Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: updates

ഇനി കള്ളവോട്ട് നടക്കില്ല; വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി അധികൃതർ

കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും അകത്തും പുറത്തും 100 ശതമാനം വെബ്‌കാസ്റ്റിംഗും ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ജില്ലയിലെ 2,177 പോളിംഗ് സ്റ്റേഷനുകളിലും ക്യാമറകൾ അതിവേഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ബൂത്തിന് പുറത്തുള്ള ക്യാമറകൾ വഴി വോട്ടർമാരുടെ ക്യൂയും നീക്കങ്ങളും നിരീക്ഷിക്കാൻ സാധിക്കും. രണ്ട് തലത്തിലുള്ള നിരീക്ഷണംജില്ലാതലത്തിൽ കണ്ണൂർ കളക്ടറേറ്റിലെ കൺട്രോൾ റൂമിലും, ഓരോ നിയസഭാ മണ്ഡലത്തിലും റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള […]
Read more

വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു

വയനാട്: കല്‍പ്പറ്റ പനമരം പ്രദേശത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്ന പുലി മരിച്ചു. വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടിയ പുലിയാണ് പിന്നീട് ചത്തത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശവാസിയായ വാസുദേവൻ നായരുടെ മൂന്ന് ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. തുടർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടിയത്. പിടികൂടിയതിന് ശേഷം കുപ്പാടി മൃഗപരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മരണം സ്ഥിരീകരിച്ചത്. പരിശോധനയിൽ പുലിക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. അവശനായ നിലയിലാണ് പുലിയെ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. […]
Read more

മുഖ്യ മന്ത്രിയുടെ വിവാദ പരാമർശം; പിന്തുണയുമായി മാലാ പാർവതി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്ത്. “പോ മോനേ” എന്ന് വിളിച്ച് പിണറായി വിജയനെ അപമാനിച്ചതിന് ഇതുതന്നെയാണ് യോജിച്ച മറുപടിയെന്നാണ് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തുവെന്നും അവർ വ്യക്തമാക്കി. “തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനേ’ എന്ന് അപമാനിച്ചതിന് ഇതാണ് മറുപടി. സി.എം കേരളത്തിന്റെ അഭിമാനം കാത്തു” എന്നായിരുന്നു മാലാ പാർവതിയുടെ കുറിപ്പ്. എന്നാൽ, […]
Read more

പാകിസ്ഥാൻ പരാമർശം വഴി താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാൻ അപമാനിച്ചു; പി കെ നവാസ്

മലപ്പുറം: പാകിസ്ഥാൻ പരാമർശം വഴി താനൂരിനെ അപമാനിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് രംഗത്ത്. താനൂരിലെ ജനങ്ങളെയാണു മന്ത്രി വി. അബ്ദുറഹ്മാൻ അപമാനിച്ചതെന്നും, ഇതിന് ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടാകുമെന്നും നവാസ് പറഞ്ഞു. പാക്കിസ്ഥാനെന്ന പദം എന്തുകൊണ്ടാണ് ഉപയോഗിച്ചതെന്നും, ബംഗ്ലാദേശോ ഓസ്ട്രേലിയയോ പറയാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉപയോഗിച്ച രീതിയിലുള്ള ഭാഷയാണ് ഇടതുപക്ഷ മന്ത്രി ഉപയോഗിച്ചതെന്നും, ഇത് ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ആളിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതാണെന്നും നവാസ് ആരോപിച്ചു. അതേസമയം, വിവാദ […]
Read more

തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ തുറക്കാൻ വൈകിയതെന്തുകൊണ്ട്; 2018 പ്രളയകാലത്ത് ഉയർന്ന സംശയം വീണ്ടും ചർച്ചയാകുന്നു

ആലപ്പുഴ: 2018ലെ മഹാപ്രളയത്തിനിടെ തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറക്കുന്നതിൽ ഉണ്ടായ താമസം വീണ്ടും ചർച്ചയാകുന്നു. അന്നത്തെ സാഹചര്യത്തിൽ കരിമണൽ കടലിലേക്കൊഴുകിപ്പോകാതിരിക്കാനായി ലോബികളുടെ സമ്മർദം മൂലമാണെന്നാരോപണം ശക്തമായി ഉയർന്നിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കാതെ കടലിലേക്കൊഴുക്കാനും, വേലിയേറ്റ സമയത്ത് കടൽവെള്ളം കയറാതിരിക്കാൻ തടയാനുമായി നിർമിച്ച തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 40 ഷട്ടറുകളുണ്ട്. പ്രളയത്തിന് മുമ്പ് ഇതിൽ 20 ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. 2018 ഓഗസ്റ്റ് 15ന് ആരംഭിച്ച കനത്ത മഴയിൽ നദികൾ നിറഞ്ഞൊഴുകിയതോടെ […]
Read more

അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയംകിട്ടും

പാലക്കാട്: ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാത്ത ഉടമകൾക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ഇതിനായുള്ള സമയപരിധി കഴിഞ്ഞിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കാത്തതാണ് വാഹന ഉടമകൾക്ക് ആശ്വാസമായത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ മുൻവശം, പിൻവശം, അകത്ത് എന്നിവിടങ്ങളിൽ മൂന്ന് ക്യാമറകൾ നിർബന്ധമാക്കാൻ മുൻപ് നിർദേശം […]
Read more

വിഷു അവധി; ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പ്രത്യേക തീവണ്ടി

ചെന്നൈ: വിഷു അവധിയോടനുബന്ധിച്ച് കൂടിയ യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈ–കേരള റൂട്ടുകളിൽ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ഏപ്രിൽ 10-ന് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (06115) രാത്രി 11.55-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് വൈകിട്ട് 6-ന് ലക്ഷ്യസ്ഥാനത്തെത്തും. മടങ്ങിയാത്രയായി തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന (06116) തീവണ്ടി പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിൽ എത്തും. ഈ സർവീസിൽ നാല് ത്രി-ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും. പെരമ്പൂർ മുതൽ […]
Read more

അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ 30 വയസ്സുകാരിയായ യുവതി മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജെന്ന സ്ട്രോബിൾ എന്ന യുവതിയാണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാട്രിക് ഫോർഡിനെയും സ്റ്റേസി ഫോർഡിനെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മാർച്ച് 22-നാണ് സംഭവം നടന്നത്. ജെന്നയും ജേക്കബും കുട്ടികളെ ഒരുമിച്ച് വളർത്തിയിരുന്നുവെങ്കിലും, അവർ വേർതിരിച്ച വീടുകളിലായിരുന്നു താമസം. സംഭവ ദിവസം ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിന് കൂട്ടിക്കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് […]
Read more

തുടർദുരന്തം അവസാനിക്കണം; സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്

പത്തുവർഷമായി കേരളം ഭരിക്കുന്ന സർക്കാരിനെ മാറ്റേണ്ട സമയമാണെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ് അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും, അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അനിൽ തോമസ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം സിനിമാ മേഖലയ്ക്ക് ദുരന്തകാലമായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നികുതി ചുമത്തലുകൾ കൂടുകയും, ഇരട്ട നികുതി ഭാരം തുടരുകയും ചെയ്യുന്നതായി ആരോപിച്ചു. സിനിമാ […]
Read more

സ്ത്രീധനപീഡന പരാതി; വൃക്ക ധാനം ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്

ലഖ്നൗ: കാൺപുരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. 30 ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വൃക്ക ദാനം ചെയ്യുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിട്ടതായി യുവതി ആരോപിച്ചു. 2023 ജൂൺ 22-നാണ് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, കൂടാതെ മഹീന്ദ്ര ഥാർ എന്നിവ സ്ത്രീധനമായി നൽകിയതായി യുവതി പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം. ഭർത്താവ് […]
Read more

Recent News

Advertisement
WhiteswanTV Footer