പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വർഷം കഠിനതടവ്
തിരുവനന്തപുരം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്ന അനിൽകുമാറിനെയാണ് (43) കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു. 2023 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലെത്തിയ പ്രതി അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് കുട്ടി അന്നുതന്നെ […]
Read more