യം. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്നത് കേവലം ഒരു പദവിക്കായുള്ള […]
Read more

ഓണം കഴിഞ്ഞിട്ടും സവാളവില കുറയുന്നില്ല; കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിൽ

കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുത്തനെ ഉയരുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും താഴാതെ തുടരുകയാണ്. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനത്തെയും വിപണിയിലേക്കുള്ള വരവിനെയും കാലാവസ്ഥാ പ്രശ്നങ്ങൾ ബാധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് പാളയം മാർക്കറ്റിൽ നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് വില. ചില്ലറ വിപണിയിലെത്തുമ്പോഴാണ് […]
Read more

ഗംഗാജലം കൈയിലെടുത്ത് അഴിമതിപ്പണം വീതിക്കുമെന്ന് സത്യം; യുപിയിൽ കൗൺസിലർമാരുടെ വീഡിയോ വൈറൽ

അഴിമതിപ്പണം തുല്യമായി വീതിച്ചെടുക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ഉത്തർപ്രദേശിലെ കൗൺസിലർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദം ശക്തമായി. ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരുടേതെന്ന് പറയപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കൈക്കൂലിയായി ലഭിക്കുന്ന പണം 60 കൗൺസിലർമാർക്കിടയിൽ തുല്യമായി പങ്കിടുമെന്ന് വീഡിയോയിൽ ചിലർ ഏറ്റുപറയുന്നതായി കേൾക്കാം. വൈറലായ ദൃശ്യങ്ങളിൽ ചില കൗൺസിലർമാർ ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതായി കാണാം. മുനിസിപ്പൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കൈക്കൂലി തുല്യമായും നീതിപൂർവമായും പങ്കിടുമെന്ന തരത്തിലുള്ള വാക്കുകളാണ് ഇവർ പറയുന്നതെന്നാണ് റിപ്പോർട്ട്. […]
Read more

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം; IPS ട്രെയിനിയെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചു

കോട്ടയം: ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയൻ (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഐ.പി.എസ്. ട്രെയിനിയെന്ന പേരിൽ ഇയാൾ എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് കേസുകളിൽ ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന വ്യാജേന ഇടനിലക്കാരനായി പ്രവർത്തിച്ച് […]
Read more

ജെൻസി തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ BJP; കേരളത്തിലും നീക്കം

തിരുവനന്തപുരം: ജെൻസി തലമുറയെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ദേശീയതല നീക്കങ്ങളുടെ ഭാഗമായി കേരളത്തിലും ബി.ജെ.പി. ഒരുക്കങ്ങൾ ശക്തമാക്കുന്നു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനവും ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. സെപ്റ്റംബർ അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം യുവാക്കളെയും വിദ്യാർഥികളെയും പാർട്ടിയുമായി അടുപ്പിക്കുന്നതിനുള്ള വേദിയാകും. സംഗമത്തിലേക്ക് യുവാക്കളെയും വിദ്യാർഥികളെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാക്രമക്കേട് ഉയർത്തിക്കാട്ടി ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന ജെൻസി പ്രക്ഷോഭം ശ്രദ്ധ നേടിയതോടെയാണ് പുതുതലമുറയെ പാർട്ടിയോട് ചേർത്തുനിർത്തുന്നതിനുള്ള തന്ത്രങ്ങൾ ബി.ജെ.പി. […]
Read more

സിപിഎം വഖഫ് സെമിനാറിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മലപ്പുറം: യുഡിഎഫിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം പങ്കെടുത്തു. ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി പങ്കെടുത്തത്. എ.പി. വിഭാഗം സമസ്ത നേതാവ് സി. മുഹമ്മദ് ഫൈസിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന […]
Read more

ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ബഹാവൽപൂർ ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമായ ‘മർകസ് സുബാൻ അല്ലാ’യാണ് വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടസമുച്ചയത്തിന്റെ പുനർനിർമാണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പുനർനിർമാണത്തിനായി പാകിസ്ഥാൻ സർക്കാർ 25 കോടി പാകിസ്ഥാനി രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത ഭീകരവാദ കേന്ദ്രം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക പിന്തുണയോടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix