Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ലഹരിവസ്തു പുരട്ടിയ 1,603 പേപ്പർ ഷീറ്റുകൾ; കുവൈത്തിൽ ഫ്രഞ്ച് പൗരൻ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് സന്ദർശക വിസയിൽ കുവൈത്തിലെത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4ൽ കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തിയത്. പേപ്പർ ഷീറ്റുകളിൽനിന്ന് ആകെ 13.154 കിലോഗ്രാം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് […]
Read more

പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിൽ ഇന്ധനവില വീണ്ടും കൂട്ടി

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത്. ഡീസൽ ലിറ്ററിന് 50 ഫിൽസാണ് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 4 ദിർഹം 30 ഫിൽസായി. ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ശക്തമാകുകയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 90 ഡോളർ കടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഎഇയിലെ ഇന്ധനവില വർധന. പെട്രോൾ ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂട്ടിയത്. പുതിയ നിരക്ക് […]
Read more

‘2029ൽ വിജയ് പ്രധാനമന്ത്രി’; തമിഴ്നാട് ഭരണസഖ്യത്തിൽ ഭിന്നത രൂക്ഷം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാക്കളുടെ നീക്കത്തിൽ ഭരണസഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തി നൂറുദിവസം പിന്നിടുന്നതിനിടെയാണ് ‘2029ൽ വിജയ് പ്രധാനമന്ത്രി’ എന്ന പ്രചാരണം അണിയറയിലും സമൂഹമാധ്യമങ്ങളിലും സജീവമായത്. ഇതിനെതിരെ കടുത്ത നിലപാടുമായി സഖ്യകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ടുഡേ-സി വോട്ടർ ‘മൂഡ് […]
Read more

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

മുംബൈ: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ഹാർദിക് ലഭ്യമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹാർദിക്കിന് പുറമെ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. പരിക്കിൽ നിന്ന് മോചിതരായ ഹാർദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയും നിലവിൽ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ തീവ്ര […]
Read more

ആരാധനാപാത്രത്തെ വീഴ്ത്തി മരിയാനോ നവോനെ; ജോക്കോവിച്ചിന് യു.എസ്. ഓപ്പണിൽ അട്ടിമറി തോൽവി

ന്യൂയോർക്ക്: കോർട്ടിലെ ആരാധനാപാത്രം ആരാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല അർജന്റീന താരം മരിയാനോ നവോനെയ്ക്ക്. ഒറ്റവാക്കിൽ ഉത്തരം പറയും—നൊവാക് ജോക്കോവിച്ച്. 2008ൽ ജോക്കോവിച്ച് ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയ ഓസ്‌ട്രേലിയൻ ഓപ്പൺ മുതൽ തുടങ്ങിയതാണ് നവോനെയുടെ ആരാധന. കഴിഞ്ഞ വർഷം തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിനിടെയാണ് ആരാധനാപാത്രത്തെ നേരിൽ കാണാൻ നവോനിക്ക് അവസരം ലഭിച്ചത്. ജോക്കോവിച്ചിനെ നേരിൽ കണ്ട നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരാധീനനായ താരം പറഞ്ഞത് ഒറ്റ വാക്ക് മാത്രം—’വൗ’. കോർട്ടിൽ താൻ കണ്ടിട്ടുള്ളതിൽ […]
Read more

പാലക്കാട് നഗരസഭയിൽ വന്ദേമാതരം വിവാദം; ആലാപനം ബഹിഷ്കരിച്ച് യു.ഡി.എഫ്

പാലക്കാട്: പാലക്കാട് നഗരസഭയിലെ പ്രത്യേക കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിന്നു. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് യു.ഡി.എഫ് അംഗങ്ങൾ വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാതെ ഹാളിൽ നിന്ന് പുറത്തുപോയത്. സാധാരണയായി നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ പ്രത്യേക കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം പൂർണമായും ആലപിച്ച ശേഷമാണ് യോഗനടപടികളിലേക്ക് കടന്നത്. അതേസമയം, എൽ.ഡി.എഫ് കൗൺസിലർമാർ ആദ്യ ചരണം ആലപിച്ചതിന് പിന്നാലെ […]
Read more

മുഖ്യമന്ത്രിയെ വഴിതടഞ്ഞ കേസ്; ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയായ കോൺഗ്രസ് മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ്. ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയാൻ അനിലും സംഘവും ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേന്തി […]
Read more

വാഹനത്തിൽ കടത്തിയ 1.44 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; മൂന്ന് പേർ പിടിയിൽ

വയനാട്: വാഹനത്തിൽ കടത്തുകയായിരുന്ന 1.44 കോടി രൂപയുടെ കുഴൽപ്പണവുമായി മൂന്ന് പേരെ തിരുനെല്ലി പൊലീസ് പിടികൂടി. കോഴിക്കോട് വടകര നട്ട് സ്ട്രീറ്റ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. തിരുനെല്ലി പൊലീസും ഡാൻസഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എ.13 ഇസഡ് 9121 […]
Read more

മാനവീയം വീഥിയിൽ പോലീസുകാരന് മർദനം; സി.പി.ഒയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസുകാരന് മർദനം. എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) ശ്രീജിത്തിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി അഖിൽ കൃഷ്ണ ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി സി.പി.എം

കണ്ണൂർ: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെ നടപടിയുമായി സി.പി.എം. നവനീതിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്നും സംഭവം ഒറ്റപ്പെട്ടതാണെന്നും സി.പി.എം നേതാക്കൾ വ്യക്തമാക്കി. സംഭവത്തിന്റെ പേരിൽ പാർട്ടിയെ അപമാനിക്കാൻ ശ്രമം നടക്കുന്നതായും നേതാക്കൾ ആരോപിച്ചു. പൈസക്കരി ദേവമാതാ കോളേജിലെ യൂണിയൻ കൗൺസിലറാണ് നവനീത്. ഓഗസ്റ്റ് 20ന് രാത്രി എട്ടുമണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix